Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തപസ്യ സുവര്‍ണോത്സവം: വിജയന്റെ സാഹിത്യത്തെ മാറ്റിനിര്‍ത്താന്‍ ശ്രമം: പ്രൊഫ. കെ.പി. ശശിധരന്‍

ഒ.വി. വിജയന്റെ സാഹിത്യ ദര്‍ശനം: സാഹിത്യ വിചാരത്തില്‍ ആഷാമേനോന്‍, റഷീദ് പാനൂര്‍, ശ്രീജിത്ത് മൂത്തേടത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2026, 06:46 am IST
inKerala
ഒ.വി.വിജയന്റെ സാഹിത്യദര്‍ശനത്തെക്കുറിച്ച് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് ആഷാ മേനോന്‍ സംസാരിക്കുന്നു

ഒ.വി.വിജയന്റെ സാഹിത്യദര്‍ശനത്തെക്കുറിച്ച് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് ആഷാ മേനോന്‍ സംസാരിക്കുന്നു

കോഴിക്കോട്: ഒ.വി. വിജയന്റെ സാഹിത്യത്തെ മാറ്റിനിര്‍ത്താന്‍ മലയാളത്തില്‍ ശ്രമം നടക്കുന്നുവെന്ന് പ്രൊഫ.കെ.പി. ശശിധരന്‍. തപസ്യ സാംസ്‌കാരികോത്സവത്തില്‍ ഒ.വി. വിജയന്റെ സാഹിത്യദര്‍ശനം എന്ന വിഷയത്തില്‍ നടന്ന സാഹിത്യ വിചാരത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

വിജയനോടുള്ള എതിര്‍പ്പല്ല മറിച്ച് അദ്ദേഹത്തിന്റെ കഥകളിലെ പ്രമേയത്തെ ഭയന്നാണ് അദ്ദേഹത്തിന്റെ കൃതികളെ അരികിലേക്ക് മാറ്റിനിര്‍ത്താന്‍ ശ്രമം നടക്കുന്നത്. ഒ.വി. വിജയന്റെ എല്ലാ നോവലുകളും ആര്‍ഷചിന്തയിലേക്ക് നയിക്കുന്നു. അത് ഗുരുസാഗരത്തില്‍ മാത്രമല്ല. ആദ്യ നോവലായ ഖസാക്കിന്റെ ഇതിഹാസത്തില്‍ തന്നെ ഗുരുസാഗരത്തിന്റെ വിത്ത് കിടക്കുന്നുണ്ട്. ഗുരുസാഗരം മലയാളത്തിലെ ഇതിഹാസമാണ്. സ്വന്തം മകള്‍ തന്റെ ഗുരുവായി മാറുന്നതാണ് ഗുരു സാഗരത്തിന്റെ പ്രമേയം. മലയാള നോവല്‍ സാഹിത്യത്തിലെ പാരമ്പര്യത്തിന്റെ വീണ്ടെടുപ്പാണ് വിജയന്റെ കൃതികള്‍. ഒരു പുതിയ ഭാഷ സൃഷ്ടിക്കാന്‍ വിജയന് കഴിഞ്ഞു അദ്ദേഹം പറഞ്ഞു. ആഷാമേനോന്‍ സാഹിത്യ വിചാരം ഉദ്ഘാടനം ചെയ്തു.

ഒ.വി. വിജയനില്‍ അന്തര്‍ലീനമായ ഒരു ആദ്ധ്യാത്മിക പ്രേരണയുണ്ടെന്ന് ആഷാമേനോന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ എല്ലാ നോവലുകളിലും ഇത് ഉണ്ട്. ഖസാക്കില്‍ രവിയുടെ ആത്മീയതയെ കുറിച്ച് ആരും ഒന്നും പറഞ്ഞിട്ടില്ല. രവിയുടെ ഉള്‍ക്കാഴ്ചയെന്താണ്, അയാള്‍ എന്താണ് തേടുന്നത്, എന്താണ് പൊരുള്‍ എന്ന് ആരും ചിന്തിച്ചില്ല. ഗുരുസാഗരം മതാത്മകമാണെന്ന ആരോപണം മ്ലേഛമാണ്. അതില്‍ മതാത്മകതയല്ല. മറിച്ച് യോഗത്മകതയാണുള്ളത്. മനുഷ്യനെ മാത്രമല്ല, മറ്റ് ജീവജാലങ്ങളെയും അദ്ദേഹം ആവിഷ്‌കരിക്കുന്നു. അത് ഹൈന്ദവ ദര്‍ശനമാണ്. അദ്ദേഹം പറഞ്ഞു.

മനസ്സിന്റെ സൂക്ഷ്മാംശങ്ങളും ചലനങ്ങളും പകര്‍ത്തിയ എഴുത്താണ് വിജയന്റേതെന്ന് റഷീദ് പാനൂര്‍ പറഞ്ഞു. മലയാളത്തിന്റെ ഭാഷാപരമായ പരിമിതി കൊണ്ടാണ് വിജയന്റെ എഴുത്ത് ലോകസാഹിത്യത്തില്‍ എത്താതിരുന്നത്. വിജയന്റെ ധര്‍മ്മപുരാണം സമഗ്രാധിപത്യത്തെ ശക്തമായി എതിര്‍ക്കുന്നു. അതിനദ്ദേഹം ഉപയോഗിച്ചത് വിസ്‌ഫോടനത്തിന്റെ ഭാഷാ ശൈലിയാണ്. അദ്ദേഹം പറഞ്ഞു. കൃത്രിമത്വവും നാട്യങ്ങളുമില്ലാതെ സത്യസന്ധമായി എഴുതാന്‍ ഒ.വി. വിജയന് കഴിഞ്ഞുവെന്ന് ശ്രീജിത്ത് മൂത്തേടത്ത് പറഞ്ഞു.

ഭാരതീയത ഹൈന്ദവതയാണെന്ന തിരിച്ചറിവ് പരസ്യമായി പറയാന്‍ അദ്ദേഹം മടികാണിച്ചില്ല. ഇതു കാരണം അദ്ദേഹം ഏറെ ആക്രമിക്കപ്പെട്ടു. വാക്കിലും വരിയിലും ഏറെ അര്‍ത്ഥതലങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സാമൂഹ്യവിമര്‍ശനത്തിന് കാര്‍ട്ടൂണുകളെ ഫലപ്രദമായി ഉപയോഗിച്ചു. കള്‍ച്ചറല്‍ കാര്‍ട്ടൂണെന്ന പുതിയ ശാഖതന്നെ ആരംഭിച്ചു. അദ്ദേഹം പറഞ്ഞു.

യുവ എഴുത്തുകാര്‍ക്കുള്ള ചെറുകഥാ മത്സരവിജയിക്കുള്ള ഒ.വി. വിജയന്‍ പുരസ്‌ക്കാരം മാധ്യമ പ്രവര്‍ത്തകന്‍ മിഥുന്‍ അയ്യപ്പന്‍ ഏറ്റുവാങ്ങി. സാഹിത്യ വിചാരത്തോടനുബന്ധിച്ച് ബിയോണ്ട് ദ ബ്ലാക്ക് ബോര്‍ഡ് ചിത്രകാരന്മാരുടെ കൂട്ടായ്‌മ ഒ.വി. വിജയന്റെ ഗുരുസാഗരം നോവലിന്റെ ചിത്രവിഷ്‌ക്കാരണം നടത്തി. സുരേഷ് ഉണ്ണി ,രാംദാസ് കക്കട്ടില്‍, ഹാറൂണ്‍ അല്‍ ഉസ്മാന്‍, പി. സതീഷ്‌കുമാര്‍ എന്നിവര്‍ രചനയില്‍ പങ്കെടുത്തു. ഡോ. ലക്ഷ്മി ദാസ്, പി.ജി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

 

Tags: തപസ്യ സുവര്‍ണോത്സവംTapasya Kala Sahitya Vediപ്രൊഫ. കെ.പി.ശശിധരന്‍Prof. K.P. Sasidharan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Parivar

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍
Kerala

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

Kerala

രൗദ്രഭാവമണിഞ്ഞ് ഭൈരവിക്കോലം

Kerala

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

വി.എം. കൊറാത്ത് ജന്മശതാബ്ദി ആഘോഷങ്ങള്‍ നോവലിസ്റ്റ് പി.ആര്‍. നാഥന്‍ ഉദ്ഘാടനം ചെയ്യുന്നു. ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്റെ പത്‌നി പ്രേമലത, ആര്‍ട്ടിസ്റ്റ് മദനന്‍, അഡ്വ. പി. മോഹന്‍ദാസ്, എ.പി. അഹമ്മദ്,
പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, എം. സതീശന്‍ എന്നിവര്‍ സമീപം
Kerala

വി.എം. കൊറാത്ത് ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.