
പാലക്കാട്: പൊലീസുകാര്‍ക്കെതിരെ കൊലവിളി ഭീഷണി ഉയര്‍ത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് വിപിന്‍, പ്രവര്‍ത്തകരായ മുഹമ്മദ് ശാദുലി, അഭിഷേക് എന്നിവര്‍ ഉള്‍പ്പെടെ കണ്ടാല്‍ അറിയാവുന്ന 50 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്
വോട്ടെണ്ണല്‍ ദിവസം ആഹ്ലാദ പ്രകടനത്തിനിടെ യുഡിഎഫ് – എല്‍ഡിഎഫ് സംഘര്‍ഷം ഉണ്ടായപ്പോള്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.ഇതിന് എതിരെ ആയിരുന്നു എസ്എഫ്‌ഐ നേതാവ് ഭീഷണി മുഴക്കിയത്.
പൊലീസ് ഉദ്യോഗസ്ഥരുടെ പേരും വിലാസവും പറഞ്ഞാണ് ഭീഷണി മുഴക്കിയത്. കഴിഞ്ഞ ദിവസം നീറ്റ് പരീക്ഷ അട്ടിമറിക്ക് എതിരായ പ്രതിഷേധ പ്രകടനത്തിലായിരുന്നു എസ്എഫ്‌ഐ നേതാവ് വിപിന്റെ ഭീഷണി പ്രസംഗം.