Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

സനാതന ധര്‍മ്മത്തെ തുടച്ചുനീക്കണമെന്ന ആവശ്യം തമിഴ്നാട് നിയമസഭയില്‍ ഉദയനിധി സ്റ്റാലിന്‍ ഉയര്‍ത്തിയപ്പോള്‍ എതിര്‍ക്കാതെ ഇളംപുഞ്ചിരിയോടെ ജോസഫ് വിജയ് കൈകൂപ്പി തൊഴുക മാത്രമാണ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2026, 11:57 pm IST
inIndia

ചെന്നൈ: ജോസഫ് വിജയ് ഹിന്ദുവിരുദ്ധനാണെന്ന് രാഷ്‌ട്രീയ നിരീക്ഷകന്‍ ടി.ജി. മോഹന്‍ദാസ് ഒരാഴ്ച മുന്‍പ് പറഞ്ഞത് സത്യമാണെന്ന് കഴിഞ്ഞ ദിവസം തമിഴ്നാട് നിയമസഭയില്‍ നടന്ന സംഭവം തെളിയിച്ചു. സനാതന ധര്‍മ്മത്തെ തുടച്ചുനീക്കണമെന്ന ആവശ്യം തമിഴ്നാട് നിയമസഭയില്‍ ഉദയനിധി സ്റ്റാലിന്‍ ഉയര്‍ത്തിയപ്പോള്‍ എതിര്‍ക്കാതെ ഇളംപുഞ്ചിരിയോടെ ജോസഫ് വിജയ് കൈകൂപ്പി തൊഴുക മാത്രമാണ് ചെയ്തത്.

പിന്നീട് ടിവികെ പാര്‍ട്ടിയിലെ മറ്റൊരു എംഎല്‍എ ആയ മുസ്തഫ അന്ന് തന്നെ സഭ വിട്ട് പുറത്തുവന്നശേഷം മാധ്യമങ്ങളോട് പറഞ്ഞത് ഞങ്ങള്‍ സനാതനധര്‍മ്മത്തെ തുടച്ചുനീക്കുമെന്ന് തന്നെയാണ്. ഇതോടെ ടിവികെ പാര്‍ട്ടിയുടെ യഥാര്‍ത്ഥ മുഖമാണ് പുറത്ത് വന്നത്. സ്റ്റാലിന്‍ എന്ന ഡിഎംകെ മുഖ്യമന്ത്രി കഴിഞ്ഞ അഞ്ച് വര്‍ഷം എങ്ങിനെയാണോ സനാതനധര്‍മ്മത്തെ നശിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടത് അതേ നയം തന്നെയായിരിക്കും ജോസഫ് വിജയ് പിന്തുടരുക എന്നത് വ്യക്തമായിരിക്കുന്നു. അതെ, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍ തന്നെയാണ്.

ജോസഫ് വിജയ് സേതുപതി ആല്‍ബര്‍ട്ട് ചന്ദ്രശേഖരിന്റെ മകനാണ്. അദ്ദേഹം ലത്തീന്‍ കതോലിക്ക വിഭാഗമാണ്. അദ്ദേഹത്തിന്റെ ഭാര്യ ശോഭ ഹിന്ദുവാണ്. ഇദ്ദേഹത്തിന്റെ വിജയം വേളാങ്കണ്ണി പള്ളിയിലാണ് നടന്നത്. ജോസഫ് വിജയിന് ക്രൈസ്തവ മതവിഭാഗവുമായി വലിയ ബന്ധമുള്ള ആളാണ്. ജോസഫ് വിജയിന്റെ മാമോദീസ ചടങ്ങുകളുടെ ചിത്രങ്ങള്‍ പോലും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. യേശുവിന്റെ ചിത്രം വരെ ജോസഫ് വിജയിന്റെ തെരഞ്ഞെടുപ്പ് റാലികളില്‍ ഉപയോഗിച്ചിരുന്നു.

ഈ തെരഞ്ഞെടുപ്പ് സമയത്ത് 1500 കോടി രൂപ തന്നെ പിടിച്ചെടുത്തിട്ടുണ്ട്. ജോസഫ് വിജയിന്റെ പാര്‍ട്ടി തന്നെ കഴിഞ്ഞ രണ്ട് വര്‍ഷത്തോളം 3000 കോടി രൂപ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിനായി ചെലവഴിച്ചിട്ടുണ്ടെന്ന് പറയുന്നു. ഇതിന് പിന്നില്‍ സാന്‍റിയാഗോ മാര്‍ട്ടിനുണ്ട്, പിന്നെ വിദേശത്തു നിന്നുള്ള മതപരിവര്‍ത്തന ലോബിയും ഉണ്ടെന്ന് പറയപ്പെടുന്നു. ക്രൈസ്തവ മതംമാറ്റ ലോബി തമിഴ്നാട്ടില്‍ ശക്തമാണ്. കടവുള്‍ കാട്ടുമുരാന്റെ എന്ന് പറഞ്ഞ അണ്ണാദുരൈയുടെയും മറ്റും ദ്രാവിഡ ഭരണമാണ് നടന്നത്. അവിടെ അല്‍പമെങ്കിലും ഹിന്ദുമത താല്‍പര്യമുണ്ടായിരുന്ന ഒരു മുഖ്യമന്ത്രി ജയലളിത മാത്രമായിരുന്നു. ഈ ഒരു അന്തരീക്ഷത്തിലേക്ക് തന്നെയാണ് ജോസഫ് വിജയും വരുന്നത്.

ഇപ്പോള്‍ ജോസഫ് വിജയിന്റെ പാര്‍ട്ടിയെ പിന്തുണയ്‌ക്കുന്നത് ഇവാഞ്ചലിസ്റ്റ് ലോബി എന്ന മതപരിവര്‍ത്തന ലോബി തന്നെയാണെന്നാണ് പുറത്തുവരുന്ന ചിത്രം. ജോസഫ് വിജയിന്റെ പാര്‍ട്ടിയെ പിന്തുണയ്‌ക്കുന്നത് കുപ്രസിദ്ധ ലോട്ടറി രാജാവായ സാന്‍റിയാഗോ മാര്‍ട്ടിനാണെന്നും തെളിഞ്ഞു. ജോസഫ് വിജയിന്റെ എല്ലാ നീക്കങ്ങളും നിയന്ത്രിക്കുന്ന ആദവ് അര്‍ജുന്‍ മന്ത്രിയാണ്. ഇയാള്‍ സാന്‍റിയാഗോ മാര്‍ട്ടിന്റെ മകളെ വിവാഹം കഴിച്ചയാളാണ്. സാന്‍റിയാഗോ മാര്‍ട്ടിനാകട്ടെ തമിഴ്നാട്ടിലെ ഇവാഞ്ചലിസ്റ്റ് ലോബിയുമായി മാത്രമല്ല, അങ്ങ് വത്തിക്കാനിലെ പോപ്പ് വരെ ഇഷ്ടക്കാരനാണ്. ഇനി വരാനിരിക്കുന്ന നാളുകളില്‍ മുരുകനും ഹിന്ദുവിശ്വാസികള്‍ക്കും ക്ഷേത്രങ്ങള്‍ക്കും എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാത്തിരിക്കാം.

ബിജെപി വിരുദ്ധ ജോസഫ് വിജയിന്റെ സിനിമകള്‍

ജോസഫ് വിജയ് ഇതിനു മുന്‍പ് തന്റെ സിനിമയിലൂടെ രാഷ്‌ട്രീയം പറഞ്ഞിരുന്നു. ജോസഫ് വിജയിന്റെ മെഴ്സല്‍, (2017), സര്‍ക്കാര്‍ (2018) എന്നീ സിനിമകളില്‍ ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കുന്നുണ്ട്. ജിഎസ് ടി, ഡിജിറ്റല്‍ ഇന്ത്യ, തെരഞ്ഞെടുപ്പ് തിരിമറികള്‍ എന്നിങ്ങനെ വിഷയങ്ങള്‍ ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഉപയോഗിക്കുകയാണ് ജോസഫ് വിജയ്. ഇനി ഭാവിയില്‍ ബിജെപിവിരുദ്ധതയും സനാതനവിരുദ്ധതയും എങ്ങിനെയാണ് ജോസഫ് വിജയ് പുറത്തെടുക്കാന്‍ പോകുന്നത് എന്നേ കണ്ടറിയേണ്ടതുള്ളൂ.

കേന്ദ്രസര്‍ക്കാരിനെതിരായ തമിഴ്നാട്ടിലെ സ്റ്റെര്‍ലൈറ്റ് സമരം

തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് സമരത്തില്‍ കൊല്ലപ്പെട്ട കുടുംബങ്ങളില്‍ മുഴുവന്‍ ജോസഫ് വിജയ് ഒരു മോട്ടോര്‍സൈക്കളില്‍ ആണ് പോയത്. എല്ലാവര്‍ക്കും ജോസഫ് വിജയ് സാമ്പത്തിക സഹായം നല്‍കി. ഈ സ്റ്റെര്‍ലൈറ്റ് സമരത്തിന് പിന്നില്‍ ചില എന്‍ജിഒകള്‍ രഹസ്യമായി കരുനീക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സമരക്കാര്‍ പ്രകോപനമുണ്ടാക്കി വെടിവെപ്പിലെത്തിച്ച സമരമായിരുന്നു അത്. സ്റ്റെര്‍ലൈറ്റ് എന്ന തൂത്തുക്കുടിയിലെ കമ്പനി ചെമ്പാണ് ഉല്‍പാദിപ്പിക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തര ആവശ്യങ്ങള്‍ക്കുള്ള 40 ശതമാനം ചെമ്പും സംഭാവന ചെയ്യുന്നത് സ്റ്റെര്‍ലൈറ്റാണ്. എന്നാല്‍ ഈ സമരത്തോടെ സ്റ്റെര്‍ലൈറ്റ് അടച്ചിടുകയായിരുന്നു. ഇന്ത്യ ചെമ്പ് കയറ്റുമതി പോലും ചെയ്തിരുന്നു രാജ്യമായിരുന്നു. അതിന് പിന്നില്‍ സ്റ്റെര്‍ലൈറ്റായിരുന്നു. ഈ കമ്പനി അടച്ചുപൂട്ടിക്കുന്നതിന് പിന്നില്‍ ചൈനീസ് ലോബിയും പ്രവര്‍ത്തിച്ചതായി ആരോപണമുണ്ട്. എന്തായാലും ആ ബിജെപി വിരുദ്ധ സമരത്തില്‍ വെടിയേറ്റ് മരിച്ചവരുടെ കുടുംബങ്ങളില്‍ കടന്നുചെന്ന് ജോസഫ് വിജയ് പണം നല്‍കിയതായും പറയുന്നു.

ജോസഫ് വിജയ് എംഎല്‍എമാരെ പാര്‍പ്പിച്ചത് പോണ്ടിച്ചേരിയില്‍, എന്തുകൊണ്ട്?

ജോസഫ് വിജയ് തന്റെ എംഎല്‍എമാരെ താമസിപ്പിച്ചത് പോണ്ടിച്ചേരിയിലെ ഒരു റിസോര്‍ട്ടിലാണ്. സാന്‍റിയാഗോ മാര്‍ട്ടിന്റെ മകന്‍ ജോസ് ചാള്‍സ് മാര്‍ട്ടിന്‍ ബിജെപി ഉള്‍പ്പെട്ട എന്‍ഡിഎ മുന്നണിയിലെ എംഎല്‍എ ആണ്. ഐജെകെ എന്ന പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ചാണ് ചാള്‍സ് മാര്‍ട്ടിന്‍ വിജയിച്ചത്. കാമരാജ് നഗറില്‍ നിന്നാണ് ജോസ് ചാള്‍സ് മാര്‍ട്ടിന്‍ വിജയിച്ചത്. സാന്‍റിയാഗോ മാര്‍ട്ടിന്റെ മകന്‍ പോണ്ടിച്ചേരിയില്‍ ബിജെപിയുടെ പിന്തുണക്കാരനായതിനാലാണ് ജോസഫ് വിജയിന്റെ എംഎല്‍എമാരെ മുഴുവന്‍ പോണ്ടിച്ചേരിയില്‍ താമസിപ്പിച്ചത്.

Tags: DMKUdayanidhi StalinSanathan DharmaLatest newsTVKJoseph VijayAnti Hindu stand
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

പുതിയ വാര്‍ത്തകള്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.