Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2026, 08:02 pm IST
inEntertainment

കഴിഞ്ഞ ജന്മത്തെക്കുറിച്ചുള്ള നടി ലെനയുടെ വാക്കുകള്‍ നേരത്തെ ചര്‍ച്ചയായിരുന്നു. ആത്മാക്കളെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചുമൊക്കെ ലെന സംസാരിക്കാറുണ്ട്. ഇപ്പോഴിതാ ആത്മാക്കളെ കണ്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് ലെന. ബിഗ് ക്യുവിന് നല്‍കിയ അഭിമുഖത്തിലാണ് ലെനയുടെ വിചിത്രവാദം.

”ഞാന്‍ ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട്. ഒരിക്കല്‍ സുഹൃത്തിന്റെ വീട്ടില്‍ നില്‍ക്കുമ്പോള്‍ ഉറക്കത്തില്‍ നിന്നും എണീറ്റപ്പോള്‍ പൊക്കമുള്ള ഒരാള്‍ ജീന്‍സും ജുബ്ബയും തോളില്‍ ഒരു സഞ്ചിയുമായി നടന്നങ്ങ് പോയി. ഞാന്‍ ഞെട്ടി, ഉറങ്ങുന്ന റൂമില്‍ നിന്നും ഒരാള്‍ നടന്നു പോയോ! നോക്കിയപ്പോള്‍ അപ്പുറത്ത് പോകാന്‍ വഴിയൊന്നുമില്ല, ജനലാണ്. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ സുഹൃത്ത് ആളുടെ പേര് പറഞ്ഞിട്ട് അദ്ദേഹം ആണെന്ന് പറഞ്ഞു. അദ്ദേഹം മരിച്ചു പോയിട്ട് കുറച്ചായി, പക്ഷെ ഇവിടെ ഇടയ്‌ക്കൊക്കെ വരാറുണ്ടെന്ന് പറഞ്ഞു. അങ്ങനെ കുറച്ചുനാള്‍ എനിക്ക് കാണാനുള്ള സിദ്ധി തുറന്ന് കിട്ടിയിരുന്നു. പക്ഷെ ഞാന്‍ തന്നെ അടച്ചു പൂട്ടി” ലെന പറയുന്നു.

”പേടിച്ചിട്ടല്ല. വേണ്ടാ എന്ന് വച്ചതാണ്. ഇനിയും ആ മേഖലയിലേക്ക് പോകാനില്ല. ഇവിടെ മനുഷ്യന്മാരെ തന്നെ ഡീല്‍ ചെയ്യാനുണ്ട്. ഇനി ശരീരമില്ലാത്ത മനുഷ്യരെക്കൂടെ ഡീല്‍ ചെയ്യാന്‍ വയ്യ. ടോക് ടു ദ എന്റിറ്റീസ് എന്ന ബുക്കിലൂടെയാണ് എനിക്കിത് സാധ്യമായത്. ആ ബുക്കില്‍ പറയുന്നത് നമുക്ക് ആത്മാക്കളോട് സംസാരിക്കാമെന്നാണ്. മനുഷ്യന്മാരിലുള്ളത് പോലെ നെഗറ്റീവും പോസിറ്റീവുമായ എനര്‍ജികളുമുണ്ട്. ഭാഗ്യത്തിന് എനിക്ക് നെഗറ്റീവായതിനെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല” എന്നാണ് ലെന പറയുന്നത്.

ഒരു ശരീരം ഉണ്ടായിരുന്ന ആൾ മരിക്കുമ്പോൾ അയാളുടെ മെന്റൽ ഇംപ്രിന്റ്, അവരുടെ എനർജി ഇംപ്രിന്റ് മുഴുവനായി ഇവിടുന്നു പോകാൻ കുറച്ച് സമയമെടുക്കും. മരിക്കുമ്പോൾ ആദ്യം ശരീരം മാത്രമാണ് പോകുന്നത്. മനുഷ്യൻ ശരീരം മാത്രമല്ലല്ലോ, ഒരു മനസ്സുണ്ട്, ഇലക്ട്രോ മാഗ്നെറ്റിക് ഫീൽഡ് ഉണ്ട്, അവരുടെ എനർജി ഇംപ്രിന്റ് ഉണ്ട്. അതിവിടെ കുറച്ചുനാൾ തുടരും, അത് നിങ്ങളുടെ മരണത്തിന്റെ അവസ്ഥപോലെ ഇരിക്കും. മരിക്കാൻ താൽപര്യമില്ലാതെ മരണം സംഭവിക്കുന്നവർ, വേണ്ടപ്പെട്ടവരെ നഷ്ടപ്പെട്ടുപോകുന്നതിലുള്ള വിഷമത്തിൽ മരിക്കുന്നവർ. ഇങ്ങനെയുള്ള എല്ലാ അവസ്ഥകളിലും എൻറ്റിറ്റി തുടരും. ശരീരം മാത്രമാണ് പോകുന്നത്.

ഇതുമായി ബന്ധപ്പെട്ട് കുറേയധികം പുസ്തകങ്ങളും ഉദാഹരണങ്ങളും ഉണ്ട്. ഇതൊക്കെ പാരാസൈക്കോളജി എന്ന ഫീൽഡില്‍ വരുന്ന കാര്യങ്ങളാണ്. എല്ലാവർക്കും ഇത് മനസ്സിലാകണമെന്നില്ല. ഇത് തെളിയിക്കാൻ പറ്റുമോ എന്നു ചോദിച്ചാൽ, ഇത് കാണുന്ന ഇഷ്ടംപോലെ ആളുകളുണ്ട്. ഇന്നലെ കൂടി എന്റെ അടുത്ത് വന്ന് ഒരാൾ സംസാരിച്ചിട്ടു പറഞ്ഞു, ‘നിങ്ങൾക്കിത് കാണാൻ പറ്റുന്നുണ്ടോ?’, ഞാൻ പറഞ്ഞു, ‘അത് ഞാൻ വേണ്ടെന്നു വച്ചു’.

‘ടോക്ക് ടു ദ് എൻറ്റിറ്റീസ്’ എന്ന പുസ്തകം ആദ്യം വായിച്ചപ്പോൾ എനിക്ക് പെട്ടെന്ന് ഇക്കാര്യങ്ങൾ ഓപ്പൺ ആയി. എന്റേത് മോഷൻ ഡിറ്റെക്ടിങ് സിസിടിവി ആണ്. ഒരിക്കൽ അത് കാണിച്ചു, ഹ്യൂമൻ ബോഡി ഡിറ്റെക്ടെഡ് എന്ന്. എനിക്ക് കണ്ടിട്ട് ഒന്നും മനസ്സിലാകുന്നില്ല. എൻറ്റിറ്റീസിനെ കാണാൻ സാധിക്കുന്ന എന്റെ സുഹൃത്തിന് സിസിടിവി ക്യാമറയുടെ സ്ക്രീൻഷോട്ട് അയച്ചു കൊടുത്തിട്ട് കാര്യം പറഞ്ഞു.

അദ്ദേഹം എനിക്ക് ആ സ്ക്രീൻഷോട്ടിന്റെ ഒരു ഭാഗം സർക്കിൾ ചെയ്ത് തിരിച്ചയച്ചു. ആ സർക്കിൾ ചെയ്ത ഭാഗം കണ്ടപ്പോൾ എനിക്ക് വ്യക്തമായി കാണാം, ഒരു സ്മോക്കി വിഷൻ. ഈ പുസ്തകം വായിച്ച സമയത്ത് പെട്ടെന്ന് എനിക്ക് സെൻസ് ചെയ്യാനും കമ്യുണിക്കേറ്റ് ചെയ്യാനും പറ്റിയിരുന്നു. അപ്പോഴേ ഞാൻ പറഞ്ഞു, ഇത് ബുദ്ധിമുട്ടാകും.

ഇങ്ങനെയൊന്നുമില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നവരുണ്ട്, അവരോട് ചോദിക്കേണ്ടത്, ഇതിങ്ങനെ ഇല്ല എന്നു പറയാൻ കാരണമെന്താണ്. അതും ഒരു വിശ്വാസം മാത്രമാണോ, അതോ റിസേർച്ച് ചെയ്ത് കണ്ട് പിടിച്ചോ ഇങ്ങനെയില്ലെന്ന്. ഈ ലോകം തന്നെ ഒരു വിശ്വാസമാണ്, അതുകൊണ്ടാണ് ഇതൊരു മായാലോകം എന്നു പറയുന്നത്. നമ്മളെല്ലാം ജീവിക്കുന്നത്, നമ്മളുടേതായ വിശ്വാസങ്ങളിലൂടെയാണ്, അതിലൂടെയാണ് ഈ എനർജിയെ കാണുന്നത്.

എല്ലാവർക്കും അവരവരുടെ കാഴ്ചപ്പാടിനോട് നൂറു ശതമാനം സ്വാതന്ത്ര്യമുണ്ടല്ലോ. നമുക്ക് എത്രത്തോളം വ്യക്തതയുണ്ടോ അതിനനുസരിച്ച് ജീവിതത്തിനും ക്വാളിറ്റി ഉണ്ടാകും. ഈ നെഗറ്റിവ് കമന്റുകൾ ഇടുന്നവർ അവരുടെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ ഇതു മനസ്സിലാകും ‘ – ലെന പറയുന്നു.

 

 

Tags: film news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കരിയറിലെ 50-ാമത് ചിത്രം : നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു

Entertainment

‘എന്റെ മരണശേഷമേ അവള്‍ മരിക്കാവൂ എന്നായിരുന്നു ആഗ്രഹം, പക്ഷെ അവളുടെ മരണത്തിന് സാക്ഷിയാകേണ്ടി വന്നു ‘ ; ഭാര്യയുടെ ഓര്‍മകളില്‍ വിതുമ്പി വിനോദ് കോഴിക്കോട്

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Entertainment

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

Entertainment

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

പുതിയ വാര്‍ത്തകള്‍

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.