പത്തനംതിട്ട: ശക്തമായ മഴ ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി.ജില്ലാ കളക്ടര്‍മാര്‍ ആണ് അവധി പ്രഖ്യാപിച്ചത്.
പത്തനംതിട്ട, കോട്ടയം,ആലപ്പുഴ, വയനാട്, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി .പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയാണ് അവധി. ട്യൂഷന്‍ സെന്ററുകള്‍, കോച്ചിംഗ് ക്ലാസുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകം. പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
തൃശൂര്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെളളിയാഴ്ച അവധിയാണ്.
















