Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2026, 08:08 pm IST
inEntertainment

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ഒരുക്കിയ മലയാളം വാമ്പയർ ആക്ഷൻ ത്രില്ലർ ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ. സെപ്റ്റംബറിൽ ആണ് ചിത്രത്തിന്റെ പ്രീമിയർ അരങ്ങേറുന്നത്. ചിത്രം നോർത്ത് ഇന്ത്യയിൽ അവതരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും എക്സൽ എന്റർടൈൻമെന്റും AA ഫിലിംസും ചേർന്നാണ്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ മിഡ്നൈറ്റ് മാഡ്‌നെസ്സ് എന്ന വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക. രഞ്ജിത് സജീവ്, ഐശ്വര്യ രാജ്, അബ്ബാസ്, അമല പോൾ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സംജാദ് ആണ്. ആൻ സജീവും സജീവ് P.K. യും ചേർന്ന് നിർമ്മിച്ച ഈ ചിത്രം, രണ്ട് ഹാഫ് ബ്ലഡ് വാമ്പയറുകളെ കേന്ദ്രീകരിച്ചുള്ള കഥയിൽ, റോഡ് ആക്ഷൻ, റിവെഞ്ച്, വാമ്പയർ ആശയങ്ങൾ എന്നിവ കോർത്തിണക്കിയിരിക്കുന്നു. പ്രവീൺ വിശ്വനാഥ് ആണ് ചിത്രം രചിച്ചിരിക്കുന്നത്.

എഎ ഫിലിംസിന്റെ സഹകരണത്തോടെ എക്സൽ എൻ്റർടെയ്ൻമെൻ്റ് ഉത്തരേന്ത്യയിലുടനീളം ഹിന്ദിയിൽ ചിത്രം അവതരിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. മലയാള ചലച്ചിത്രമേഖലയുമായുള്ള എക്സൽ എൻ്റർടെയ്ൻമെൻ്റിന്റെ ആദ്യ സഹകരണമാണിത്. എക്സൽ എൻ്റർടെയ്ൻമെൻ്റിന്റെ സഹസ്ഥാപകനായ റിതേഷ് സിധ്വാനി ‘ഹാഫ്’ എന്ന ചിത്രത്തെ കുറിച്ച് പറയുന്നത്, വ്യത്യസ്തമാകാൻ ധൈര്യപ്പെടുന്ന സിനിമകളിൽ താൻ എപ്പോഴും ആവേശഭരിതനാണ് എന്നാണ്. ആദ്യ കാഴ്ചയിൽ തന്നെ ഹാഫ് വേറിട്ടുനിൽക്കുന്നു എന്നും, ഇതിന് സവിശേഷമായ സിനിമാറ്റിക് ശബ്ദവും ശക്തമായ സൃഷ്ടിപരമായ കാഴ്ചപ്പാടും ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. അതിന്റെ മുന്നോട്ടുള്ള യാത്രയെ പിന്തുണയ്‌ക്കുന്നതിൽ താൻ സന്തുഷ്ടനാണ് എന്നും, ഈ ശ്രദ്ധേയമായ ചിത്രം വലിയ സ്ക്രീനിൽ കാണാനെത്തുന്ന പ്രേക്ഷകർക്കായി താൻ കാത്തിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എക്സൽ എൻ്റർടെയ്ൻമെൻ്റിന്റെ സഹസ്ഥാപകൻ ഫർഹാൻ അക്തർ പറയുന്നത് സംജാദിന്റെ അവതരണത്തിലെ വളരെ പച്ചയായതും വൈകാരികവുമായ എന്തോ ഒന്ന് തന്റെ ശ്രദ്ധ ആകർഷിച്ചു എന്നാണ്. അത് നിങ്ങളെ ഏറെ ആകർഷിക്കുകയും മനസ്സിൽ നിന്ന് മാഞ്ഞു പോകാതെ പിന്തുടരുകയും ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു. ഈ ചിത്രത്തിലേക്ക് എത്താൻ സാധിച്ചതിലും അത് പ്രേക്ഷകരിലേക്ക് കൊണ്ട് പോകാൻ സാധിക്കുന്നതിലും തനിക്ക് വലിയ ആവേശമുണ്ട് എന്നും അദ്ദേഹം പറയുന്നു.

രഞ്ജിത് സജീവ്, ദിലീഷ് പോത്തൻ എന്നിവർ അഭിനയിച്ച 2024 ലെ മർഡർ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ ഗോളത്തിനു ശേഷം, ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ്, സംജാദ്, പ്രവീൺ വിശ്വനാഥ് എന്നിവരുടെ രണ്ടാമത്തെ സഹകരണമാണ് ഹാഫ് എന്ന ചിത്രം. ചിത്രത്തിന്റെ ആഗോള റിലീസ് തീയതി ഉടൻ അറിയിക്കുമെന്നും നിർമ്മാതാക്കൾ പറഞ്ഞു.

ദി റെയ്ഡ് 2, ദി നൈറ്റ് കംസ് ഫോർ അസ് എന്നിവ ഉൾപ്പെടെ അന്താരാഷ്‌ട്രതലത്തിൽ പ്രശംസ നേടിയ ചിത്രങ്ങളിൽ പ്രവർത്തിച്ച ആക്ഷൻ കൊറിയോഗ്രാഫർ വെരി ട്രൈ യുലിസ്മാൻ ആണ് ഈ ചിത്രത്തിനും ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്. രഞ്ജിത് സജീവിനെയും ഐശ്വര്യ രാജിനെയും ചിത്രത്തിനായി യുലിസ്മാൻ നിരവധി മാസങ്ങൾ പരിശീലിപ്പിക്കുകയും അഭിനേതാക്കളെ അവരുടെ സ്വന്തം സ്റ്റണ്ടുകളും ആക്ഷൻ സീക്വൻസുകളും അവതരിപ്പിക്കാൻ തയ്യാറാക്കുകയും ചെയ്തു. യുലിസ്മന്റെ ടീമിലെ അംഗങ്ങൾ അടുത്തിടെ ഹിറ്റായ ആക്ഷൻ ത്രില്ലറായ ദി ഫ്യൂരിയസിൽ ഉൾപ്പെട്ടിരുന്നു. ഇന്ത്യൻ ആക്ഷൻ സിനിമകളുടെ സാധാരണ ശൈലിയിൽ നിന്ന് വ്യത്യസ്തമായി, ഹാഫിൽ സീറോ സ്ലോ-മോഷൻ ആക്ഷൻ സീക്വൻസുകൾ ആണ് ഒരുക്കിയിരിക്കുന്നത്.

ദേശീയ അവാർഡ് ജേതാവായ എഡിറ്റർ മഹേഷ് ഭുവനേന്ദ്, ദേശീയ അവാർഡ് ജേതാവായ പ്രൊഡക്ഷൻ ഡിസൈനർ മോഹൻദാസ്, ഛായാഗ്രാഹകൻ പാപ്പിനു, സംഗീതസംവിധായകൻ മിഥുൻ മുകുന്ദൻ, ദേശീയ അവാർഡ് ജേതാവായ സൗണ്ട് ഡിസൈനർ വിഷ്ണു ഗോവിന്ദ് എന്നിവരാണ് ചിത്രത്തിന്റെ സാങ്കേതിക സംഘത്തിലുള്ളത്.

രാജസ്ഥാനിലെ മരുഭൂമികൾ, കേരളത്തിലെ ഹിൽ സ്റ്റേഷനുകൾ, കസാക്കിസ്ഥാനിലെ മഞ്ഞുമൂടിയ ഭൂപ്രദേശങ്ങൾ എന്നിവയുൾപ്പെടെ 117 ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളിൽ ചിത്രീകരിച്ച ഹാഫ്, ഒരു വിശാലമായ ഒരു ലോകം ആണ് പ്രേക്ഷകർക്ക് മുന്നിൽ സൃഷ്ടിക്കുന്നത്. ഒരു പാൻ-ഇന്ത്യൻ സിനിമാ അനുഭവമായി വിഭാവനം ചെയ്ത ഈ ചിത്രം, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പുറത്തിറങ്ങും.

നേച്ചർ ഫിലിം ക്രിയേഷൻസിനെ സംബന്ധിച്ചിടത്തോളം, വ്യത്യസ്ത തരത്തിലുള്ള വലിയ ചിത്രങ്ങളിലേക്കുള്ള ചുവടു വെപ്പാണ് ‘ഹാഫ്’ എന്ന ചിത്രം. മോഹൻലാൽ നായകനായ പ്രണയം എന്ന ചിത്രത്തിലൂടെയാണ് ഈ നിർമ്മാണ കമ്പനി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2026 സൺഡാൻസ് ജേതാവ് ജോസഫൈൻ, ഓസ്കാർ നാമനിർദ്ദേശം ചെയ്യപ്പെട്ട ലിറ്റിൽ അമേലി ഓർ ദി ക്യാരക്ടർ ഓഫ് റെയിൻ എന്നിവയുൾപ്പെടെ ഇന്ത്യൻ വിപണിയിലേക്കുള്ള അന്താരാഷ്‌ട്ര ഏറ്റെടുക്കലുകളിലേക്കും ഈ നിർമ്മാണ കമ്പനിയുടെ സമീപകാല പ്രവർത്തനം വ്യാപിച്ചിട്ടുണ്ട്. പിആർഒ- ശബരി

Tags: Amala Paultoronto filim festivalishwarya raj
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എം.പത്മകുമാറിന്റെ നവരാത്രിയില്‍ അമല‍ പോള്‍ നായിക; രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം അമല പോള്‍ വീണ്ടും

Entertainment

നല്ല ചാണകത്തിലും, ഗോമൂത്രത്തിലും, പാലിലുമൊക്കെ കളിക്കാം.പശുവിന്റെയും എരുമയുടെയും കൂടെ കളിക്കാം.ഇവിടെ ഇങ്ങനെയാണ്

Entertainment

നടി അമല പോൾ‌ ഹിന്ദു മതം സ്വീകരിച്ചോ എന്ന് ആരാധകർ

Entertainment

ആ നടി തന്റെ ജീവിതത്തിലെ മനുഷ്യ ദൈവം- അഭിലാഷ് പിള്ള

Entertainment

ഞാൻ ധരിച്ചത് എനിക്ക് ഇഷ്ടമുള്ള വസ്ത്രം ;വസ്ത്രധാരണത്തിനെതിരേയുള്ള വിമർശനത്തിന് അമല പോളിന്റെ മറുപടി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.