Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിജ്ഞാപനം പുറപ്പെടുവിച്ചു; വികസിതഭാരതം- ജി റാം ജി ആക്ട് ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

പി.ഷിമിത്ത്byപി.ഷിമിത്ത്
May 12, 2026, 06:55 am IST
inIndia

ന്യൂദല്‍ഹി: ഗ്രാമീണ ഭാരതത്തിന്റെ വികസന യാത്രയിലെ നിര്‍ണായക നാഴികക്കല്ലാകുന്ന വികസിതഭാരതം- ജി റാം ജി ആക്ട് ജൂലൈ ഒന്ന് മുതല്‍ രാജ്യവ്യാപകമായി പ്രാബല്യത്തില്‍ വരും. ഇതിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. വിബി ജി റാം ജി ആക്ട് (വികസിത ഭാരതം- ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) നിലവില്‍ വരുന്നതോടെ, 2005ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം റദ്ദാവും. ഭാരതത്തിന്റെ ഗ്രാമീണ വികസന ചട്ടക്കൂടിലെ ചരിത്രപരമായ മാറ്റത്തെയാണിത് സൂചിപ്പിക്കുന്നത്. 2047ല്‍ വികസിതഭാരതം എന്ന ദേശീയ കാഴ്ചപ്പാടിന് അനുസൃതമായി, സംയോജിതവും ഭാവി ലക്ഷ്യമാക്കിയുള്ളതും ഉല്‍പ്പാദനക്ഷമതയുള്ളതുമായ ഗ്രാമീണ പരിവര്‍ത്തനത്തിന്റെ പുതിയ യുഗത്തിന് ഇത് തുടക്കം കുറിക്കും.

നിയമപ്രകാരം, അവിദഗ്ധ തൊഴില്‍ ചെയ്യാന്‍ സന്നദ്ധരായ മുതിര്‍ന്ന (18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍) അംഗങ്ങളുള്ള ഓരോ ഗ്രാമീണ കുടുംബത്തിനും ഓരോ സാമ്പത്തിക വര്‍ഷവും 125 ദിവസത്തെ വേതനത്തോടു കൂടിയ തൊഴില്‍ നിയമപരമായ ഗ്യാരണ്ടിയായി ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഉപജീവന സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഗ്രാമീണ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ഗ്രാമതലത്തിലുള്ള സുസ്ഥിര വികസനത്തെ പിന്തുണയ്‌ക്കുന്നതിനുമാണ് ഈ മെച്ചപ്പെടുത്തിയ തൊഴിലുറപ്പ് ലക്ഷ്യമിടുന്നത്.

തൊഴിലാളികള്‍ ആവശ്യപ്പെടുന്ന മുറയ്‌ക്ക് നിശ്ചിത സമയപരിധിക്കുള്ളില്‍ അവര്‍ക്ക് തൊഴില്‍ നല്‍കും. ഇതില്‍ വീഴ്ച വരുത്തിയാല്‍, നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം തൊഴിലില്ലായ്‌മ വേതനം ലഭിക്കാന്‍ തൊഴിലാളികള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. സമയബന്ധിതവും സുതാര്യവുമായി വേതനം നല്‍കുന്നതിന് ഈ നിയമം പ്രാധാന്യം നല്‍കുന്നു. നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം വഴി തൊഴിലാളികളുടെ ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളിലേക്ക് നേരിട്ട് വേതനം കൈമാറും. ആഴ്ചതോറും അല്ലെങ്കില്‍ മസ്റ്റര്‍ റോള്‍ അവസാനിപ്പിച്ച് പതിനഞ്ച് ദിവസത്തിനുള്ളില്‍ വേതനം നല്‍കണം. ഇതില്‍ കാലതാമസമുണ്ടായാല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്.

2026-27 സാമ്പത്തിക വര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ 95,692.31 കോടി രൂപയാണ് പദ്ധതിക്കായി ബജറ്റില്‍ വകയിരുത്തിയത്. ഇത് ഗ്രാമീണ തൊഴില്‍ പദ്ധതിക്കുള്ള ബജറ്റ് എസ്റ്റിമേറ്റ് ഘട്ടത്തില്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന വിഹിതമാണ്. സംസ്ഥാനങ്ങളുടെ വിഹിതം കൂടി ഉള്‍പ്പെടുത്തിയാല്‍, പദ്ധതിയുടെ ആകെ ചെലവ് 1.51 ലക്ഷം കോടി രൂപയിലധികം വരും. ഈ വിഹിതം ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം, വന്‍തോതിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, ഗ്രാമീണവരുമാനം വര്‍ധിപ്പിക്കല്‍ എന്നിവയ്‌ക്ക് പുതിയ കരുത്ത് പകരും.

Tags: Narendra Modiviksit bharat-G Ram G Actviksit bharat- guarantee for rozgar and ajeevika mission (gramin)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.