Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലോകകപ്പ് ഫുട്‌ബോള്‍ 2026: ഇനി കൃത്യം ഒരുമാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2026, 06:40 am IST
inFootball

ചരിത്രത്തില്‍ ആദ്യമായി മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ഇനി കൃത്യം ഒരു മാസം. അടുത്ത മാസം ഇതേ ദിവസം മെക്‌സിക്കന്‍ നഗരം മെക്‌സിക്കോ സിറ്റിയില്‍ ആണ് കിക്കോഫ്. ചരിത്രത്തില്‍ ആദ്യമായി 48 ടീമുകള്‍ അണി നിരക്കുന്നുവെന്ന പ്രത്യേകത കൂടി ഈ ലോകകപ്പിനുണ്ട്. മെക്‌സിക്കോ, അമേരിക്ക, കാനഡ എന്നീ മൂന്ന് രാജ്യക്കാര്‍ സംയുക്തമായാണ് ആതിഥ്യമരുളുന്നത്.

ജൂണ്‍ 11ന് മെക്‌സിക്കോ സിറ്റിയില്‍ ആരംഭിച്ച് ജൂലൈ 19ന് അമേരിക്കയിലെ ന്യൂജേഴ്‌സി മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെ കലാശ പോരാട്ടത്തോടെയാണ് സമാപിക്കുക. ലോകകപ്പിന്റെ 23-ാം പതിപ്പാണിത്. അര്‍ജന്റീനയാണ് നിലവിലെ ജേതാക്കള്‍. കൃത്യമായി പറഞ്ഞാല്‍ മൂന്നര വര്‍ഷം മുമ്പ് ഖത്തറിലെ ലൂസെയ്ല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് അര്‍ജന്റീന ചരിത്രത്തിലെ മൂന്നാം ലോക കിരീടത്തില്‍ മുത്തമിട്ടിരുന്നു. അന്നത്തെ ആ ടീമില്‍ നിന്നും ഏഞ്ചല്‍ ഡി മരിയ മാത്രമാണ് വിടപറഞ്ഞത് സൂപ്പര്‍ താരം മെസി ഇക്കുറിയും ഉറങ്ങുന്നുണ്ട്. കളിക്കാരനെന്ന നിലയില്‍ ശോഭിക്കാനാവാതെ പോയ ലയണല്‍ സ്‌കലോനി എന്ന അര്‍ജന്റൈന്‍ പരിശീലകനാണ് 36 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം അര്‍ജന്റീനയ്‌ക്ക് ലോകകപ്പ് നേടിക്കൊടുത്തത്. പുതിയൊരു ലോകകപ്പ് പടിവാതില്‍ക്കലെത്തുമ്പോഴും അര്‍ജന്റീന ടീമിന്റെ പോരാട്ടത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ല. മത്സരങ്ങള്‍ താരതമ്യേന കുറവായതനാല്‍ ഫിഫ റാങ്ക് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഇടിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ തവണ അര്‍ജന്റീനയോട് ഇഞ്ചോടിഞ്ച് പൊരുതി നിന്ന ഫ്രാന്‍സ് ഇത്തവണയും ഫേവറിറ്റുകളാണ്. 1998 ലോകകപ്പില്‍ ആദ്യമായി ഫ്രാന്‍സ് കപ്പുയര്‍ത്തിയപ്പോള്‍ ടീം നായകനായിരുന്ന പ്രതിരോധ താരം ദിദിയര്‍ ദെഷാംപ്‌സ് ആണ് കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഫ്രാന്‍സ് ടീമിനെ പരിശീലിപ്പിച്ചുവരുന്നത്. 2016 യൂറോ കപ്പ് റണ്ണറപ്പ്, 2018 റഷ്യന്‍ ലോകകപ്പ്, 2022 ഖത്തര്‍ ലോകകപ്പ് റണ്ണറപ്പ് എന്നിങ്ങനെ പോകുന്നു ദിദിയറിന്റെ നേട്ടങ്ങള്‍. വീണ്ടുമൊരു ലോകകപ്പ് നേടാവുന്ന താര സമ്പന്നതയും തികവും ഈ ടീമിന് ഇപ്പോഴും ആവശ്യത്തിലേറെയായുണ്ട്. നിലവിലെ ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ഫ്രാന്‍സ്.

ലോകകപ്പില്‍ എന്ത് അത്ഭുതവും കാട്ടി മുന്നേറ്റം നടത്താന്‍ കെല്‍പ്പുള്ള ടീമുകളില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് സ്‌പെയിന്‍. ഫിഫ റാങ്കിങ്ങിലെ രണ്ടാം സ്ഥാനക്കാര്‍. സമീപകാലത്തെ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ മികച്ച റിക്കാര്‍ഡ് ആണ് സ്പാനിഷ് ടീമിനുള്ളത്. കൂടാതെ 2024 യൂറോ നേടിയ ടീം കൂടിയാണ്. നിലവിലെ യുവേഫ നേഷന്‍സ് ലീഗ് റണ്ണറപ്പ് കൂടിയാണ്.

നേഷന്‍സ് ലീഗിന്റെ ഫൈനലില്‍ സ്‌പെയിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്ത ടീം പോര്‍ച്ചുഗലും ഇക്കുറി ഒരുങ്ങി തന്നെയാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അവസാന ലോകകപ്പ് അവസരം ആയിരിക്കാം ഇതെന്ന് എല്ലാവരും കരുതുന്നു. വിഖ്യാത ജര്‍മന്‍ ഫുട്‌ബോള്‍ പരിശീലകന്‍ തോമസ് ടുഷേലിന് കീഴിലുള്ള ഇംഗ്ലണ്ട് ടീമും സുസജ്ജമാണ്. ഇത്തവണ കിരീട സാധ്യതയുള്ളവരില്‍ മുന്‍പന്തിയിലാണ് ഇംഗ്ലണ്ടും. ഫിഫ റാങ്കിങ്ങില്‍ നാലാമതാണുള്ളത്.

കാര്‍ലോ ആഞ്ചെലോട്ടിക്ക് കീഴില്‍ നിശബ്ദമായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന കാനറികളും അണിയറയില്‍ മികച്ച ഒരുക്കത്തിലാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വലിയ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന ബ്രസീല്‍ ആഞ്ചെലോട്ടിക്ക് കീഴില്‍ ഈ ലോകകപ്പില്‍ പ്രതാപം വീണ്ടെടുക്കുന്ന കാഴ്‌ച്ചക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ടീമുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചപ്പോള്‍ നാല് പുതുമുഖ ടീമുകള്‍ക്കാണ് ഇത്തവണ അവസരം ലഭിച്ചത്. കേപ് വെര്‍ദെ, കുറസാവോ, ജോര്‍ദാന്‍, ഉസ്‌ബെക്കിസ്ഥാന്‍.

Tags: americaCanadaMexicoFIFA World Cup 2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

India

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

India

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.