Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമ്മില്‍ത്തല്ലി തൃണമൂല്‍ തകരുന്നു; തൃണമൂല്‍ നേതാക്കള്‍ മമതയെ വിമര്‍ശിക്കുന്നു, അഞ്ച് നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

മമതയുടെ കാലത്ത് ഭരണം ആസ്വദിച്ചിരുന്ന പഴയ തൃണമൂല്‍ നേതാക്കള്‍ ഇപ്പോള്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞതോടെ മമതയെയും മരുമകന്‍ അഭിഷേക് ബാനര്‍ജിയെയും തൃണമൂല്‍ തെരഞ്ഞെടുപ്പ് ചുക്കാന്‍ പിടിച്ചിരുന്ന ഐപാകിനെയും തള്ളിപ്പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2026, 09:58 pm IST
in India
മമതയും അഭിഷേക് ബാനര്‍ജിയും (ഇടത്ത്) മമതയെ വിമര്‍ശിക്കുന്ന പാപിയ ഘോഷ്, കോഹിനൂര്‍ മജുംദാര്‍, റിജു ദത്ത എന്നിവര്‍.

മമതയും അഭിഷേക് ബാനര്‍ജിയും (ഇടത്ത്) മമതയെ വിമര്‍ശിക്കുന്ന പാപിയ ഘോഷ്, കോഹിനൂര്‍ മജുംദാര്‍, റിജു ദത്ത എന്നിവര്‍.

കൊല്‍ക്കൊത്ത: മമതയുടെ കാലത്ത് ഭരണം ആസ്വദിച്ചിരുന്ന പഴയ തൃണമൂല്‍ നേതാക്കള്‍ ഇപ്പോള്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞതോടെ മമതയെയും മരുമകന്‍ അഭിഷേക് ബാനര്‍ജിയെയും തൃണമൂല്‍ തെരഞ്ഞെടുപ്പ് ചുക്കാന്‍ പിടിച്ചിരുന്ന ഐപാകിനെയും തള്ളിപ്പറയുന്നു.

ഇതില്‍ തൃണമൂലിന്റെ വക്താവായിരുന്ന റിജു ദത്തയാണ് വലിയ വിമര്‍ശകന്‍. ഇപ്പോള്‍ മമതയ്‌ക്കെതിരെ ആഞ്ഞടിക്കുകയാണ് ഈ നേതാവ്. ബിജെപി നേതാക്കളെ തെരഞ്ഞെടുപ്പ് കാലത്ത് ശക്തമായ ഭാഷയിലാണ് റിജു ദത്ത വിമര്‍ശിച്ചത്. തൃണമൂല്‍ നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയതുകൊണ്ടാണ് താന്‍ ബിജെപി നേതാക്കലളെ ശക്തമായി വിമര്‍ശിച്ചതെന്ന് റിജു ദത്ത മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ഏറ്റുപറഞ്ഞതോടെ ഇയാളെ ആറ് വര്‍ഷത്തേക്ക് സസ്പെന്‍റ് ചെയ്തിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. .

ഈ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തൃണമൂലിന് വേണ്ടി ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച നേതാവായ റിജു ദത്ത തൃണമൂലിന്റെ തോല്‍വിയോടെ മമതയെ തള്ളിപ്പറയുകയാണ്. പാപിയ ഘോഷ്, കൃഷ്ണേന്ദു നാരായണ്‍ ചൗധരി, കോഹിനൂര്‍ മജുംദാര്‍, കാര്‍തിക് ഘോഷ് തുടങ്ങിയവരും ശക്തമായ ഭാഷയില്‍ മമതയെയും മരുമകന്‍ അഭിഷേക് ബാനര്‍ജിയെയും വിമര്‍ശിക്കുകയാണ്.

മൂന്ന് കാരണമാണ് തൃണമൂലിനെ തോല്‍പിച്ചത്. അതില്‍ പ്രധാനം തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഐപാക്എന്ന കമ്പനിയാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് കിട്ടാന്‍ 50 ലക്ഷം രൂപ വരെ ഐപാക് ഉദ്യോഗസ്ഥര്‍ ചോദിച്ചിരുന്നു. ഐപാകിലെ വിദേശരാജ്യങ്ങളിലിരിക്കുന്ന ചെറിയപ്രായക്കാരാണ് തൃണമൂല്‍ നേതാക്കളെ തെരഞ്ഞെടുപ്പ് കാലത്ത് പഠിപ്പിക്കാന്‍ ശ്രമിച്ചത്. ഇവര്‍ക്ക് ബംഗാളിനെക്കുറിച്ച് എന്തറിയാം? എങ്ങിനെയാണ് മമത തൃണമൂലിന്റെ ഇത്രയധികം നേതാക്കള്‍ ഉണ്ടായിട്ടും പുറത്തുള്ള ഒരു ഏജന്‍സിയെ വിശ്വസിച്ച് എല്ലാ പ്രവര്‍ത്തനങ്ങളും അവരെ ഏല്‍പിച്ചത്?- റിജു ദത്ത ചോദിക്കുന്നു.

ബംഗാളിലെ ജനങ്ങള്‍ മുഴുവന്‍ തൃണമൂലിനോടുള്ള വിരോധം മൂലമാണ് വോട്ട് ചെയ്തതെന്നാണ് റിജു ദത്ത പറയുന്നത്. ഇതിന് കാരണം മമതയെയും മരുമകനെയും ചുറ്റിപ്പറ്റിയുള്ള അധികാരഗ്രൂപ്പുകളാണെന്നും റിജു ദത്ത തുറന്നടിക്കുന്നു. ഭരണ വിരുദ്ധ വികാരം ഇല്ലാതാക്കാന്‍ ഒരു പ്രവര്‍ത്തനവും തൃണമൂല്‍ചെയ്തില്ലെന്നാണ് പാപിയ ഘോഷിന്റെ വിമര്‍ശനം.

ഇവര്‍ അഞ്ച് പേര്‍ക്കുമെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് തൃണമൂല്‍ നേതാവും മമതയുടെ അടുത്ത ആളുമായ ഡെറക് ഒബ്രിയെന്‍.

തൃണമൂലിന്റെ പഴയകാല ചെയ്തികളുടെ പേരില്‍ പൊലീസ് കേസും അറസ്റ്റും വരുമോ എന്ന ഭയവും ഇവര്‍ക്കുണ്ട്. ഇതില്‍ നിന്നും ഒഴിവായിക്കിട്ടാനും പലരും മമതയെയും മരുമകനെയും വിമര്‍ശിക്കുന്നുണ്ട്. ഇതിനിടെ മമത അറസ്റ്റിലായേക്കുമെന്നും പറഞ്ഞുകേള്‍ക്കുന്നു. ഇവര്‍ക്കെതിരായ ഇഡി കേസി‍ന്റെ പേരിലാണ് മമതയെ അറസ്റ്റു ചെയ്യുകയെന്നാണ് പറയപ്പെടുന്നത്.

Tags: Kohinor BanerjeeTrinamool CongressDerek O'brienMamatashow cause noticeLatest newsRiju DuttaPapiya Ghosh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)
India

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

Kerala

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

എംബിബിഎസ് കോഴ്സിന്റെ ഫീസ് നാലര വര്‍ഷത്തേക്ക് മാത്രം: സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.