Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിജയ് സർക്കാരിലെ മോദി ഫാനായ മന്ത്രി ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തിന് പിന്നിൽ കീർത്തി സമ്പത്തോ ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2026, 09:40 pm IST
inIndia

ചെന്നൈ: വെറും 29 വയസ്സുള്ളപ്പോൾ, തമിഴ്‌നാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിമാരിൽ ഒരാളായി ചരിത്രം കുറിക്കുകയാണ് കീർത്തന. തമിഴക വെട്രി കഴകം (ടിവികെ) ടിക്കറ്റിൽ വിരുദുനഗർ ജില്ലയിലെ ശിവകാശി നിയമസഭാ മണ്ഡലത്തിൽ നിന്നാണ് കീർത്തന വിജയിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തെ പറ്റി മാധ്യമങ്ങളോട് ഹിന്ദിയിൽ സംസാരിച്ചത് വഴി കീർത്തന ഏറെ ശ്രദ്ധ നേടിയിരുന്നു.

തമിഴ്‌നാട്ടിൽ ഹിന്ദി വളരെക്കാലമായി രാഷ്‌ട്രീയമായി സെൻസിറ്റീവ് ആയ വിഷയമായി തുടരുകയും വർഷങ്ങളായി ദ്രാവിഡ പാർട്ടികളിൽ നിന്ന് ശക്തമായ എതിർപ്പ് നേരിടുകയും ചെയ്തിട്ടുള്ളതിനാൽ, കീർത്തനയുടെ പരാമർശങ്ങൾ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

സജീവ രാഷ്‌ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ്, കീർത്തന രാഷ്‌ട്രീയ ഉപദേഷ്ടാവായി പ്രവർത്തിച്ചിരുന്നു. പ്രചാരണ തന്ത്രങ്ങളിലും അടിസ്ഥാന രാഷ്‌ട്രീയ പ്രവർത്തനങ്ങളിലും അവർ പങ്കാളിയായിരുന്നു. ടിവികെയുടെ രൂപീകരണ ഘട്ടങ്ങളിൽ, പ്രത്യേകിച്ച് യുവജന വോട്ട് സമാഹരണം, മണ്ഡലതല ആസൂത്രണം, സോഷ്യൽ മീഡിയ ആശയവിനിമയം എന്നിവയിൽ മുഖ്യപങ്ക് വഹിച്ചതും കീർത്തനയാണ്.

പോണ്ടിച്ചേരി സർവകലാശാലയിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്സിൽ എം.എസ്‌സി. പൂർത്തിയാക്കി. അതിനുശേഷം, ഡാറ്റാ അനലിസ്റ്റായാണ് കീർത്തന സമ്പത്ത് തന്റെ കരിയർ ആരംഭിച്ചത് . കീർത്തനയുടെ കുടുംബത്തിലെ പലരും ബിജെപി അംഗങ്ങളാണെന്നതും, മോദിയെ പല വേദികളിലും അവർ പ്രശംസിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. പാചകവാതക വില കൂട്ടിയപ്പോൾ അവർ നടത്തിയ പ്രതികരണം രസകരമായിരുന്നു. “വിറക് അടുപ്പിൽ ഊതി ജീവിതം നരകിപ്പിച്ചിരുന്ന സ്‌ത്രീകൾക്ക് ഗ്യാസ് കണക്ഷൻ നൽകിയതും സിലിണ്ടറുകൾ ഇത്രത്തോളം സുലഭമാക്കിയതും മോദിയാണ്. യുദ്ധമുണ്ടായതിന് മോദി എന്ത് ചെയ്യാൻ” എന്നായിരുന്നു പ്രതികരണം. തമിഴ്നാടിന് കേന്ദ്ര വിഹിതം കിട്ടുന്നില്ല എന്ന് വാദിച്ചിരുന്ന സ്റ്റാലിനോട്, “സ്വന്തം കഴിവുകേടിന് പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്നായിരുന്നു “

വിജയുടെ സത്യപ്രതിജ്ഞാ വേദിയിൽ വന്ദേമാതരം ആലപിച്ചതിനു പിന്നിലും കീർത്തന ആണെന്ന മട്ടിൽ പ്രചാരണങ്ങൾ ഉണ്ട്. അതിലെ സത്യവസ്ഥ പുറത്ത് വന്നിട്ടില്ലെങ്കിലും മോദി സർക്കാരിനെ അനുനയിപ്പിച്ച് ഒപ്പം പോകാൻ തന്നെയാണ് വിജയ് സർക്കാരിന്റെയും നീക്കമെന്നാണ് റിപ്പോർട്ട്.

 

Tags: modiVijay
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

India

ആഗോള സംഘർഷങ്ങൾക്കിടയിലും ഇന്ത്യ സമവായം കൊണ്ടുവന്നു : ബ്രിക്സ് ഉച്ചകോടി വിജയകരം എന്ന് ജയശങ്കർ

India

മുഖ്യമന്ത്രി വിജയിനെ വിജയ് സേതുപതി വിമര്‍ശിച്ചുവെന്ന വിവാദം കൊഴുക്കുന്നു

India

‘ ഇന്ത്യക്കാരനെന്ന നിലയിൽ ഇത്രയും അഭിമാനം മുൻപ് തോന്നിയിട്ടില്ല , മോദി ജിക്ക് എന്റെ സല്യൂട്ട് ‘ ; രവി ശാസ്ത്രി

India

അഭയം നൽകിയ മലേഷ്യയും സക്കീർ നായിക്കിനെ തുരത്തും ? പൂട്ടാനുറച്ച് മോദി ; വിഷയം ഉയര്‍ന്നുവെന്ന് സമ്മതിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മകന്റെ കൈ പിടിച്ച് വീണ്ടും വധുവായി ജ്യോതിക : മകളുടെ കൈപിടിച്ചെത്തി , കണ്ണീരണിഞ്ഞ് സൂര്യ : വീണ്ടും വിവാഹപ്രതിജ്ഞയുമായി താരദമ്പതികൾ

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

മെസിയുടെ പേരില്‍ തട്ടിപ്പ്: ആറു മണിക്കൂര്‍ പിന്നിട്ട് പരിശോധന; ജേണലിസ്റ്റുകളുടെ ഫോൺ പിടിച്ചെടുത്തിട്ടി​ല്ലെന്ന് എഡിജിപി പി. വിജയൻ

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

നരേന്ദ്ര മോദി ഭരണത്തിന്റെ 25 വര്‍ഷം: സേവാ സങ്കല്‍പ് അഭിയാന്‍ 17 മുതല്‍ ഒക്‌ടോബര്‍ 17 വരെ

അണികള്‍ക്കും അനുഭാവികള്‍ക്കും ഭിന്നസ്വരം; ഇ ഡിക്കെതിരെ പ്രതിരോധത്തിന് സിപിഎം

മാതൃക പ്രിന്റ് ടെക്കിന്റെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ച് പ്രൗഢഗംഭീര സദസ്സ്‌

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

പട്ടികജാതി മോര്‍ച്ച സംസ്ഥാന നേതൃയോഗം തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

അയ്യന്‍കാളിയെയും ചാത്തന്‍ മാസ്റ്ററെയും ഭരണാധികാരികള്‍ മറന്നു: കുമ്മനം

വെള്ളാപ്പള്ളി നവതി നിറവിലേക്ക്; പിറന്നാള്‍ ആഘോഷം ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.