തിരുവനന്തപുരം :ബൈക്കിടിച്ച് കാല്‍നട യാത്രക്കാരി മരിച്ചു.കഠിനംകുളത്ത് ആണ് സംഭവം.
മര്യനാട് സ്വദേശി സെല്‍വെറ്റ് മേരി (51) ആണ് മരിച്ചത്.കഠിനംകുളം ആറാട്ട് വഴിയില്‍ റോഡ് മുറിച്ച് കടക്കവെ ആണ് അപകടം.
ഉച്ച തിരിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം നടന്നത്.അപകടത്തില്‍ സെല്‍വെറ്റിന് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ബൈക്കോടിച്ചിരുന്ന യുവാവിനും അപകടത്തില്‍ ഗുരുതര പരിക്കേറ്റു.ഇരുവരെയും ഉടന്‍തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സെല്‍വെറ്റിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
















