Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
May 6, 2026, 10:22 am IST
inKerala
കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍

തൃശൂര്‍: എല്‍ഡിഎഫിന്റെ പതനത്തിന് പിന്നില്‍ ഇടത് സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും. തുടര്‍ഭരണം പാര്‍ട്ടിയെയും ഇടതുപക്ഷത്തെയും ദുര്‍ബലമാക്കുമെന്ന കെ. സച്ചിദാനന്ദന്റെ പ്രസ്താവനയും ഇതിനെ പിന്തുണച്ച് മറ്റ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്ത് വന്നതും ഇടതുപക്ഷത്തിന് തിരിച്ചടിയായി. സര്‍ക്കാരിന്റെ പോക്കില്‍ മനം മടുത്തിരുന്ന വലിയൊരു വിഭാഗം ഇടത് അനുഭാവികളെ മാറി ചിന്തിപ്പിക്കാന്‍ ഈ പ്രസ്താവനക്ക് കഴിഞ്ഞു. സാറാ ജോസഫ്, വൈശാഖന്‍, എം.എന്‍. കാരശ്ശേരി, എന്‍. പ്രഭാകരന്‍ തുടങ്ങി പ്രമുഖരായ പലരും സച്ചിദാനന്ദന്റെ പ്രസ്താവനയെ പിന്തുണച്ച് രംഗത്ത് വരികയും ചെയ്തിരുന്നു. സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍ തന്നെ സര്‍ക്കാരിനെതിരെ വിമര്‍ശനത്തിന്റെ സ്വരത്തില്‍ സംസാരിച്ചത് ഇടത് അനുഭാവികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി. സര്‍ക്കാര്‍ ശരിയായ രീതിയിലല്ല മുന്നോട്ടുപോകുന്നതെന്ന് പ്രതീതി ജനിപ്പിച്ചു. ജനങ്ങളില്‍ നിന്ന് പിണറായി സര്‍ക്കാര്‍ അകന്നുപോയെന്ന ധ്വനിയുണ്ടായിരുന്നു സച്ചിദാനന്ദന്റെ വാക്കുകളില്‍.

പാര്‍ട്ടി മെമ്പര്‍മാരും കടുത്ത പാര്‍ട്ടി അനുഭാവികളും മാറിച്ചിന്തിച്ചില്ലെങ്കിലും ഇടതുപക്ഷത്തിന് വോട്ട് ചെയ്തിരുന്ന വലിയൊരു വിഭാഗം സച്ചിദാനന്ദന്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് ധരിച്ചു. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും ഈ അനുഭാവിവൃന്ദം മാറി വോട്ട് ചെയ്തിട്ടുണ്ട്. സച്ചിദാനന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രസ്താവന പുറത്തുവന്നതോടെ അപകടം മണത്ത സിപിഎം ഇതിനെ പ്രതിരോധിക്കാന്‍ നടത്തിയ ശ്രമങ്ങളും പാളിപ്പോയി. എം.എ. ബേബിയും എം.വി. ഗോവിന്ദനും സച്ചിദാനന്ദനെ ബന്ധപ്പെട്ടു. പ്രസ്താവന പിന്‍വലിക്കാന്‍ നടത്തിയ ശ്രമം വിജയിച്ചില്ല. എം.വി. ഗോവിന്ദന്‍ വീട്ടിലെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും സച്ചിദാനന്ദന്‍ തിരുത്തിയില്ല. പിന്നീട് സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റും പുരോഗമന കലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറിയുമായ അശോകന്‍ ചരുവില്‍ പാര്‍ട്ടി അറിഞ്ഞുതന്നെ സച്ചിദാനന്ദനെ തള്ളി പരസ്യമായി രംഗത്ത് വന്നു. തുടര്‍ഭരണത്തിനെതിരെ സംസാരിക്കുന്നവര്‍ ഇടതുപക്ഷത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് എന്ന മട്ടിലായിരുന്നു അശോകന്‍ ചരുവിലിന്റെ നേതൃത്വത്തില്‍ നടന്ന കാമ്പയിന്‍. എന്നാല്‍ രണ്ടാം നിരയിലുള്ള ചില എഴുത്തുകാര്‍ മാത്രമാണ് അശോകന്‍ ചരുവിലിനൊപ്പം ഇടതുപക്ഷത്തിനു വേണ്ടി അണിനിരന്നത്.

രണ്ടാം പിണറായി സര്‍ക്കാര്‍ പ്രതിസന്ധിയിലായ ഘട്ടത്തിലെല്ലാം തള്ളിപ്പറയുന്ന സമീപനമാണ് ഒരു വിഭാഗം സാംസ്‌കാരിക പ്രവര്‍ത്തകര്‍ സ്വീകരിച്ചതെന്ന അഭിപ്രായവും പാര്‍ട്ടിക്കുണ്ട്. ഇടതുപക്ഷത്തിന്റെ നോമിനികളായി സാംസ്‌കാരിക സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിതരായവര്‍ പോലും പാര്‍ട്ടിയോട് കൂറ് കാണിച്ചില്ല. നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിയെ തള്ളിപ്പറയുകയും അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. തിരുവാതിരപ്പാട്ട് വിവാദസമയത്തും ശബരിമലയിലെ സ്ത്രീപ്രവേശന കേസില്‍ സത്യവാങ്മൂലം തിരുത്തിയ സമയത്തും പാര്‍ട്ടിയെ ന്യായീകരിച്ചില്ല. ഇത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും വാക്കുകള്‍ക്ക് വലിയ വിലയുണ്ട്. സച്ചിദാനന്ദനെ പോലെയുള്ള മുതിര്‍ന്ന എഴുത്തുകാര്‍ തന്നെ ഭരണം മാറണം എന്ന് ആവശ്യപ്പെട്ടത് വലിയ തിരിച്ചടിയായെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. ഇതോടെ ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കിടയിലും വലിയ ഭിന്നത രൂപപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഈ ഭിന്നത രൂക്ഷമായേക്കും.

Tags: LDFCPM KeralaLeft cultural activistsKerala assembly election 2026left ecosystem
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടി നല്‍കി; ദിനേശ് ബീഡി സഹകരണ സംഘത്തിന് എതിരെ വിജിലന്‍സ് അന്വേഷണം

Editorial

തെരഞ്ഞെടുപ്പ് തോല്‍വി: സിപിഎം രണ്ട് തട്ടില്‍

പുതിയ വാര്‍ത്തകള്‍

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.