Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2026, 11:57 am IST
inKerala, Kasargod

കാസര്‍കോട്: കേരളത്തില്‍ ഇടത് മുന്നണി ദനീയ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ കാസര്‍കോട് ജില്ലയില്‍ ഡീല്‍ സമവാക്യത്തില്‍ മുന്നണിയിയിലെ സിപിഎം ജില്ലയില്‍ ഔട്ടായി. അഞ്ച് മണ്ഡലങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കുത്തകയായി അടക്കിവെച്ചിരുന്ന ഉദുമയും തൃക്കരിപ്പൂരിലും തോല്‍വി ഏറ്റുവാങ്ങി വട്ടപൂജ്യമായി. മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച.

മുസ്ലീംലീഗുമായുള്ള ഡീല്‍ സമവാക്യത്തിന്റെ ഭാഗമായി മഞ്ചേശ്വരത്ത് 19427 വോട്ടുകളാണ് 2021ലെ നിയസഭ തെരെഞ്ഞെടുപ്പ് കണക്ക് വിലയിരുത്തുമ്പോള്‍ സിപിഎമ്മിന് നഷ്ടമായത്. 2016ല്‍ 4256 വോട്ട് നേടിയ സിപിമ്മിന് 2021ല്‍ 40639 ആയി കുറഞ്ഞു. ഇത്തവണ ലഭിച്ചതാകട്ടെ 21212 വോട്ടുകള്‍ മാത്രം. ഉദുമയില്‍ കഴിഞ്ഞ തവണത്തെക്കാള്‍ 4601 വോട്ട് കുറവാണ്.

കഴിഞ്ഞ 39 വര്‍ഷം തുടര്‍ച്ചയായി സിപിഎം സ്ഥാനാര്‍ത്ഥി ജയിച്ചിരുന്ന ഉദുമയില്‍ രണ്ടാം അങ്കത്തിനിറങ്ങിയ സി.എച്ച്. കുഞ്ഞമ്പു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.നീലകണ്ഠനോട് 4847 വോട്ടിന് അടിയറവ് പറഞ്ഞു. തൃക്കരിപ്പൂരിലാവട്ടെ സിപിഎമ്മിന്റെ സമുന്നതനായ നേതാവ് വി.പി.പി.മുസ്തഫ 4431 വോട്ടിനാണ് കോണ്‍ഗ്രസിലെ സന്ദീപ് വാര്യറില്‍ നിന്ന് തോല്‍വി ഏറ്റുവാങ്ങിയത്.

1977ല്‍ മണ്ഡലം നിലവില്‍ വന്ന ശേഷം നടത്തിയ 10 തിരഞ്ഞെടുപ്പുകളിലും വിജയക്കൊടി നാട്ടിയത് ഇടതുപക്ഷമാണ്. ഇ.കെ. നായനാര്‍ മത്സരിക്കുന്നതിന് തൃക്കരിപ്പൂര്‍ തെരഞ്ഞെടുത്തത് ചുവപ്പിന്റെ കരുത്തിലാണ്. മണ്ഡലം പിറന്നത് മുതല്‍ ഇടതുമുന്നണിയില്‍ സിപിഎം മാത്രമാണ് ഇവിടെ മത്സരിക്കുന്നത്.അതിനാല്‍ തന്നെ ഇത്തവണയും വിജയത്തില്‍ കുറഞ്ഞതൊന്നും ഇടതുപക്ഷവും സിപിഎമ്മും പ്രതീക്ഷിച്ചിരുന്നില്ല.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ എം.രാജഗോപാലന്‍ 79286 വോട്ട് നേടി. യുഡിഎഫിലെ കെ.പി.കുഞ്ഞിക്കണ്ണന് നേടാനായത് 62327 വോട്ടുകളാണ്. 16959 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഇടതുമുന്നണി പാരമ്പര്യം തുടര്‍ന്നു.കാഞ്ഞങ്ങാട് മണ്ഡലത്തില്‍ സിപിഐയുടെ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ സീറ്റ് നിലനിര്‍ത്തിയത് മാത്രമാണ് ഇടത് മുന്നണിക്ക് ജില്ലയില്‍ ഏക ആശ്വാസം. കഴിഞ്ഞ നിരവധി വര്‍ഷം കാസര്‍കോട് ലോകസഭ സീറ്റും സിപിഎമ്മിനായിരുന്നുവെങ്കിലും രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വരവോടെ അതും നഷ്ടമായ സിപിഎമ്മിനെ ജനങ്ങള്‍ പൂര്‍ണമായും കൈയ്യൊഴിഞ്ഞതിലൂടെ നേതൃത്വം തന്നെ പ്രതിരോധത്തിലായിരിക്കുകയാണ്.

ജില്ലയില്‍ സിപിഎം ശക്തി കേന്ദ്രങ്ങളെന്നവകാശപ്പെടുന്ന ഓരോ പ്രദേശവും കൈവിട്ട് പോകുമ്പോള്‍ ബിജെപി അടിവെച്ച് വോട്ട് വര്‍ദ്ധിപ്പിച്ച് മുന്നോട്ട് കുതിക്കുകയാണ്. മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്‍ 65013 വോട്ട് നേടിയപ്പോള്‍ ഇത്തവണ 65174 വോട്ട് നേടി നിലമെച്ചപ്പെടുത്തി. കാസര്‍കോട് മണ്ഡലത്തില്‍ 2021ല്‍ ബിജെപി 50395 വോട്ട് നേടിയപ്പോള്‍ ജില്ലാ പ്രസിഡന്റുകൂടിയായ എം.എല്‍.അശ്വിനി 53698 വോട്ട് നേടി വര്‍ദ്ധിപ്പിച്ചു. ഉദുമയില്‍ 39 വര്‍ഷത്തിന് ശേഷമാണ് യുഡിഎഫ് മണ്ഡലം തിരിച്ച് പിടിക്കുന്നത്. ഉദുമയില്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായ മനുലാല്‍ മേലത്ത് 20360 വോട്ടിലെ 26899 വോട്ടായി വര്‍ദ്ധിപ്പിച്ചു.

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ എം.ബല്‍രാജ് തന്നെയാണ് ഇത്തവണ ജനവിധി തേടിയത്. കഴിഞ്ഞ തവണ ലഭിച്ച 21570 വോട്ട് 27063 ആയി വര്‍ദ്ധിപ്പിച്ചു. മഞ്ചേശ്വരത്തും കാസര്‍കോട് ന്യൂനപക്ഷ ഏകീകരണമാണ് ഇത്തവണത്തെ തെരെഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 1987ന് ശേഷം യുഡിഎഫിന് 4 എംഎല്‍എമാര്‍ എന്നതും ചരിത്രമായി മാറിയിരിക്കുകയാണ്.

Tags: cpmManjeswaramUduma
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

Thiruvananthapuram

രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം:ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ്

India

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

Kerala

 പിണറായി വിജയനെതിരെ കേസെടുക്കരുതെന്ന്  സര്‍ക്കാരിന് മുന്നറിയിപ്പുമായി സി പി എം

Kerala

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.