
ഇടുക്കി : ഭരണം ഇല്ലേലും ഞങ്ങള് പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാ.. മുണ്ടും മടക്കി കുത്തി നില്‍ക്കുമെന്ന് എം എം മണി എംഎല്‍എ.
കേരളത്തില്‍ എല്‍ ഡി എഫിന് അധികാരം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റാണ്. എക്‌സിറ്റ് പോള്‍ പറയുന്നതുപോലെ ഒരു കാര്യങ്ങളും നടക്കാറില്ല. കേരളത്തില്‍ നമ്മുടെ സര്‍ക്കാര്‍ അല്ലാതെ ബദല്‍ ഒന്നും കൊണ്ടുവരാന്‍ സാധിക്കില്ല. നരേന്ദ്ര മോദിയെ ചെറുക്കാന്‍ കഴിയുന്നത് സിപിഎമ്മിന് മാത്രമാണ്- എം എം മണി പറഞ്ഞു.
എല്‍ഡിഎഫിന് തുടര്‍ ഭരണം ഉറപ്പാണ്. ഇടുക്കിയിലെ അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫ് ജയിക്കാനുള്ള സാധ്യത ഇല്ലെന്നും എം എം മണി പറഞ്ഞു.