Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ക്രമക്കേടുകൾ നടന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാർബർ, മഗ്രഹത്ത് പശ്ചിം മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ മെയ് 2 ശനിാഴ്ച വീണ്ടും വോട്ടെടുപ്പ് നടത്തുമെന്ന് ബംഗാളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2026, 07:17 pm IST
inIndia
ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

കൊല്‍ക്കൊത്ത: ബിജെപി ചിഹ്നം വോട്ടര്‍മാര്‍ കാണാതിരിക്കാന്‍ വോട്ടിംഗ് യന്ത്രത്തിന് മേല്‍ കറുത്ത ടേപ് ഒട്ടിച്ചതുള്‍പ്പെടെ ക്രമക്കേടുകൾ നടന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാർബർ, മഗ്രഹത്ത് പശ്ചിം മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ മെയ് 2 ശനിാഴ്ച വീണ്ടും വോട്ടെടുപ്പ് നടത്തുമെന്ന് ബംഗാളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. വോട്ടിംഗ് യന്ത്രത്തില്‍ താമര അടയാളമുള്ളിടത്ത് കറുത്ത ടേപ് ഒട്ടിച്ച് മറയ്‌ക്കുമ്പോള്‍ വോട്ട് ചെയ്യാന്‍ വരുന്ന വോട്ടര്‍ക്ക് താമര ചിഹ്നം കാണാന്‍ സാധിക്കില്ല. ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി ഈ പരാതി ഉന്നയിച്ചിരുന്നു.

മഗ്രഹത്ത് പശ്ചിമിലെ 11 പോളിംഗ് സ്റ്റേഷനുകളിലും ഡയമണ്ട് ഹാർബറിലെ 4 പോളിംഗ് സ്റ്റേഷനുകളിലും ആണ് ശനിയാഴ്ച റീപോളിംഗ് നടക്കുക. 15 പോളിംഗ് സ്റ്റേഷനുകളിലെയും വോട്ടെടുപ്പ് ശനിയാഴ്ച രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകുന്നേരം 6 മണിക്ക് അവസാനിക്കുമെന്ന് ഓഫീസർ പറഞ്ഞു.

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയാണ് ഡയമണ്ട് ഹാര്‍ബര്‍ ലോക് സഭാ മണ്ഡലത്തിലെ എംപി. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിലാണ് അഭിഷേക് ബാനര്‍ജി ഇവിടെ നിന്നും ജയിച്ചത്. ഇതോടെ അഭിഷേക് ബാനര്‍ജിയുടെ കോട്ടയാണ് ഡയമണ്ട് ഹാര്‍ബര്‍. അതിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളുടെ വിളയാട്ടത്തിന് ഇരട്ടി ശക്തിയായി.

ഈ രണ്ട് മണ്ഡലങ്ങളും തൃണമൂല്‍ ഗുണ്ടകള്‍ അഴിഞ്ഞാടുന്ന മണ്ഡലങ്ങളാണ്. പണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയായ മഗ്രഹത്ത് പശ്ചിം 2011ല്‍ തൃണമൂല്‍ പിടിച്ചെടുത്തു. പിന്നീട് ഗൂണ്ടായിസത്തിലൂടെ എതിര്‍പാര്‍ട്ടിക്ക് വോട്ടുചെയ്യുന്നവരെ തല്ലിച്ചതച്ച് 2016ലും 2021ലും തൃണമൂല്‍ തന്നെയാണ് ജയിച്ചത്.

ഡയമണ്ട് ഹാര്‍ബറും പണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയായിരുന്നു. ഇതും 2011ലാണ് മമതയുടെ തൃണമൂല്‍ പിടിച്ചത്. പിന്നീട് ഗൂണ്ടായിസത്തിലൂടെ എതിരാളികള്‍ക്ക് വോട്ട് ചെയ്യുന്നവരെ തല്ലിച്ചതച്ച് തൃണമൂല്‍ 2016ലും 2021ലും വിജയിച്ചു. ഇക്കുറി ഈ രണ്ട് മണ്ഡലങ്ങളിലും പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. ഇക്കുറി മഗ്രഹത്ത് പശ്ചിം മണ്ഡലത്തില്‍ തൃണമൂലിന് വേണ്ടി സമിം അഹമ്മദും ബിജെപിയ്‌ക്ക് വേണ്ടി ഗൗര്‍ സുന്ദര്‍ ഘോഷും മത്സരിക്കുന്നു. ഡയമണ്ട് ഹാര്‍ബറിലാകട്ടെ പന്നലാല്‍ ഹൈദറാണ് തൃണമൂല്‍ സ്ഥാനാര്‍ത്ഥിയെങ്കില്‍ ദീപക് കുമാര്‍ ഹൈദറാണ് ബിജെപി സ്ഥാനാര്‍ത്ഥി.

തെരഞ്ഞെടുപ്പ് നിരീക്ഷകരിൽ നിന്നും ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, എല്ലാ ഭൗതിക സാഹചര്യങ്ങളും കണക്കിലെടുത്ത ശേഷം, 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 58 ലെ ഉപവകുപ്പ് (2) പ്രകാരം, താഴെപ്പറയുന്ന പോളിംഗ് സ്റ്റേഷനുകളിൽ ഏപ്രിൽ 29-ന് നടത്തിയ വോട്ടെടുപ്പ് അസാധുവാണെന്ന് കമ്മീഷൻ പ്രഖ്യാപിക്കുകയായിരുന്നു. പകരം മെയ് 2-ന് പ്രസ്തുത പോളിംഗ് സ്റ്റേഷനുകളിൽ പുതിയ വോട്ടെടുപ്പ് നടത്തുന്നതിനുള്ള സമയം നിശ്ചയിക്കുകയും ചെയ്യുന്നതായി ബംഗാളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഉത്തരവിൽ പറയുന്നു.

മഗ്രഹത്ത് പശ്ചിമിൽ റീപോളിംഗ് നടക്കുന്ന ബൂത്തുകൾ ഇവയാണ്: 46-ഉത്തർ ഇയർപൂർ എഫ്.പി സ്കൂൾ, റൂം നമ്പർ.2; 126 – നജ്ര എഫ്.പി സ്കൂൾ, റൂം നമ്പർ.1; 127, നജ്ര എഫ്.പി സ്കൂൾ, റൂം നമ്പർ 2, 128 – ഡ്യൂല എഫ്.പി സ്കൂൾ, റൂം നമ്പർ 1; 142 – ഘോള നോയപാര ഗേൾസ് ഹൈ മദ്രഷ, റൂം നമ്പർ 2; 214 – ഏക്താര മലയ എഫ്.പി സ്കൂൾ, റൂം നമ്പർ 1; 215 – ഏക്താര മലയ എഫ്.പി സ്കൂൾ റൂം നമ്പർ 2; 216 – ഏക്താര മലയ ധോര എഫ്.പി സ്കൂൾ, റൂം നമ്പർ 1; 230 – ബഹിർപുയ കുർകുരിയ എഫ്.പി സ്കൂൾ, റൂം നമ്പർ 1; 231 – ബഹിർപുയ കുർകുരിയ എഫ്.പി സ്കൂൾ റൂം നമ്പർ 2; 232 – ബഹിർപുയ കുർകുരിയ എഫ്.പി സ്കൂൾ റൂം നമ്പർ 3.

ഡയമണ്ട് ഹാർബറിൽ വീണ്ടും പോളിംഗ് നടക്കുന്ന ബൂത്തുകൾ ഇവയാണ്: 117 – ബാഗ്ദ ജൂനിയർ ഹൈസ്കൂൾ; 179 – ചന്ദ്ര എഫ്.പി സ്കൂൾ, റൂം നമ്പർ 2; 194 – ഹരിദേവ്പൂർ എഫ്.പി സ്കൂൾ, 243 – റോയ്നഗർ എഫ്.പി സ്കൂൾ, റൂം നമ്പർ 2.

Tags: Magrahat PaschimTape to hide lotus symbolElection CommissionBengalEVmLatest newsDiamond HarbourBENGAL ASSEMBLY ELECTION 2026Replloing
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)
India

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

India

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

India

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.