പട്ന: ബിഹാറിൽ കോൺഗ്രസ് ഭരണകാലത്ത് സഞ്ജയ് ഗാന്ധിയുടെ പേരു നൽകിയ 2 സ്ഥാപനങ്ങളുടെ പേരു മാറ്റി സമ്രാട്ട് ചൗധരി മന്ത്രിസഭ. സഞ്ജയ് ഗാന്ധി ബയോളജിക്കൽ പാർക്കിന്റെയും സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെയറി ടെക്നോളജിയുടെയും പേരുകളാണു മാറ്റിയത്. പകരം പട്ന സൂ, ബിഹാർ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെയറി ടെക്നോളജി എന്നിങ്ങനെയാണ് പുതുതായി പേരുനൽകിയത്.
ബീഹാറിൽ കോൺഗ്രസ് ഭരണകാലത്താണ് സഞ്ജയ് ഗാന്ധിയുടെ പേരുകൾ ഈ സ്ഥാപനങ്ങൾക്ക് നൽകിയത്. ബുധനാഴ്ച മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്. അടിയന്തിരാവസ്ഥക്കാലത്തെ ദുർഭരണം ഓർമ്മിപ്പിക്കുന്ന സഞ്ജയ് ഗാന്ധിയുടെ പേര് എടുത്തു മാറ്റി ആണ് ബിജെപി മന്ത്രിസഭാ ആദ്യത്തെ തീരുമാനം എടുത്തത്.











