മലപ്പുറം: വളാഞ്ചേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് കാറിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് പരിക്ക്.ചൊവ്വാഴ്ച ഉച്ചക്ക് വളാഞ്ചേരി മനക്കപ്പടി റോഡില്‍ ആണ് അപകടമുണ്ടായത്.
റോഡിലൂടെ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് തൊട്ടടുത്ത വീടിന്റെ മതിലില്‍ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു.കാറില്‍ കുട്ടികളടക്കം അഞ്ച് പേരാണ് ഉണ്ടായിരുന്നത്.
നാട്ടുകാര്‍ ഓടിക്കൂടി കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചു.ഇവര്‍ക്ക് നിസാരപരിക്ക് മാത്രമാണുള്ളത്. അപകടത്തില്‍ പെട്ടവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















