Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മഹിതജീവിത ശില്പം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2026, 06:14 am IST
inSamskriti

‘കാമം കര്‍മ്മനാശനം
ക്രോധം ജ്ഞാനനാശനം
ലോഭം ഭക്തിനാശനം’
ധര്‍മ്മശാസ്ത്രങ്ങളെല്ലാം തന്നെ മനുഷ്യന്‍ കൈക്കൊള്ളേണ്ട സദാചാരങ്ങളെക്കുറിച്ചും പുറംതള്ളേണ്ട ദുരാചാരങ്ങളെയും കുറിച്ചും വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഇവയാകവേ മനോജ്ഞജീവിതശില്പരചനയ്‌ക്ക് ഉപോല്‍ബലകമാവുകയും ചെയ്യുന്നു. കാമം കര്‍മ്മത്തേയും ക്രോധം ജ്ഞാനത്തേയും ലോഭം ഭക്തിയേയും നശിപ്പിക്കും.

ബുദ്ധിയില്‍ ആഗ്രഹങ്ങളായും മനസ്സില്‍ സങ്കല്പങ്ങളായും സങ്കല്പങ്ങള്‍ ബാഹ്യലോകത്ത് കര്‍മ്മങ്ങളായും പരിണമിക്കുന്നു. സങ്കല്പങ്ങള്‍ മൂഢവും മൃഗീയവുമാകുമ്പോള്‍ അവയില്‍നിന്നുണ്ടാവുന്ന കര്‍മ്മങ്ങള്‍ നിന്ദ്യവും നീചവും ക്രൂരവുമായിരിക്കും. മനസ്സ് എവിടെയുണ്ടോ അവിടെ കര്‍മ്മങ്ങളും ഉണ്ട്. വാസനകള്‍ക്ക് വശംവദരാകുമ്പോള്‍ തീക്ഷ്ണമായ ആസക്തികളോടെ കര്‍മ്മം ചെയ്തുകൊണ്ടിരിക്കും. കര്‍മ്മത്തിന് പുതിയ വാസനകളുണ്ടാക്കുന്ന പ്രവണതയുണ്ട്. ഈ വാസനകള്‍ വീണ്ടും വീണ്ടും കര്‍മ്മം ചെയ്യാന്‍ പ്രേരണചെലുത്തും. കാമത്തെയല്ല, ജ്ഞാനത്തെ പശ്ചാത്തലമാക്കി കര്‍മ്മംചെയ്യണം.

അജ്ഞാനത്താലും അഹങ്കാരത്താലും ആഗ്രഹങ്ങളാലും പ്രേരിതരായാണ് നാം കര്‍മ്മം ചെയ്യുന്നത്. ദുര്‍വാസനകളാല്‍ പ്രലോഭിതരായി, വിവേകശൂന്യമായ കര്‍മ്മങ്ങള്‍ ചെയ്യുന്നതിലൂടെ പുതിയ പുതിയ ദുഃഖങ്ങളെ നാം ക്ഷണിച്ചുവരുത്തുകയാണ്. നിസ്വാര്‍ത്ഥമായി, ഈശ്വരാര്‍പ്പണബുദ്ധിയോടെ ചെയ്യപ്പെടുന്ന നിഷ്‌കാമകര്‍മ്മങ്ങള്‍കൊണ്ട് ദുര്‍വാസനകള്‍ ക്ഷയിക്കും. അവിശുദ്ധവും അസാന്മാര്‍ഗികവുമായ കര്‍മ്മങ്ങളിലേക്ക് വ്യക്തിയെ നയിക്കുന്നത് കാമമാണ്.

മനസ്സിന്റെ സ്വാഭാവികമായ ഒരു വികാരമാണ് ദേഷ്യം. മനസ്സുള്ളിടത്തോളം കാലം അതില്‍ ദേഷ്യവുമുണ്ടാകും. ദേഷ്യം നമ്മെ അടിമപ്പെടുത്തി നിര്‍വീര്യമാക്കാന്‍ അനുവദിച്ചുകൂടാ. ദംഭം, ദര്‍പ്പം, ക്രോധം, പാരുഷ്യം തുടങ്ങിയവ ആസുരീസമ്പത്തുകളാണ്. സനാതനമായ ജീവിതമൂല്യങ്ങള്‍ക്ക് പ്രതികൂലഭാവം സൃഷ്ടിക്കുന്നത് ക്രോധാദികളാണ്. ക്രോധത്തെ ശാന്തികൊണ്ട് കീഴടക്കണം.

ലോഭം അത്യാഗ്രഹമാണ്. ജീവിതരഥത്തിന്റെ രണ്ടുചക്രങ്ങളാണ് സുഖവും സംതൃപ്തിയും. ലോഭം ഇവ കെടുത്തിക്കളയും. അഭയവും സാന്ത്വനവുമരുളാന്‍ ഭക്തിയുടെ വിശുദ്ധമന്ത്രങ്ങള്‍ക്കു കഴിവുണ്ട്. ആശയും ആസക്തിയും കുറയുമ്പോള്‍ ലോഭം മാറും. മനസ്സ് ഏകാഗ്രമാവും. അന്തഃകരണം ശുദ്ധമാകും. ഒരു യഥാര്‍ത്ഥഭക്തനുണ്ടായിരിക്കേണ്ട മൂന്നുഗുണങ്ങള്‍ ശ്രദ്ധ, ഏകാഗ്രത, തന്മയത എന്നിവയാണ്. വളരുക, പരിണമിക്കുക, ക്ഷയിക്കുക, നശിക്കുക ഇതത്രെ ജീവിതം. വളരുന്നതിനും വര്‍ദ്ധിക്കുന്നതിനും സ്വന്തം ഉണ്മയെ കാത്തുരക്ഷിയ്‌ക്കണം. സത്യവും ശുദ്ധവുമായ ഈശ്വരാന്വേഷണം ഇതിനുസഹായകമാവും. ഭക്തിയോഗവും ജ്ഞാനയോഗവും കര്‍മ്മയോഗവും ഒരു സമഭുജത്രികോണത്തിലെ മൂന്നുവശങ്ങളാണ്. കാമവും ക്രോധവും ലോഭവും ഭുജങ്ങളുടെ അളവുതെറ്റിക്കും. വികൃതീകരണത്തിന് അതു വിധേയമാവും. ആസുരീസമ്പത്തുകളെ അകറ്റി ദൈവീസമ്പത്തുകളെ കുടിയിരുത്തുക.

ആദ്യം നിലം ഉഴണം. പിന്നെ നനയ്‌ക്കണം. വിത്ത് എന്നിട്ടു വിതയ്‌ക്കുക. കള പറിയ്‌ക്കണം. ആടുമാടുകള്‍ നശിപ്പിക്കാതെ വേലികെട്ടണം. ക്ഷമയോടെ വിളവെടുപ്പിനുകാത്തിരിക്കണം. അതുപോലെ സദ്വിചാരങ്ങളാല്‍ ഹൃദയം ഉഴുതുമറിയ്‌ക്കുക. ദിവ്യസ്‌നേഹജലത്താല്‍ നനയ്‌ക്കുക. ഈശ്വരനാമങ്ങളാകുന്ന വിത്തുകള്‍ വിതയ്‌ക്കുക. കളകളേതുമുണ്ടോ എന്ന് നിരീക്ഷിക്കുക. ചാഞ്ചല്യത്തിന്റെയും സംശയത്തിന്റെയും ബാധയേല്ക്കാതിരിക്കാന്‍ അച്ചടക്കത്തിന്റെ വേലികെട്ടുക. കാമവും ക്രോധവും ലോഭവും അകലും.

ഒന്നുമാത്രം. ജീവിതത്തിന്റെ ഓരോ ചുവടുവെപ്പിലും അനുവര്‍ത്തിക്കപ്പെടേണ്ട ക്രിയാകല്പമാവണം ധര്‍മ്മത്തിന്റെ സര്‍വൈശ്വര്യപരത.
തിരുവള്ളുവര്‍ ഇങ്ങനെ പാടി:
”ധര്‍മ്മം സര്‍വര്‍ക്കുമേകുന്നു
സുഖസമ്പല്‍സമൃദ്ധികള്‍
മറ്റെന്തുണ്ടൂഴിയില്‍ വാഴ്‌വോര്‍-
ക്കുല്‍ക്കര്‍ഷം ധര്‍മ്മമെന്നിയേ”
ഭക്തിജ്ഞാനകര്‍മ്മങ്ങളാല്‍ നമുക്ക് നമ്മുടെ ജീവിതത്തെ ഉദാത്തീകരിക്കാം, പവിത്രീകരിയ്‌ക്കാം.

Tags: HinduismIndian Spirituality
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Samskriti

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

Samskriti

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.