കൊച്ചി:അഭിഭാഷകയായ എ കെ പ്രീതയെ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ രാഷ്‌ട്രപതി അംഗീകരിച്ചു. അഡീഷണല്‍ ജഡ്ജിയായി നിയമിച്ചാണ് വിജ്ഞാപനം ഇറങ്ങിയത്.
കേരള ഹൈക്കോടതിയില്‍ മൂന്ന് പതിറ്റാണ്ടായി അഭിഭാഷകയാണ് പ്രീത. ഹൈക്കോടതി മുന്‍ ജഡ്ജി എം രാമചന്ദ്രന്റെ ജൂനിയര്‍ ആയിരുന്നു. ഭരണഘടന, തൊഴില്‍, സര്‍വീസ് കേസുകളിള്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ലോ അക്കാദമിയില്‍ നിന്ന് 1996ല്‍ നിയമ ബിരുദം നേടി.1997 മുതല്‍ കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു.
















