ആലുവ : വരാപ്പുഴ പുത്തൻപള്ളി ഭാഗത്ത് 14.05 ഗ്രാം രാസലഹരിയുമായി യുവാക്കൾ പോലീസ് പിടിയിൽ. കോട്ടുവള്ളി. കൂനമ്മാവ്, ചന്ദനപറമ്പിൽ വീട്ടിൽ ബിപിൻ (26 ), കൂനമ്മാവ് ആലപ്പാട്ട് വീട്ടിൽ റിഗിൽ ജോസ് (26 ) എന്നിവരേയാണ് വരാപ്പുഴ പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഇവർ ബംഗലൂരുവിൽ നിന്ന് മയക്കുമരുന്ന് വാങ്ങി വരാപ്പുഴ കൂനമ്മാവ്. ആലങ്ങാട്, എന്നിവിടങ്ങളിലും, സമീപപ്രദേശങ്ങളിലും വില്പന നടത്തിവരുന്നതായി വിവരം ലഭിച്ചിരുന്നു. സഞ്ചരിച്ചിരുന്ന കാർ പുത്തൻപള്ളി ഭാഗത്ത് വച്ച് തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മുനമ്പം ഡി വൈ എസ് പി എസ് ജയകൃഷ്ണന്റെ മേൽനോട്ടത്തിൽ വരാപ്പുഴ ഇൻസ്പെക്ടർ എസ് സുധീഷ് കുമാർ, എസ് ഐ മനോജ് കുമാർ, എ. എസ്. ഐ. ടി.എ രജീഷ്, എസ് സി പി ഒ കെ.എസ് രാഹുൽ സി പി ഒ മാരായ ഇ.എം ജിതീഷ് , ,ജോബി ജോസഫ്, ശ്രീഷ്മ, പി.വി വിശാഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
















