കോഴിക്കോട്: ഉള്ളിയേരിയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവതി അടക്കം രണ്ട് പേര്‍ പിടിയില്‍. കൊയിലാണ്ടി കാരാപൊയില്‍ ഫിറോസ്(29), പയ്യന്നൂര്‍ ഹരിവിലാസം വീട്ടില്‍ ശീതള്‍ ശിവദാസ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വില്‍പനയ്‌ക്കായി സൂക്ഷിച്ച11.83 ഗ്രാം എംഡിഎംഎയും 5.44 ഗ്രാം കഞ്ചാവും പ്രതികളില്‍ നിന്ന് കണ്ടെടുത്തു.ഇതോടൊപ്പം പാക്കിംഗിന് ഉപയോഗിക്കുന്ന വസ്തുക്കളും ഇലക്ട്രോണിക് ത്രാസും പിടികൂടി.
മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളെജിന് സമീപം ബ്ലൂ മെറിഡിയന്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
















