Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2026, 03:41 pm IST
inEntertainment

കുട്ടിക്കാലം മുതലേ ഭാവിയിൽ മുത്തച്ഛനെ പോലെ നടനാകണം എന്നായിരുന്നു ‘ നടികർ തിലകം ‘ ശിവാജി ഗണേശന്റെ ചെറുമകൻ ദർഷൻ ഗണേശന്റെ ആഗ്രഹം. ശിവാജിയുടെ മൂത്ത മകൻ രാംകുമാറിന്റെ ഇളയ മകനാണ് ദർഷൻ. എന്നാൽ സഭാ കമ്പം അതിന് തടസമായിരുന്നു. സ്വതവേ ലജ്ജാലുവും ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരനുമായിരുന്നു. ചെറുപ്പകാലത്ത് തന്നെ ദർഷൻ നൃത്തം, കർണാടക സംഗീതം, നാടക അഭിനയം എന്നിവ അഭ്യസിക്കാൻ തുടങ്ങി. അത് വേദിയിൽ കയറുമ്പോൾ അദ്ദേഹത്തിൽ വലിയൊരു മാറ്റവും ആത്മവിശ്വാസവും നൽകി.
കോളേജിൽ വെച്ച് ആദ്യ നാടകത്തിൽ അഭിനയിച്ചതോടെ കാര്യങ്ങളെല്ലാം കൃത്യമായ ദിശയിലായി.സഭാ കമ്പം പൂർണമായും മാറി. ആ അനുഭവം അദ്ദേഹത്തിന്റെ ജീവിതത്തിലെ നിർണ്ണായകമായ വഴിത്തിരിവായി. ഇനി തന്റെ ജീവിതം സിനിമക്കും അഭിനയത്തിനും അർപ്പിക്കാനുള്ളതാണെന്ന് മനസിൽ ദൃഢ നിശ്ചയം ചെയ്തു. കലാ കുടുംബവും ദർഷന് പ്രചോദനവും പിന്തുണയും നൽകി. തുടർന്ന് FLAME-ൽ നാടകം, സിനിമ ,ടെലിവിഷൻ അഭിനയ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നാഷണൽ സ്കൂൾ ഓഫ് ഡ്രാമ (NSD), ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII) തുടങ്ങിയ പ്രശസ്തമായ സ്ഥാപനങ്ങളിലെ പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും, അധ്യാപകരിൽ നിന്നും മികച്ച മാർഗനിർദ്ദേശങ്ങൾ സ്വീകരിച്ചു.
അഭിനയ പഠനം പൂർത്തിയാക്കിയ ശേഷം, ഇന്ത്യയിലുടനീളമുള്ള വിവിധ നാടക സംഘങ്ങളുമായി സഹകരിച്ചു കൊണ്ട് ദർഷൻ അനുഭവം നേടാനായി നാടകരംഗത്ത് കൂടുതൽ സജീവമായി. തെരുവ് നാടകങ്ങൾ, ഇംഗ്ലീഷ് നാടകങ്ങൾ, ഹിന്ദി നാടകാവതരണങ്ങൾ (പ്രശസ്തമായ ‘സബ’ (Saba) ഗ്രൂപ്പുകൾക്കൊപ്പമുള്ളവ ഉൾപ്പെടെ) എന്നിവയിൽ വേഷമിട്ടു.ഒപ്പം നിരന്തരം പുതിയ കാര്യങ്ങൾ പഠിക്കുകയും തന്റെ അഭിനയശൈലി മെച്ചപ്പെടുത്തുകയും ചെയ്തു.

കോവിഡ് മഹാമാരിയുടെ തീവ്രത കുറഞ്ഞതോടെ, പരസ്യങ്ങളിലും സിനിമകളിലും അവസരം തേടി ഓഡിഷനുകളിൽ പങ്കെടുക്കാൻ സ്വയം പ്രയത്നിച്ചു. നിരന്തരമായ പരിശ്രമങ്ങൾക്ക് താമസിയാതെ ഫലം കണ്ടു. ആദ്യത്തെ പരസ്യത്തിൽ അവസരം ലഭിച്ചതോടെ കൂടുതൽ അവസരങ്ങൾ ദർഷനെ തേടിയെത്തി. കാഡ്ബറി, കൊക്കക്കോള, മിന്ത്ര, പേടിഎം തുടങ്ങിയ പ്രമുഖ ബഹുരാഷ്‌ട്ര ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിച്ചു കൊണ്ട് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു. കഠിനാധ്വാനവും പരിശീലനവും, സിനിമയോടും അഭിനയത്തോടും ഉള്ള തന്റെ അടങ്ങാത്ത അഭിനിവേശവും ഒടുവിൽ അദ്ദേഹത്തെ ആദ്യ സിനിമയിലെ വേഷത്തിലെത്തിച്ചു .അങ്ങനെ ദർഷന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്ന ശുഭയാത്ര ആരംഭിക്കുന്നു. തമിഴിലെ പ്രശസ്ത സിനിമാ നിർമ്മാണ സ്ഥാപനമായ സത്യജ്യോതി ഫിലിംസ് തങ്ങളുടെ ‘ ലെനിൻ പാണ്ഡ്യൻ ‘ എന്ന സിനിമയിലൂടെ ദർഷനെ നായകനായി അവതരിപ്പിക്കയാണ്. പ്രഗത്ഭരായ റോജ,ഗംഗൈ അമരൻ, ഇളവരസു എന്നിവർക്കൊപ്പമാണ് വെള്ളിത്തിരയിൽ ദർഷൻ നായകനായി അഭിനയത്തിന്റെ ചുവടു വെക്കുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ചടങ്ങിൽ’ ഇസൈജ്ഞാനി ‘ ഇളയരാജയാണ് ദർഷന്റെ ലോഞ്ചിങ് നിർവഹിച്ചത്. ചെറിയച്ചൻ പ്രഭു , ജേഷ്ഠൻ വിക്രം പ്രഭു എന്നിവരെ പോലെ പിതാമഹൻ ശിവാജി ഗണേശന്റെ യശസ്സു നില നിർത്തുവാൻ പ്രതിജ്ഞാബദ്നായി അർപ്പണ ബോധത്തോടെയും കൃത്യനിഷ്ഠയോടെയും സജീവമാകുകയാണ് ദർഷൻ ഗണേശൻ. രജനികാന്ത്, കമലഹാസൻ തുടങ്ങി തമിഴ് സിനിമയിലെ ജാമ്പവാന്മാരൊക്കെ ദർഷൻ ഗണേശനെ അനുഗ്രഹിച്ച് ആശംസിച്ചിരിക്കയാണ്. സെപ്റ്റംബർ-25ന് അരങ്ങേറ്റ ചിത്രമായ ‘ ലെനിൻ പാണ്ഡ്യൻ ‘ പ്രദർശനത്തിനെത്തും.

സി. കെ. അജയ് കുമാർ.

Tags: Shivaji Ganesandharshan ganesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേശവന്‍ നമ്പൂതിരി (ഇടത്ത്) ശിവാജി ഗണേശന്‍ (നടുവില്‍) എസ്. രമേശന്‍ നായര്‍ (വലത്ത്)
Music

ശിവാജി ഗണേശന്‍ എന്നും രാവിലെ കേട്ടുണരുന്ന ഭക്തിഗാനം….രമേശന്‍നായരുടെ ഹൃദയത്തില്‍ നിന്നും അരമണിക്കൂറിനുള്ളില്‍ വാര്‍ന്നുവീണ ഗാനം

പുതിയ വാര്‍ത്തകള്‍

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.