
ന്യൂദല്‍ഹി: ലെന്‍സ് കാര്‍ട്ട് എന്ന കണ്ണട വില്‍ക്കുന്ന കടയിലെ ജീവനക്കാരെ ഹിജാബ് ധരിക്കാന്‍ പോലും സമ്മതിക്കുന്നുണ്ടെങ്കില്‍ പൊട്ട് തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ഒരു ജീവനക്കാരന്റെ പരാതി. ഇതോടെ നാസിക്കിലെ ടിസിഎസില്‍ മാത്രമല്ല, ടെക് മഹീന്ദ്രയിലും ഇപ്പോള്‍ ലെന്‍സ് കാര്‍ട്ടിലും ഇതേ കോര്‍പറേറ്റ് ജിഹാദ് ഉണ്ടെന്ന് തന്നെയാണ് ജീവനക്കാരുടെ പരാതിയിലൂടെ പുറത്തുവരുന്നത്.
സമൂഹമാധ്യമത്തിലൂടെ ചോര്‍ന്ന ലെന്‍സ് കാര്‍ട്ട് തന്നെ പണ്ട് പുറപ്പെടുവിച്ച ജീവനക്കാര്‍ എങ്ങിനെയെല്ലാം ഷോറൂമില്‍ ഒരുങ്ങി നില്‍ക്കണം എന്ന് നിര്‍ദേശിക്കുന്ന രേഖയിലാണത്രെ ഈ വിവാദ നിര്‍ദേശം ഉള്ളത്. അതിലാണ് ബിന്ദി (പൊട്ട്), തിലകം (ചന്ദനക്കുറി, ഭസ്മക്കുറി) എന്നിവ അണിയുന്നവര്‍ക്ക് പിഴ ഈടാക്കണമെന്ന് നിര്‍ദേശിക്കുന്നത്. അതേ സമയം ഹിജാബ് ധരിക്കാമെന്നും നിര്‍ദേശത്തിലുള്ളതായി പറയുന്നു.
എന്നാല്‍ സംഭവം സമൂഹമാധ്യമങ്ങളില്‍ വിവാദമായതോടെ ലെന്‍സ് കാര്‍ട്ട് ഉടമ പീയൂഷ് ബെന്‍സാല്‍ ഇത് നിഷേധിച്ചുകൊണ്ട് രംഗത്ത് വന്നു. മാത്രമല്ല, കഴിഞ്ഞ ദിവസം ഒരു ലെന്‍സ് കാര്‍ട്ട് ഷോറൂമില്‍ ഒരു ജീവനക്കാരനെ കുറി തൊടീച്ചുകൊണ്ട് തങ്ങളുടെ ഷോറൂമില്‍ മതപരമായ വിവേചനമില്ലെന്ന് പീയൂഷ് ബെന്‍സാല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ജീവനക്കാരനെ കുറി തൊടീച്ചുകൊണ്ട് തങ്ങളുടെ ഷോറൂമില്‍ മതപരമായ വിവേചനമില്ലെന്ന് കമ്പനി പ്രഖ്യാപിക്കുന്നു:
വിവാദം ഒരുവിധത്തില്‍ അടങ്ങി എന്ന് കരുതിയിരിക്കുമ്പോഴാണ് പീയൂഷ് ബെന്‍സാലിന് മറ്റൊരു തിരിച്ചടി ലഭിച്ചത്. പീയൂഷ് ബെന്‍സാലിന്റെ ഭാര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചില പോസ്റ്റുകളാണ് വീണ്ടും വിവാദമായിരിക്കുന്നത്. പീയൂഷ് ബെന്‍സാലിന്റെ ഭാര്യ നിധി മിത്തല്‍ പ്രധാനമന്ത്രി മോദിയെയും ഹിന്ദു ഗ്രൂപ്പുകളെയും വിമര്‍ശിച്ചുകൊണ്ട് പങ്കുവെച്ച ചില പോസ്റ്റുകളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതോടെ ഇവര്‍ ഹിന്ദുത്വ സങ്കല്‍പങ്ങള്‍ക്കും സനാതനധര്‍മ്മത്തിനും എതിരായ ആശയങ്ങളുള്ള വ്യക്തിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പക്ഷെ സംഭവം വിവാദമാകും എന്ന് തോന്നിയതോടെ പീയൂഷ് ബെന്‍സാല്‍ ഭാര്യയുടെ എക്സിലെ പേജ് തന്നെ നീക്കം ചെയ്തിരിക്കുകയാണ്.