Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനിതാ സംവരണ ബില്‍; പ്രതിപക്ഷം മനപ്പൂര്‍വം വിവാദം ഉണ്ടാക്കുന്നു: സദാനന്ദന്‍ മാസ്റ്റര്‍ എംപി

വിചിത്ര വാദങ്ങളുമായി ജോണ്‍ ബ്രിട്ടാസ്; സോണിയ മുഴുവന്‍ സ്ത്രീകളെയും അപമാനിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2026, 10:51 am IST
in Kerala

കണ്ണൂര്‍: വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനെതിരെ ഇന്‍ഡി സഖ്യത്തിന്റെ ഭാഗത്ത് നിന്ന് മനപ്പൂര്‍വം വിവാദങ്ങള്‍ സൃഷ്ടിക്കാനുള്ള നീക്കം നടക്കുന്നതായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2023 സപ്തംബര്‍ 28നാണ് ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സ്ത്രീ സംവരണം ഉറപ്പാക്കുന്ന നാരിശക്തി വന്ദന്‍ അധിനിയം പാസായത്. ആ നിയമത്തിന്റെ പ്രയോഗവത്കരണം സാധ്യമാക്കുന്നതിന് വേണ്ടിയാണ് ഏപ്രില്‍ 16 മുതല്‍ 18 വരെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടിയത്. എല്ലാ രാഷ്‌ട്രീയകക്ഷികളുടെയും സാന്നിധ്യത്തില്‍ വിഷയം ചര്‍ച്ച ചെയ്ത് ആവശ്യമായ ഭേദഗതിയോടെ നിയമം നടപ്പിലാക്കാനുള്ള തയാറെടുപ്പാണ് സര്‍ക്കാര്‍ നടത്തുന്നത്. 2029ല്‍ നടക്കാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പിലാകാന്‍ പോവുകയാണ്. അതിന് മുന്നോടിയായി ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയം അനിവാര്യമാണ്. സെന്‍സസിനെ അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണയം നടത്തുകയെന്നതാണ് നമ്മുടെ കാഴ്ചപ്പാട്.

പ്രതിപക്ഷ നിലപാട് ഇരട്ടത്താപ്പ്

ഇന്‍ഡി സഖ്യം ഈ നിയമത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യുമ്പോഴും അതേ ശ്വാസത്തില്‍ തന്നെ എന്തിനാണ് ഇത്രയും തിടുക്കപ്പെട്ട് ഈ കാര്യം ചെയ്യുന്നത് എന്ന തരത്തിലുള്ള ബാലിശമായ അഭിപ്രായവും സമൂഹത്തിന് മുന്നില്‍വെക്കുന്നു. ലോക്‌സഭാ അംഗങ്ങളുടെ 50 ശതമാനം വരുന്ന വര്‍ദ്ധനവ് രാഷ്രീയ കാഴ്ചപ്പാടോട് കൂടി ബിജെപി നടപ്പിലാക്കുന്നതാണ്, വര്‍ദ്ധനവിലൂടെ സ്ത്രീകള്‍ക്ക് ഗുണമൊന്നുമില്ല അതുകൊണ്ട് സംവരണം ആവശ്യമില്ല എന്നതരത്തിലുള്ള തികച്ചും പുരോഗമന വിരുദ്ധമായ ആശയങ്ങളാണ് പ്രതിപക്ഷം മുന്നോട്ട് വെക്കുന്നത്. നേരത്തെ നിയമം പാസാക്കിയപ്പോള്‍ ഇത് മോദി സര്‍ക്കാരിന്റെ ചെപ്പടി വിദ്യയാണെന്ന് പറഞ്ഞവരാണ്, ഇപ്പോള്‍ എന്തിനാണ് ധൃതിപിടിച്ച് പാര്‍ലമെന്റ് വിളിച്ച് കൂട്ടുന്നതെന്ന് ചോദിക്കുന്നത്. തികച്ചും ഇരട്ടത്താപ്പാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

സോണിയ മുഴുവന്‍ സ്ത്രീകളെയും അപമാനിക്കുന്നു

സ്ത്രീകള്‍ പാര്‍ലമെന്റിലേക്ക് വരുമ്പോള്‍ അവര്‍ മറ്റ് ചില സ്വാധീനങ്ങള്‍ക്ക് വശംവദരാകുമെന്നാണ് സോണിയ ഗാന്ധി വിമര്‍ശനമെന്ന നിലയില്‍ ഉന്നയിച്ചത്. സോണിയ ഗാന്ധിയെ പോലുള്ള ഒരാള്‍ക്ക് എങ്ങിനെയാണ് ഇത്തരത്തില്‍ ഒരു ആരോപണമുന്നയിക്കാന്‍ സാധിക്കുന്നത്. ഭാരതത്തിലെ മുഴുവന്‍ സ്ത്രീകളെയും അപമാനിക്കുന്നതിന് തുല്യമാണിത്. ഇത് സ്ത്രീകളുടെ വ്യക്തിത്വത്തിന് നേരെ ഉയരുന്ന ചോദ്യമാണ്. സ്ത്രീ സംവരണം ഇന്‍ഡി സഖ്യം ആഗ്രഹിക്കുന്നില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നതെന്നും ഈ നിലപാട് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

വിചിത്ര വാദങ്ങളുമായി ജോണ്‍ ബ്രിട്ടാസ്

ബില്ലുമായി ബന്ധപ്പെട്ട് ഏറ്റവും അമ്പരപ്പിക്കുന്ന നിലപാടാണ് ജോണ്‍ ബ്രിട്ടാസ് പ്രചരിപ്പിക്കുന്നത്. ലോക്‌സഭാംഗങ്ങളുടെ 50 ശതമാനം വരുന്ന വര്‍ദ്ധനവ് രാഷ്‌ട്രീയ കാഴ്ചപ്പാടിലൂടെ ബിജെപി നടപ്പിലാക്കുന്നതാണെന്നും സ്ത്രീകള്‍ക്ക് ഇത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല എന്നതരത്തിലുള്ള ബാലിശവും പുരോഗമന വിരുദ്ധവുമായ ആശയങ്ങള്‍ സമൂഹത്തിന് മുന്നിലെത്തിക്കാന്‍ ജോണ്‍ ബ്രിട്ടാസ് ബോധപൂര്‍വം ശ്രമിക്കുകയാണ്. 140 കോടി ജനങ്ങളെ പ്രതിനധീകരിക്കാന്‍ 816 ഓളം എംപിമാര്‍ പാര്‍ലമെന്റിലുണ്ടാവുന്നത് പാര്‍ലമെന്ററി സ്വഭാവത്തെ തന്നെ നഷ്ടപ്പെടുത്തുമെന്ന വിചിത്രമായ വാദമാണ് അദ്ദേഹം ഉയര്‍ത്തിയത്. ജനങ്ങള്‍ക്ക് അര്‍ഹമായ അധികാരത്തിന്റെ നിര്‍വഹണം സാധ്യമാകുന്ന വിധത്തില്‍ ജനപ്രതിനിധികളുടെ എണ്ണം കൂടുന്നത് ദോഷകരമാകുന്നതെങ്ങനെയാണ്. ഭരണഘടനാ നിര്‍മാണ വേളയില്‍ ഉയര്‍ന്നുവന്ന ഒരാവശ്യം തന്നെയായിരുന്നു വനിതാ സംവരണം. ഇപ്പോഴുള്ള വിമര്‍ശനം ദുരൂഹമാണെന്നും സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാര്‍, ദേശീയ കൗണ്‍സില്‍ അംഗം പി.കെ. വേലായുധന്‍, ജില്ലാ സെക്രട്ടറി എം. അനീഷ് കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് രാഗിണി ടീച്ചര്‍ എന്നിവരും പങ്കെടുത്തു.

Tags: John BrittasSonia GandhiWomen's Reservation BillSadanandan Master MPOpposition double standard
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമ്മയുടെ നാടായ ഇറ്റലിയില്‍ മോദി ഷൈന്‍ ചെയ്യുന്നതില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് അസൂയയോ? മെലോണി-മോദി വീഡിയോയെ രാഹുല്‍ അധിക്ഷേപിച്ചതെന്തിന്?

India

അച്ഛനെ കൊന്ന എല്‍ടിടിഇ നേതാവിനെ വിജയ് വാഴ്‌ത്തിയാലും രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ല,രണ്ട് മന്ത്രിസ്ഥാനം കിട്ടിയാല്‍ മതി

Kerala

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

Kerala

കെ.സി. വേണുഗോപാല്‍ എന്തുകൊണ്ട് മുഖ്യമന്ത്രിക്കസേരയ്‌ക്ക് ശ്രമിക്കുന്നു?

India

ഇന്ത്യാസഖ്യത്തിന്റെ കടയ്‌ക്കല്‍ കത്തിവെച്ച് രാഹുല്‍ ഗാന്ധി, അധികാരം കിട്ടാനുള്ള ആര്‍ത്തിയോ, അതോ ഇവാഞ്ചലിക്കല്‍ മിഷന്റെ പ്രേരണയോ?

പുതിയ വാര്‍ത്തകള്‍

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍ തുടങ്ങി, ഉജ്ജ്വലമായി

ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹര്യാനക്കെതിരെ കേരള താരം അര്‍ത്ഥിക പോയിന്റ് നേടുന്നു

76-ാമത് ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളം സെമിയില്‍

മെസിയുടെ കൊല്‍ക്കത്തയിലെ പ്രതിമ നീക്കും

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

ഫിഫ ലോകകപ്പ് 2026: അമേരിക്കന്‍ ടീം 26 റെഡി

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.