Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2026, 10:38 am IST
inKerala

കാക്കനാട്: കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായർ തട്ടിപ്പുകേസിൽ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഫ്രോസൺ ഫുഡ്സ് കയറ്റുമതി കമ്പനിയിൽ പണം നിക്ഷേപിച്ചാൽ അഞ്ചിരട്ടിവരെ ലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് ലതാ നായരും സംഘവും തട്ടിപ്പ് നടത്തിയത്. 37 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് ലതാ നായർ ഉൾപ്പെടെ നാലുപേരെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഒളിവിലുള്ള ദിലീപ് കുമാറിനായി അന്വേഷണം ഊർജിതമാക്കി.

മലപ്പുറം പള്ളിക്കൽ സ്വദേശി സുനിൽകുമാർ (48), തമിഴ്നാട് തിരുനെൽവേലി സ്വദേശി അനിൽകുമാർ (55), തിരുവല്ല സ്വദേശി ലതാ നായർ (60), ചിറയിൻകീഴ് സ്വദേശി സിന്ധു ദിലീപ് കുമാർ (52) എന്നിവരാണ് അറസ്റ്റിലായത്. നിത്യചൈതന്യ സ്വാമി എന്ന പേരിലാണ് അനിൽ കുമാർ അറിയപ്പെടുന്നത്.

കാക്കനാട് സെസിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ ഡയറക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സംഘം തിരുവനന്തപുരം സ്വദേശിയിൽനിന്ന് പണം കൈക്കലാക്കിയതെന്ന് പൊലീസ് പറഞ്ഞു. സുനിൽകുമാറാണ് പരാതിക്കാരനെ സമീപിച്ച് നിക്ഷേപത്തിന് പ്രേരിപ്പിച്ചത്. തുടർന്ന് കാക്കനാട്ടും സമീപപ്രദേശങ്ങളിലും നടത്തിയ ചർച്ചകൾക്കു പിന്നാലെ പലതവണകളായി 37 ലക്ഷം രൂപ വാങ്ങി.

എന്നാൽ വാഗ്ദാനം ചെയ്ത ലാഭമോ നിക്ഷേപത്തുകയോ തിരികെ ലഭിച്ചില്ല. പണം ആവശ്യപ്പെട്ട പരാതിക്കാരന് വ്യാജ ഡിമാൻഡ് ഡ്രാഫ്റ്റ് (ഡി.ഡി.) നൽകി പ്രതികൾ കബളിപ്പിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. സുനിൽകുമാർ തുക കമ്പനിയിൽ നിക്ഷേപിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് പരാതിക്കാരൻ പൊലീസിനെ സമീപിച്ചത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാലുപേരെയും അറസ്റ്റ് ചെയ്തത്. പരാതിക്കാരനെ ഇന്ദു മേനോൻ എന്ന പേരിൽ പരിചയപ്പെട്ട ലതാ നായർ കിളിരൂർ പെൺവാണിഭക്കേസിലെ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. കേസിൽ ഒളിവിലുള്ള ദിലീപ് കുമാറിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

Tags: crimeKiliroor sex racket casekiliroor case
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

Kerala

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

Kerala

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

Kerala

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

Kerala

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.