Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യോഗി ആദിത്യനാഥിന്റെ നാട്ടില്‍ നിന്നുള്ള ഹര്‍ഷിത അറോറ എന്ന പെണ്‍കുട്ടി ഇന്ന് ആഗോളതലത്തില്‍ തന്നെ സ്റ്റാര്‍ട്ടപ്പുകളുടെ ഭാവി നിശ്ചയിക്കുന്ന വൈ കോമ്പിനേറ്റര്‍ എന്ന കമ്പനിയില്‍ പങ്കാളിയായി മാറിയിരിക്കുന്നു. അതും 25ാം വയസ്സില്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2026, 10:50 pm IST
in India, Business
വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

ലഖ്നൗ: യോഗി ആദിത്യനാഥിന്റെ നാട്ടില്‍ നിന്നുള്ള ഹര്‍ഷിത അറോറ എന്ന പെണ്‍കുട്ടി ഇന്ന് ആഗോളതലത്തില്‍ തന്നെ സ്റ്റാര്‍ട്ടപ്പുകളുടെ ഭാവി നിശ്ചയിക്കുന്ന വൈ കോമ്പിനേറ്റര്‍ എന്ന കമ്പനിയില്‍ പങ്കാളിയായി മാറിയിരിക്കുന്നു. അതും 25ാം വയസ്സില്‍.

ടെക്നോളജിയോടുള്ള അമിതമായ താല്‍പര്യം കാരണം 15ാം വയസ്സില്‍ പഠനം ഉപേക്ഷിച്ച ഈ പെണ്‍കുട്ടിയുടെ ജീവിത വളര്‍ച്ചയുടെ കഥ അത്ഭുതകരമാണ്. ഉത്തർപ്രദേശിലെ സഹാരൻപൂർ എന്ന ചെറിയ സ്ഥലത്തുനിന്ന് വന്ന ഹർഷിത അറോറ എന്ന പെൺകുട്ടി ഇന്ന് ടെക് കമ്പനികളുടെ ഈറ്റില്ലമായ സിലിക്കൺ വാലിയിലെ ചർച്ചാവിഷയമാണ്. വെറും 25 വയസ്സുള്ളപ്പോഴാണ് ഹർഷിത ലോകപ്രശസ്ത സ്റ്റാർട്ടപ്പ് ആക്സിലറേറ്ററായ ‘വൈ കോമ്പിനേറ്ററിൽ’ (Y Combinator) ഏറ്റവും പ്രായം കുറഞ്ഞ ജനറൽ പാർട്ണർ ആകുന്നത്. സ്റ്റാര്‍ട്ടപ് കമ്പനികള്‍ക്ക് മെന്‍റോര്‍ഷിപ്പ്, ബിസിനസ് വിദ്യാഭ്യാസം, ബിസിനസ് കിട്ടാനുള്ള ശൃംഖലകള്‍ എന്നിവ തുറന്നുകൊടുക്കുന്ന കമ്പനികളെയാണ് സ്റ്റാര്‍ട്ടപ് ആക്സിലറേറ്റര്‍ എന്ന് വിളിക്കുന്നത്.

We're excited to welcome Harshita Arora (@aroraharshita33) as YC's newest General Partner!

She started coding at 13, built and sold her first app as a teenager, and later co-founded AtoB (YC S20), a Series C company building financial infrastructure for the trucking industry,… pic.twitter.com/YVKfBflEkw

— Y Combinator (@ycombinator) April 6, 2026

25 വയസ്സ് എന്ന് പറയുന്നത് നമ്മുടെ നാട്ടിലെ മിക്ക കുട്ടികളും പഠനം കഴിഞ്ഞ് ഇന്‍റേണ്‍ഷിപ്പിലേക്കോ, ചെറിയ ജോലിയിലേക്കോ പ്രവേശിക്കാന്‍ തുടങ്ങുന്ന പ്രായമാണിതെന്ന് ഓര്‍ക്കണം. ഹർഷിതയുടെ വളർച്ച അതിവേഗമായിരുന്നു. പതിമൂന്നാം വയസ്സിൽ കോഡിംഗ് പഠിച്ചു തുടങ്ങി. സ്കൂൾ പഠനം 15 വയസ്സിൽ വേണ്ടെന്നു വെച്ചു. എന്നിട്ട് സ്വന്തമായി ഒരു ക്രിപ്റ്റോ ആപ്പ് ഉണ്ടാക്കി. 16-ാം വയസ്സിൽ ആ ആപ്പ് മറ്റൊരു കമ്പനി വാങ്ങുകയും ചെയ്തു.

പിന്നീട് അമേരിക്കയിലേക്ക് മാറി ‘AtoB’ എന്ന ഫിൻടെക് സ്റ്റാർട്ടപ്പ് തുടങ്ങി. 2022-ൽ ഈ കമ്പനിയുടെ മൂല്യം ഏകദേശം 700 മില്യൺ ഡോളർ ആയിരുന്നു. അതായത് ഏകദേശം 6515 കോടി രൂപ. ഹര്‍ഷിതയുടെ അപ്പോഴത്തെ പ്രായം എത്രയെന്നോ? വെറും 21 വയസ്സ്. വിജ്ഞാന്‍ വെളിവേല, തുഷാര്‍ മിശ്ര എന്നിവരുമായി ചേര്‍ന്നാണ് 2019ല്‍ ഹര്‍ഷിത ഈ കമ്പനി ആരംഭിക്കുന്നത്. ട്രക്കിംഗ് മേഖലയില്‍ പേയ്‌മെന്‍റ് സംവിധാനം ആധുനിക വല്‍ക്കരിക്കുകയായിരുന്നു ഈ കമ്പനി. സുതാര്യമായ വിലവിവരങ്ങളോടുകൂടിയ ഫ്യൂല്‍ കാര്‍ഡുകള്‍, റിയല്‍ ടൈം പേയ്‌മെന്‍റ് സംവിധാനം എന്നിവ ഈ കമ്പനി കൊണ്ടുവന്നു.. ഇത് അമേരിക്കയില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്കിടയില്‍ ഹിറ്റായി. പിന്നെ വെച്ചടി മുന്നേറ്റം.

ഇതൊന്നും വെറുതെ കിട്ടിയതല്ല, കഠിനാധ്വാനവും കൃത്യമായ ലക്ഷ്യബോധവുമാണ് ഹർഷിതയെ ഇവിടെ എത്തിച്ചത്. ഐവി ലീഗ് യൂണിവേഴ്സിറ്റികളില്‍ നിന്നും ബിരുദങ്ങളൊന്നും ഇല്ലെങ്കിലും കഴിവും ബുദ്ധിയും ഉണ്ടെങ്കിൽ ലോകം കീഴടക്കാം എന്ന് അവൾ തെളിയിച്ചു. വടക്കന്‍ അമേരിക്കയിലെ ബ്രൗണ്‍, കൊളംബിയ, കോര്‍ണെല്‍ തുടങ്ങിയ എട്ടോളം പ്രമുഖ ബിസിനസ് ഗവേഷണ സര്‍വ്വകലാശാലകളെയാണ് ഐവി ലീഗ് എന്ന് വിശേഷിപ്പിക്കുന്നത്.

ഒരു ഇന്ത്യൻ പെൺകുട്ടി ലോകത്തെ ഏറ്റവും വലിയ ടെക് ഇൻവെസ്റ്റ്‌മെന്റ് കമ്പനികളിൽ ഒന്നിൽ ഇത്രയും വലിയ സ്ഥാനത്ത് എത്തുന്നത് വലിയൊരു അഭിമാനം തന്നെയാണ്. ഇന്ന് സ്റ്റാർട്ടപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് യുവാക്കൾക്ക് ഹർഷിത ഒരു വലിയ ഇൻസ്പിരേഷൻ ആണ്. വിദ്യാഭ്യാസം എന്നത് സ്കൂൾ സർട്ടിഫിക്കറ്റുകളിൽ ഒതുങ്ങുന്നില്ലെന്ന് ഹര്‍ഷിത ജീവിതം കൊണ്ട് തെളിയിക്കുന്നു.

Tags: Silicon valleystartupsentrepreneurLatest newsStartup ecosystemHarshita AroraY CominatorAtoBCoding
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടാറ്റയുടെ നാസിക് പ്ലാന്‍റില്‍ സി-295 എന്ന ചരക്ക് നീക്ക വിമാനത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നു (വലത്ത്)
India

ആദ്യ മെയ്ഡ് ഇന്‍ ഇന്ത്യ സൈനിക ചരക്ക് നീക്ക വിമാനം നിര്‍മ്മിച്ച് ടാറ്റ; പ്രതിരോധ മേഖലയെ മാറ്റിമറിക്കുന്ന ഈ തന്ത്രപരമായ നീക്കം ചെറിയ കളിയല്ല

India

രത്തൻ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പുതിയ സെക്രട്ടറി, രാഹുല്‍ജീ…ഇത് കൊള്ളയ്‌ക്കുള്ള പ്രതിഫലമോ?: ബിജെപി നേതാവ് കെ സുരേന്ദ്രൻ

ഇഷ മറിയം ഹാരിസ് (ഇടത്ത്)
News

കോക് റോച്ച് ജനതാ പാര്‍ട്ടിക്ക് വേണ്ടി കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് വീഡിയോ ചെയ്ത മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസിനെ തിരഞ്ഞ് ഐബി

കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ ലോഗോ (ഇടത്ത്) ബെംഗളൂരുവിലെ എന്‍ജിഒ അനുകൂല, മോദി വിരുദ്ധ മാധ്യമമായ ദ ന്യൂസ് മിനിറ്റ്, അരവിന്ദ് കെജ്രിവാള്‍, ഇന്ത്യയിലെ പതിനായിരക്കണക്കിന് എന്‍ജിഒ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച ജോര്‍ജ്ജ് സോറോസ്, പാറ്റ ജനതാ പാര്‍ട്ടി ഉണ്ടാക്കിയ അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)
India

കോക് റോച്ച് ജനതാ പാര്‍ട്ടി ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കുന്നു; മോദിവിരുദ്ധ എൻജിഒകളുടെ കേന്ദ്രമായ ബെംഗളൂരുവിലെ പരിപാടിയില്‍ ആശങ്ക

Entertainment

ജിഹാദി എന്ന് വിളിച്ചു,മതതീവ്രവാദിയാക്കി,എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി;ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ

പുതിയ വാര്‍ത്തകള്‍

വിനാശകരമായ രാഷ്‌ട്രീയശക്തിയാണിവർ ; രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയായ കോക്രോച്ച് പാർട്ടിയെ ന്യായീകരിച്ച് സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ

മേയർ ആള് വേറെയാണ് ;  നേരിട്ടിറങ്ങി വി വി രാജേഷ് ; പാളയം മാർക്കറ്റിലെ അനധികൃത പണപ്പിരിവ് അവസാനിപ്പിച്ചു

‘മമതയുടെ അവലക്ഷണപ്രതിമ’ തകർത്ത് ദൂരെയെറിഞ്ഞു, ബംഗാളിലെ ഒരു വിവാദംകൂടി അവസാനിപ്പിച്ച് സുവേന്ദു

ബംഗ്ലാദേശികളെ പ്രീണിപ്പിച്ച മമതയ്‌ക്ക് പണി നൽകിയത് മുസ്ലീങ്ങൾ തന്നെ ; ബംഗാളിലെ മുസ്ലീം ഭൂരിപക്ഷ ബൂത്തിൽ ബിജെപി ജയിച്ചത് 97 ശതമാനം വോട്ട് നേടി 

ബംഗാളിൽ റേഷൻ വിതരണത്തിലെ വൻ വെട്ടിപ്പ് പിടികൂടുന്നു; ജൂൺ ഒന്നുമുതൽ സുവേന്ദുവിന്റെ അന്നപൂർണ്ണ പദ്ധതി

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

പ്രേംനസീർ സുഹൃത് സമിതി -ഉദയസമുദ്ര ഗ്രൂപ്പ് പ്രേം സ്‌മൃതി 2026 രാഷ്‌ട്രീയ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

‘ പുറത്തുനിന്നുള്ള ചില പണികൾ എനിക്ക് വന്നിട്ടുണ്ട്. അൻസിബയുടെ പിന്നിൽ വേറെ ആരെങ്കിലുമുണ്ടോയെന്നറിയില്ല ‘ ; ടിനി ടോം

കാട്ടാളന് A സർട്ടിഫിക്കറ്റ് ,മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

മോഹന്‍ലാലിന്റെ 66-ാം പിറന്നാളിനോടനുബന്ധിച്ച് ജിയോ ഹോട്ട്സ്റ്റാര്‍ ഫിലിം ഫെസ്റ്റിവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.