ന്യൂദല്‍ഹി: ശബരിമല യുവതീ പ്രവേശന കേസ് പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബഞ്ചിന് സുപ്രീം കോടതി രൂപം നല്‍കി. ചീഫ് ജസ്റ്റിസ് സൂര്യകാന്താണ് നേതൃത്വം നല്‍കുക. ബഞ്ചിലെ ഏക വനിതാ ജഡ്ജി ജസ്റ്റിസ് ബി വി നാഗരത്‌നയാണ്.
ജസ്റ്റിസ് എംഎം സുന്ദരേഷ്, ജസ്റ്റിസ് എ അമാനുള്ള, ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് എജെ മസീഹ്, ജസ്റ്റിസ് പിബി വരാലെ എന്നിവര്‍ ബഞ്ചില്‍ അംഗങ്ങളാണ്. ജസ്റ്റിസ് ആര്‍ മഹാദേവന്‍, ജസ്റ്റിസ് ജോയ്‌മാല ബാഗ്ചി എന്നിവരും ബഞ്ചില്‍ ഉള്‍പ്പെടുന്നു.
ഈ മാസം ഏഴ് മുതല്‍ ബഞ്ച് വാദം കേള്‍ക്കും. യുവതീ പ്രവേശം എതിര്‍ക്കുന്നവരുടെ വാദം ഈ മാസം 7, 8, 9 തീയതികളിലാണ്. അനുകൂലിക്കുന്നവരുടെ വാദം 14, 15, 16 തീയതികളിലും നടക്കും.















