കൊല്ലം:കടയ്‌ക്കലില്‍ യുവാവിനെ ഒരു സംഘം കൊലപ്പെടുത്തി.വയല സ്വദേശി ശരത് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. കടയ്‌ക്കല്‍ അഞ്ചുമുക്കിന് സമീപമാണ് സംഭവം.
ഓട്ടോറിക്ഷയില്‍ എത്തിയ സംഘം യുവാവിനെ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.രണ്ട് പേരെ കടയ്‌ക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാറില്‍ വച്ചുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ശരത്തും പ്രതികളും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി. വീട്ടിലേക്ക് മടങ്ങിയ ശരത്തിനെ പ്രതികള്‍ പിന്‍തുടര്‍ന്നെത്തിയാണ് കൊലപ്പെടുത്തിയത്. അഞ്ചുമുക്കിലെ ഭാര്യ വീട്ടില്‍ ആയിരുന്നു ശരത്തിന്റെ താമസം.
















