തിരുവല്ല: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവല്ലയിൽ. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി പ്രചരണത്തിനായി കേരളത്തിൽ എത്തുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മോദി ഹെലികോപ്റ്റർ മാർഗം ചങ്ങനാശേരിയിലെത്തി. തുടർന്ന് റോഡ് മാർഗം പൊതുസമ്മേളനം നടക്കുന്ന തിരുവല്ലയിൽ എത്തി.
















