Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Article

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

പായിപ്ര രാധാകൃഷ്ണന്‍byപായിപ്ര രാധാകൃഷ്ണന്‍
Apr 3, 2026, 12:48 pm IST
inArticle

ആടിനെ പ്ലാവില കാണിച്ച് കൊണ്ടുപോകുന്ന ടെക്‌നിക്കാണ് ഇലക്ഷന്‍ കമ്മിഷന്‍ പ്രയോഗിക്കാന്‍ പോകുന്നത്. ഒരു കഷണം ഹല്‍വയാണ് പ്രലോഭനം. പണ്ടൊക്കെ വോട്ടുചെയ്യാന്‍ പോയാല്‍ തച്ചേത്ത് മക്കാരുടെ ചായക്കടയില്‍നിന്നു ഒരു ചായയും ഉണ്ടന്‍പൊരിയുമായിരുന്നു പായിപ്രയിലെ പതിവ്. അത് മപ്പുറത്തെ തുവൂരായാല്‍ ചെറിയൊരു ഭേദഗതി. പറമ്പൂര് അബ്ദുള്ളയുടെ മക്കാനിയില്‍നിന്നും ബീഫും പൊറോട്ടയും!

ഉത്തരം പ്രലോഭനങ്ങളൊന്നുമില്ലാതെ, തെരഞ്ഞെടുപ്പ് മാമാങ്കങ്ങളൊന്നുമില്ലാതെയും ചില തെരഞ്ഞെടുപ്പ് രീതികള്‍ ഭാരതത്തില്‍ നിലനിന്നിരുന്നു എന്നത് ഇന്ന് ഓര്‍ത്തെടുക്കാന്‍ കൗതുകമുണ്ട്. ആയിരത്താണ്ടു പഴക്കമുള്ള കുടവോല സമ്പ്രദായംതന്നെ ഉദാഹരണം. തമിഴ്‌നാട്ടിലെ ഉത്തിര മേരൂര്‍ ഗ്രാമത്തില്‍ പരാന്തകന്‍ ഒന്നാമന്റെ ഭരണകാലം. സ്ഥാനാ
ര്‍ത്ഥികളുടെ പേരുകള്‍ പനയോലയിലെഴുതി ഒരു വലിയ കുടത്തില്‍ നിക്ഷേപിക്കുന്നു. ഗ്രാമീണരുടെ സാന്നിധ്യത്തില്‍ പരസ്യമായി, ഒരു കൊച്ചുകുട്ടിയെക്കൊണ്ട് അതില്‍നിന്ന് ഓലകള്‍ എടുപ്പിക്കുന്നു.

സ്ഥാനാര്‍ത്ഥികള്‍ക്ക് കര്‍ശനമായ നിബന്ധനകള്‍ നിലവിലുണ്ടായിരുന്നു. സ്വന്തമായ ഭൂമിയും വീടും ഉണ്ടായിരിക്കണം. (തെരഞ്ഞെടുപ്പിനുശേഷം ഉണ്ടാക്കിയെടുക്കാമെന്ന് മോഹിക്കേണ്ട!) 35-70 ആണ് പ്രായപരിധി. (പോൡറ്റ് ബ്യൂറോ അംഗമായാലും ഇളവുണ്ടായെന്നുവരില്ല!). വേദങ്ങളിലും ഭരണകാര്യത്തിലും പാണ്ഡിത്യം നിര്‍ബന്ധമാണ്. തൊട്ടുമുമ്പത്തെ മൂന്നു വര്‍ഷം കമ്മിറ്റി അംഗമായിരുന്നവര്‍ അയോഗ്യരായിരിക്കും. കണക്കുകള്‍ ബോധ്യപ്പെടുത്താത്തവരും, ബന്ധുക്കളും മത്സരത്തില്‍നിന്ന് മാറിനില്‍ക്കേണ്ടിവരും. മോഷണം, മദ്യപാനം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരും അയോഗ്യരായിരിക്കും.

ഭരണസമിതികള്‍ വാരിയങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. തോട്ടവാരിയം (കൃഷി), (തോട്ടം), ഏരി (കുളം, കായല്‍, ജലസേചനം), പൊന്‍വാരിയം (സ്വര്‍ണ്ണം-നികുതി, ഗുണനിലവാരം) പഞ്ചവാര വാരിയം. (പൊതുഭരണം, ദുരിതാശ്വാസം). ഒരു ഗ്രാമത്തെ 30 ചേരികളായി തിരിച്ചിരിക്കുന്നു. ഓരോ ചേരിയില്‍നിന്നും ഓരോ പ്രതിനിധിയെ കുടവോല വഴി തെരഞ്ഞെടുക്കും. ഒരു വര്‍ഷമാണ് കാലാവധി. യോഗങ്ങള്‍ മരച്ചുവട്ടിലോ ക്ഷേത്രമണ്ഡപങ്ങളിലോ ആയിരിക്കും നടക്കുക. ആധുനിക പഞ്ചായത്തീരാജിന്റെ പൂര്‍വ്വരൂപം ഇവിടെ കാണാം.

കുറെകൂടി പഴമയിലേക്ക് ഊളിയിട്ടാല്‍ ചാണക്യനിലെത്താം. രാഷ്‌ട്ര തന്ത്രവിജ്ഞാനീയത്തിന് ഭാരതം നല്‍കിയ മഹത്തായ സംഭാവനയായ ‘അര്‍ത്ഥശാസ്ത്ര’ത്തില്‍ ഭരണ നിര്‍വ്വഹണത്തെ ഇഴകീറി പരിശോധിക്കുന്നുണ്ട്. മുഖ്യഭരണാധികാരിയും സചിവന്മാരും എത്തരത്തിലായിരിക്കണമെന്ന് നിശിതമായി നിഷ്‌കര്‍ഷിക്കുന്നുമുണ്ട്.

മുഖ്യഭരണാധികാരിയായ രാജാവ് (മുഖ്യമന്ത്രി, പ്രധാനമന്ത്രി) വൃദ്ധസംസര്‍ഗ്ഗംകൊണ്ട് പ്രജ്ഞയെ ഉത്തേജിപ്പിക്കണം. ചാരനെ സ്വന്തം കണ്ണുകളായി കരുതണം. (ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഗൗനിക്കാതിരിക്കരുത്!). വിദ്യോപദേശംകൊണ്ട് വിനയവാനാകണം, (നടക്കുന്ന കാര്യമാണോ എന്തോ?), അര്‍ത്ഥസംയോഗംകൊണ്ട് ലോകരുടെ പ്രീതി നേടണം (സ്വത്ത് സമ്പാദിക്കാം; പക്ഷേ അത് ലോകരുടെ അപ്രീതിക്കേ കാരണമാകൂ). പരസ്ത്രീ, പരദ്രവ്യം, പരഹിംസ എന്നിവയെ തീര്‍ത്തും പരിത്യജിക്കണം (തത്വം പറയാന്‍ കൊള്ളാം. നടപ്പിലായെന്നു വരില്ല). എന്നാല്‍ സുഖരഹിതനായിരിക്കാനും പാടില്ല. (അക്കര്യത്തില്‍ പരിപൂര്‍ണ്ണ യോജിപ്പ്. അടിച്ചുപൊളിച്ച് ആഘോഷമായിത്തന്നെ ജീവിക്കും!) ധര്‍മ്മം, അര്‍ത്ഥം, കാമം- ഇവ മൂന്നും ഒരുപോലെ കണക്കിലെടുക്കണം. ഇതില്‍ത്തന്നെ അര്‍ത്ഥ (ധന)മാണ് പ്രധാനം എന്നും ചാണക്യന്‍.

ചാണക്യനില്‍നിന്നും ‘ഠ’പ്പേന്ന് ബിജു മേനോനിലേക്ക് (നടനും വിചാരശീലനും മിതഭാഷിയുമായ സാക്ഷാല്‍ ബിജു മേനോന്‍ തന്നെ!). സ്ഥാനാര്‍ത്ഥിയുടെ പ്രായപരിധി, ബിരുദം, മൂന്നിലധികം പ്രാവശ്യം മത്സരിക്കാതിരിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ പഴയ കുടവോലയുടെ നിബന്ധനകള്‍തന്നെ ബിജുമേനോനും. മന്ത്രിമാരുടെ എണ്ണം, പിഎമാരുടെ എണ്ണം എന്നിവ ചാണക്യന്റെ നിലപാടുതന്നെ. ഒരു തൊഴില്‍ ചെയ്ത് ഉപജീവനം കഴിക്കുന്നവര്‍ക്കായിരിക്കണം മുന്‍ഗണന. (അല്ലാതെ എംഎല്‍എ പണികൊണ്ട് ജീവിക്കാമെന്ന നില വരരുത്!) ബറാക് ഒബാമ, അല്‍ഗോര്‍, ഡേവിഡ് കാമറൂണ്‍, ആംഗല മെര്‍ക്കല്‍ തുടങ്ങിയ ഉലകനായകന്മാരെയും ബിജുമേനോന്‍ അണിനിരത്തുന്നുണ്ട്.

കാര്യം പറഞ്ഞാല്‍ ബിജുമേനോനെയും ഗൗനിക്കണം. സൂപ്പര്‍സ്റ്റാറുകളുടെ പതിവ് വാചകമേളകളില്‍നിന്നും വേറിട്ടൊരു ചിന്താഗരിമയുണ്ടിതില്‍.

Tags: HinduismChanakyan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Samskriti

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

Samskriti

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.