Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

കൂടപ്പിറപ്പിന് തുല്യനായ കൂട്ടാല

കഴിഞ്ഞ ദിവസം അന്തരിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. രമേശ് കൂട്ടാലയെ ഹിന്ദു ഐക്യവേദി സംസ്ഥാന ജന. സെക്രട്ടറി കെ.പി. ഹരിദാസ് അനുസ്മരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2026, 11:15 am IST
inArticle

ഇരിങ്ങാലക്കുട ബാറിലെ പ്രമുഖ അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനും ഹിന്ദു സംഘടനാ സാരഥിയുമായിരുന്ന അഡ്വ. രമേശ് കൂട്ടാല യാത്രയായി. ഹിന്ദു ഐക്യവേദിയുടെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിക്കുമ്പോള്‍ ഇരിങ്ങാലക്കുട സംഘ ജില്ലയുടെ പ്രസിഡന്റായിട്ടായിരുന്നു പ്രവര്‍ത്തനം. തുടര്‍ന്ന് വിവിധ ചുമതലകള്‍ വഹിച്ചു. നിലവില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ എന്ന നിലയില്‍ പ്രവര്‍ക്കവെയാണ് അന്ത്യം സംഭവിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു കാലമായി ചികിത്സയിലായിരുന്നു. ഇടയ്‌ക്ക് ജീവിതത്തിലേക്ക് തിരികെ വന്നെങ്കിലും വീണ്ടും കൈവിട്ടുപോയി. ചെറുപ്പം മുതലേ സംഘസ്വയംസേവകനായിരുന്ന അദ്ദേഹം മണ്ഡല്‍ കാര്യവാഹായും പഠനകാലത്ത് .ബി.വി.പി.യിലും പ്രവര്‍ത്തിച്ചു. പ്രസ്ഥാനത്തിന്റെ ധാരാളം മുതിര്‍ന്ന കാര്യകര്‍ത്താക്കളുമായി അടുത്ത ബന്ധം സൂക്ഷിച്ചു. തന്റെ ഭവനത്തില്‍ പല കാര്യകര്‍ത്താക്കള്‍ക്കും അദ്ദേഹം ആതിഥ്യമരുളി. മരണത്തിന്റെ തലേദിവസവും സഹധര്‍മ്മിണിയായ സംഗീതയും മക്കളായ സൂര്യഗായത്രിയും (എല്‍.എല്‍.ബി., ബാംഗ്ലൂര്‍), ആദിത്യനും (ബി.സി.എ., ബാംഗ്ലൂര്‍) ഒരുമിച്ചിരിക്കുമ്പോള്‍ ജെ. നന്ദേട്ടന്‍, കെ. കൃഷ്ണന്‍കുട്ടിയേട്ടന്‍, കുമ്മനം രാജേട്ടന്‍ ഇവരെയൊക്കെ ഒന്ന് കാണണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.

മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍.എല്‍.ബി. പാസ്സായി ഏതാണ്ട് മൂന്ന് പതിറ്റാണ്ടിലേറെയായി തുടര്‍ന്ന അഭിഭാഷകവൃത്തിയില്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറുമ്പോഴാണ് അസുഖം ബാധിച്ചത്. കൂടല്‍മാണിക്യ ക്ഷേത്രഭൂമി വിമോചന സമരത്തിന്റെ ഭാഗമായി രൂപീകരിച്ച കൂടല്‍മാണിക്യ ക്ഷേത്രരക്ഷാസമിതിയുടേയും പിന്നീട് നിലവില്‍ വന്ന ഹൈന്ദവ രക്ഷാസമിതിയുടേയും പ്രധാന ചുമതലകളില്‍, എല്ലാവരും സ്‌നേഹപൂര്‍വ്വം ‘കൂട്ടാല’ എന്ന് വിളിക്കുന്ന രമേശ് കൂട്ടാല ഉണ്ടായിരുന്നു.

‘കച്ചേരി വളപ്പ്’ എന്നറിയപ്പെടുന്ന 1 ഏക്കര്‍ 42 സെന്റ് ക്ഷേത്രഭൂമി തിരിച്ചുപിടിക്കാന്‍ ഇരിങ്ങാലക്കുടയിലെ എല്ലാ ഹൈന്ദവ സംഘടനകളും കൈകോര്‍ത്തപ്പോള്‍ അതിന്റെ പ്രധാന ഭാരവാഹികളില്‍ ഒരാള്‍ കൂട്ടാലയായിരുന്നു. ഇരിങ്ങാലക്കുടയില്‍ പിന്നീടുണ്ടായ ഹിന്ദുത്വ രാഷ്‌ട്രീയ വളര്‍ച്ചയുടെ അടിത്തറ പാകിയ സമരമായിരുന്നു കച്ചേരി വളപ്പ് വിമോചന സമരം. ഏതാണ്ട് ഏഴ് വര്‍ഷക്കാലത്തെ സംഘടനാപരവും നിയമപരവുമായ നീക്കങ്ങളിലൂടെ സമരം വിജയത്തിലെത്തി. മൂര്‍ക്കനാട് ക്ഷേത്രഭൂമി സംരക്ഷണ പ്രക്ഷോഭത്തിലും കൂട്ടാലയുടെ ഇടപെടലുകള്‍ നിയമപരമായ മുന്നേറ്റം സാധ്യമാക്കി. തൃശ്ശൂര്‍ ജില്ലയില്‍ നടന്ന പല ഹൈന്ദവ പ്രക്ഷോഭങ്ങളിലും അഭിഭാഷകന്‍ എന്ന നിലയിലും സംഘടനാ പ്രവര്‍ത്തകന്‍ എന്ന നിലയിലും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ നിര്‍ണ്ണായകമായിരുന്നു.

പ്രഭാഷകന്‍, സംഘടനാ പ്രവര്‍ത്തകന്‍, സ്‌നേഹസമ്പന്നന്‍, സാമൂഹ്യ സേവകന്‍ എന്നീ നിലകളിലെല്ലാം തിളങ്ങിനിന്ന വ്യക്തിത്വമായിരുന്നു കൂട്ടാലയുടേത്. കറുത്ത ഗൗണിനുള്ളിലെ അദ്ദേഹത്തിന്റെ മനസ്സും ചിന്തയും ഒരിക്കലും കറുത്തതായിരുന്നില്ല, വെറുപ്പിന്റേതുമായിരുന്നില്ല. മറിച്ച്, ഉള്ളില്‍ ധരിച്ചിരിക്കുന്ന തൂവെള്ള വസ്ത്രം പോലെ നന്മ നിറഞ്ഞതായിരുന്നു.

മനുഷ്യജീവിതത്തില്‍ 55 വയസ്സ് എന്നത് വലിയൊരു പ്രായമല്ല. ഭഗവാന്‍ കനിഞ്ഞിരുന്നുവെങ്കില്‍ ഇനിയും എത്രയോ വര്‍ഷം ജീവിക്കാമായിരുന്നു, സമൂഹത്തിനായി എത്രയോ നന്മകള്‍ ചെയ്യാമായിരുന്നു. കാലചക്രം തിരിയുമ്പോള്‍ ജീവിതത്തിന്റെ ഒരു ഘട്ടം പിന്നിട്ട് മടങ്ങുക എന്നത് കാലത്തിന്റെ അനിവാര്യതയായിരിക്കാം. ജീവിതത്തിലെ ഏതൊരു നിയോഗവും നമുക്ക് സന്തോഷമുണ്ടാക്കുന്നതാണ്, പക്ഷേ വിയോഗമാവട്ടെ ദുഃഖമുളവാക്കുന്നതും.

അഡ്വ. രമേശ് കൂട്ടാലയ്‌ക്ക് പ്രണാമങ്ങള്‍.

Tags: Hindu Aikya Vedi State General Secretary KP Haridasഅഡ്വ. രമേശ് കൂട്ടാല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.