Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

അതുറപ്പ്; നെയ്‌മര്‍ ലോകകപ്പിനില്ല; സൗഹൃദമത്സരങ്ങള്‍ക്കുള്ള ടീമില്‍നിന്ന് പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2026, 12:12 am IST
inFootball

സാവോപോളോ: പേടിച്ചതുപോലെ തന്നെ സംഭവിച്ചു. ബ്രസീലിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ നെയ്‌മര്‍ ഇത്തവണത്തെ ലോകകപ്പിനുണ്ടാവില്ലെന്ന് ഉറപ്പായി. തിരിച്ചുവരവിനുള്ള ശ്രമത്തിലായിരുന്ന നെയ്‌മര്‍ ഏറെക്കാലത്തിനു ശേഷം പരിക്കുമാറി കളത്തിലെത്തിയിരുന്നു എന്നാല്‍, ഒരിക്കല്‍ക്കൂടി പരിക്ക് വില്ലനായെത്തിയതോടെ നെയ്‌മറിന്റെ ലോകകപ്പ് കരിയറിന് പൂര്‍ണവിരാമമാവുകയാണ്.

ഈ മാസമൊടുവില്‍ അമേരിക്കയില്‍ നടക്കുന്ന സൗഹൃദമത്സരങ്ങള്‍ക്കുള്ള ബ്രസീലിയന്‍ ടീമിനെ കോച്ച് കാര്‍ലോ ആഞ്ചലോട്ടി പ്രഖ്യാപിച്ചു. സൂപ്പര്‍ താരം നെയ്‌മറെ ഒഴിവാക്കിയുള്ള ടീമിനെയാണ് ആഞ്ചലോട്ടി പ്രഖ്യാപിച്ചത്. ഇതോടെ ലോകകപ്പിനുള്ള ബ്രസീലിയന്‍ സ്‌ക്വാഡില്‍ നെയ്‌മറെ ഉള്‍പ്പെടുത്താനാവില്ലെന്നുറപ്പായി. മാര്‍ച്ച് 26ന് ഫ്രാന്‍സിനെയിരെയും 30ന് ക്രൊയേഷ്യക്കെതിരേയുമാണ് ബ്രസീല്‍ സൗഹൃദപോരാട്ടത്തിനൊരുങ്ങുന്നത്. പരിക്കില്‍നിന്ന് മോചിതനായി ടീമിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന നെയ്‌മര്‍ കഴിഞ്ഞ ദിവസം സാന്തോസിനായി കളിക്കാനിറങ്ങിയെങ്കിലും ഫോമിന്റെ ഏഴയലത്തുപോലുമെത്താനായില്ല. മത്സരം 1-1 സമനിലയില്‍ കലാശിച്ചു. താളം കണ്ടെത്താന്‍ വിഷമിക്കുന്ന നെയ്‌മറെയാണ് കളത്തില്‍ കണ്ടത്. മേയ് 18നാണ് ലോകകപ്പിനുള്ള ബ്രസീലിയന്‍ ടീമിനെ പ്രഖ്യാപിക്കുന്നത്. 100 ശതമാനം ശാരീരികക്ഷമത കൈവരിച്ചാല്‍ നെയ്‌മറെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുമെന്ന് ആഞ്ചലോട്ടി പറഞ്ഞു. എന്നാല്‍, അതിനുള്ള സാധ്യത വളരെ വിദൂരമാണെന്നതാണ് സത്യം.

സൗഹൃദമത്സരത്തിനുള്ള ടീമില്‍ തന്നെ ഉള്‍പ്പെടുത്താത്തതില്‍ വളരെ വിഷമത്തോടെയും ദേഷ്യത്തോടെയുമാണ് നെയ്‌മര്‍ പ്രതികരിച്ചത്.

എന്നെ നിങ്ങള്‍ക്ക് തള്ളിക്കളയാനാവില്ല. തീര്‍ച്ചയായും, എന്നെ വിളിക്കാത്തതില്‍ എനിക്ക് ദേഷ്യവും സങ്കടവുമുണ്ട്.

എന്നാല്‍ എല്ലാ ദിവസവും എന്നല്ല, ഓരോ നിമിഷവും ഓരോ പരിശീലന സെഷനിലും ഓരോ മത്സരത്തിലും ഞാന്‍ അതീവ ശ്രദ്ധാലുവാണ്. എന്റെ ഫിറ്റ്‌നസിനായി കഠിനാധ്വാനം ചെയ്യുന്നുണ്ട്. നമ്മള്‍ നമ്മുടെ ലക്ഷ്യം കൈവരിക്കും. ഒരു അന്തിമ കോള്‍-അപ്പ് ഇനിയും വരാനിരിക്കുന്നു, ലോകകപ്പ് കളിക്കും എന്നുള്ള സ്വപ്‌നം നിലനില്‍ക്കുന്നു.- നെയ്‌മര്‍ പറഞ്ഞു.

2023 ഒക്ടോബറിലാണ് നെയ്‌മര്‍ അവസാനമായി ബ്രസീലിനായി കളിച്ചത്. പിന്നീട് ഇടതുകാല്‍മുട്ടിലും കാല്‍ക്കുഴയ്‌ക്കും പരിക്കേറ്റ് ചികിത്സ തേടുകയായിരുന്നു. ശസ്ത്രക്രിയയ്‌ക്ക് വിധേയനായ നെയ്‌മര്‍ പലവട്ടം തിരിച്ചുവരവിനായുള്ള പ്രതീക്ഷ നല്‍കിയെങ്കിലും അതുണ്ടായില്ല. എന്നാല്‍, പരിക്ക് ഭാദമായി രണ്ടാഴ്ചമുമ്പ് ആരാധകര്‍ക്ക് സന്തോഷം നല്‍കിക്കൊണ്ട് തന്റെ ക്ലബ് സാന്തോസിനായി കളിക്കാനിറങ്ങിയ നെയ്‌മര്‍ക്ക് വീണ്ടും മസിലിനു പരിക്കേറ്റു. എന്നാല്‍, അതില്‍നിന്നും മുക്തനായി കഴിഞ്ഞ ദിവസം കളത്തിലിറങ്ങിയപ്പോഴാകട്ടെ ഫോം ഏറെ മങ്ങിയും പോയി. ഈ സാഹചര്യത്തിലാണ് നെയ്‌മറുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലായത്. ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം കൂടിയാണ് നെയ്‌മര്‍. പരിക്കിനെത്തുടര്‍ന്ന് റോഡ്രിഗോ, എഡര്‍ മിലിറ്റാവോ, ബ്രൂണോ ഗുമെയ്‌റാസ്, എസ്റ്റാവോ എന്നിവരും ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല.

സൗഹൃദമത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീം
ഗോള്‍കീപ്പര്‍മാര്‍: ആലിസണ്‍ ബെക്കര്‍, ബെന്റോ, എഡേഴ്‌സണ്‍

ഡിഫന്‍ഡര്‍മാര്‍: അലക്സ് സാന്‍ഡ്രോ (ഫ്ലമെംഗോ), ഡാനിലോ (ഫ്ലമെംഗോ), ലിയോ പെരേര (ഫ്ലമെംഗോ), ബ്രെമര്‍ (യുവന്റസ്), ഡഗ്ലസ് സാന്റോസ് (സെനിത് സെന്റ് പീറ്റേഴ്സ്ബര്‍ഗ്), ഗബ്രിയേല്‍ മഗല്‍ഹെസ് (ആഴ്സനല്‍), ഇബാനെസ് (അല്‍-അഹ്ലി), മാര്‍ക്വിനോസ് (പിഎസ്ജി), വെസ്്‌ലി (റോമ).

മിഡ്ഫീല്‍ഡര്‍മാര്‍: ആന്ദ്രേ സാന്റോസ് (ചെല്‍സി), കാസെമിറോ (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), ഡാനിലോ (ബൊട്ടാഫോഗോ), ഫാബിഞ്ഞോ (അല്‍-ഇത്തിഹാദ്), ഗബ്രിയേല്‍ സാറ (ഗലാറ്റസരെ)

ഫോര്‍വേഡുകള്‍: എന്‍ഡ്രിക്ക് (ലിയോണ്‍), ജോവോ പെഡ്രോ (ചെല്‍സി), ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി (ആഴ്‌സണല്‍), ഇഗോര്‍ തിയാഗോ (ബ്രന്റ്‌ഫോര്‍ഡ്), ലൂയിസ് ഹെന്റിക് (സെനിറ്റ് സെന്റ് പീറ്റേഴ്സ്ബര്‍ഗ്), മാത്യൂസ് കുഞ്ഞ (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), റാഫിഞ്ഞ (ബാഴ്സലോണ), റയാന്‍ (ബൗണിമൗത്ത്), വിനിഷ്യസ് ജൂനിയര്‍ (റയല്‍ മാഡ്രിഡ്)

 

Tags: NeymarBrazil Football team
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

Football

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

നെയ്മറും പിതാവ് നെയ്മര്‍ ഡാ സില്‍വ സാന്റോസ് സീനിയറും
Football

മകനെ….. ഫുട്‌ബോള്‍ കളി തുടരൂ…!; നെയ്‌മറുടെ പിതാവിന്റെ ഹൃദയം തൊട്ട കുറിപ്പ്

Football

നെയ്‌മര്‍ ജോഗോ ബൊനീറ്റോയുടെ സംഗീതം

Football

ഹാളണ്ടിന്റെ ഇരട്ട പ്രഹരത്തില്‍ ബ്രസീലിന് അടിതെറ്റി; നോര്‍വെ ആദ്യമായി ലോകകപ്പ് ക്വാര്‍ട്ടറില്‍

പുതിയ വാര്‍ത്തകള്‍

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.