Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇതാണ് രാജ്യത്തോടുള്ള കരുതല്‍…പാകിസ്ഥാന്‍ ലിറ്ററിന് 55 രൂപ ഉയര്‍ത്തിയെങ്കിലും ഇന്ത്യയില്‍ പെട്രോൾ ഡീസൽ വില ഉയർത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

യുഎസ് - ഇസ്രയേൽ - ഇറാൻ യുദ്ധം ആരംഭിച്ച് ഏഴ് ദിവസം പിന്നിട്ടപ്പോഴേക്കും പാകിസ്ഥാന്‍ ഡീസലിനും പെട്രോളിനും 55 രൂപ ഉയര്‍ത്തിയപ്പോള്‍ ഇന്ത്യയില്‍ പെട്രോള്‍ ഡീസല്‍ വില ഉയര്‍ത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2026, 08:11 pm IST
inIndia

ന്യൂദൽഹി: യുഎസ് – ഇസ്രയേൽ – ഇറാൻ യുദ്ധം ആരംഭിച്ച് ഏഴ് ദിവസം പിന്നിട്ടപ്പോഴേക്കും പാകിസ്ഥാന്‍ ഡീസലിനും പെട്രോളിനും 55 രൂപ ഉയര്‍ത്തിയപ്പോള്‍ ഇന്ത്യയില്‍ പെട്രോള്‍ ഡീസല്‍ വില ഉയര്‍ത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.

രാജ്യത്ത് പെട്രോൾ ഡീസൽ വില വർധന തൽക്കാലം ആലോചനയിലില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുകയാണ്. 24 ദിവസത്തേക്ക് ഉപയോഗിക്കാനുള്ള ഇന്ധനം ഇന്ത്യയില്‍ ഇപ്പോള്‍ സ്റ്റോക്കുണ്ട്. അതിന് പുറമെ റഷ്യയില്‍ നിന്നു രണ്ട് കോടി ബാരല്‍ അസംസ്കൃത എണ്ണ വാങ്ങുകയാണ് ഇന്ത്യ. ഈ സാഹചര്യത്തിൽ രാജ്യത്തെ ഇന്ധന വില ഉയർത്തേണ്ട ആവശ്യം ഇപ്പോഴില്ലെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു.

പാകിസ്ഥാന്‍ പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിക്കുന്ന കാര്യം പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് മാര്‍ച്ച് ഏഴിന് അര്‍ധരാത്രിയിലാണ് പ്രഖ്യാപിച്ചത്. പെട്രോളിന് ഒരു ലിറ്ററിന് പാകിസ്ഥാനിലെ ഇപ്പോഴത്തെ വില 321 രൂപയാണ്. ഹൈസ്പീഡ് ഡീസലിന് 335 രൂപയും. ഇന്ത്യയില്‍ ഇപ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന് 94 രൂപയ്‌ക്കും 110രൂപയ്‌ക്കും ഇടയിലാണ് വില. കഴിയുമെങ്കിൽ റഷ്യയിൽ നിന്ന് എൽഎൻജി വാങ്ങുന്നതിനെക്കുറിച്ചും ഇന്ത്യ ചിന്തിക്കുന്നു. സൗദിയിലെ യൻബുവിൽനിന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ക്രൂഡ് കാർഗോ ബുക്ക് ചെയ്തിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

ബംഗ്ലാദേശില്‍ ഇന്ധനത്തിന് റേഷന്‍
യുഎസ് – ഇസ്രയേൽ – ഇറാൻ സംഘർഷത്തെ തുടർന്ന് ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം തടസപ്പെട്ടതോടെ ബംഗ്ലാദേശ് പെട്രോളിയം കോർപ്പറേഷൻ എണ്ണക്ഷാമം നിയന്ത്രിക്കാൻ നിയന്ത്രണം ഏർപ്പെടുത്തി. എണ്ണക്ഷാമം മുന്നിൽക്കണ്ട് വാഹനഉടമകൾ കൂട്ടത്തോടെ പമ്പുകളിൽ എത്തിയതോടെയാണ് വെള്ളിയാഴ്ചയോടെ അധികൃതർ നിയന്ത്രണം കൊണ്ടുവരാൻ തീരുമാനിച്ചത്. എണ്ണയ്‌ക്കായി 95ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന ബംഗ്ലാദേശിൽ ഇപ്പോൾ ഇരുചക്രവാഹനങ്ങൾക്ക് പരമാവധി ഒരു ദിവസം രണ്ട് ലിറ്റർ പെട്രോൾ മാത്രമേ ലഭിക്കു. കാറുകൾക്ക് പത്ത് ലിറ്റർ, ജീപ്പ് – മിനി ബസുകൾ എന്നിവയ്‌ക്ക് 20 -25ലിറ്റർ, പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് 70-80 ലിറ്റർ, ദീർഘദൂര വാഹനങ്ങൾക്കായി 220ലിറ്റർ ഡീസൽ വരെ ദിവസേന ലഭിക്കും.

ക്രൂഡ്ഓയിൽ ഇറക്കുമതിയുടെ കണക്കും സർക്കാർ വിശദീകരിച്ചിട്ടുണ്ട്. പോയമാസം ഏറ്റവുമധികം ഇറക്കുമതി നടന്നത് റഷ്യയിൽ നിന്നാണ്. ഇരുപത് ശതമാനം വർധനവാണ് ഉണ്ടായത്. ക്രൂഡ് ഓയിൽ എവിടെ ലഭ്യമായാലും ശേഖരിക്കുമെന്നും ദേശീയതാത്പര്യം മാത്രമാണ് മാനദണ്ഡമെന്നും സർക്കാർ വ്യക്തമാക്കി.ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷ അത് മാത്രമാണ് സര്‍ക്കാരിന്റെ കരുതല്‍.

പാചകവാതകത്തിന്റെ വില ഉയര്‍ത്തില്ല

പാചകവാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ച നടപടിയെ കോണ്‍ഗ്രസ് തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നും പാചകവാതകത്തിന്റെ വില ഉയർത്തില്ലെന്ന ഉറപ്പ് നൽകിയിട്ടില്ലെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം.ഒരു ഘട്ടത്തിൽ എൽപിജി സ്റ്റോക്കിൽ ആശങ്ക ഉണ്ടായിരുന്നെങ്കിലും നിലവിൽ ആ സാഹചര്യം മാറിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.

Tags: Iran warRussian petrolmodi governmentPetrol priceStrait of HormuzIran-Israel warLatest newsEnergy securityIran US war
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.