Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ആരോഗ്യ ഭാരതം ജന്‍ ഔഷധിയിലൂടെ

ജഗത് പ്രകാശ് നദ്ദ by ജഗത് പ്രകാശ് നദ്ദ
Mar 7, 2026, 09:29 am IST
in Main Article

ജന്‍ ഔഷധി വിലകുറഞ്ഞതും വിശ്വസനീയവുമാണ്, അത് ആരോഗ്യത്തെയും സമ്പാദ്യത്തെയും കുറിക്കുന്നു. ഒരു രാജ്യത്തിന്റെ പുരോഗതിയുടെ യഥാര്‍ഥ അളവുകോല്‍, പൗരന്മാര്‍ക്ക് ആരോഗ്യപരിരക്ഷ പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ എത്രത്തോളം എളുപ്പത്തില്‍ ലഭ്യമാകുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. പതിറ്റാണ്ടുകളായി, ഭാരതത്തിലെ ദശലക്ഷക്കണക്കിനു ജനങ്ങളുടെ ആരോഗ്യത്തിനും സൗഖ്യത്തിനും മരുന്നുകളുടെ ഉയര്‍ന്ന വില വലിയ സാമ്പത്തിക തടസ്സമായിരുന്നു. ഈ സാഹചര്യത്തിലാണ് ബ്രാന്‍ഡഡ് മരുന്നുകളേക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള ജനറിക് മരുന്നുകള്‍ ലഭ്യമാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച പ്രധാന്‍മന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജന (PMBJP), പൊതുജനാരോഗ്യ മേഖലയിലെ നിര്‍ണായക പോരായ്‌മകള്‍ പരിഹരിച്ച്, അഗാധവും വ്യവസ്ഥാപിതവുമായ മാറ്റം കൊണ്ടുവന്നത്.

ആഗോളതലത്തില്‍, എളുപ്പത്തില്‍ ലഭ്യമാകുന്ന ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ അടിസ്ഥാനമാണു ജനറിക് മരുന്നുകള്‍. ലോകമെമ്പാടുമുള്ള മരുന്നുകുറിപ്പുകളില്‍ ഏകദേശം 8090% ഇവയാണ്. അവശ്യമരുന്നുകളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതില്‍ ഇവ നിര്‍ണായക പങ്കുവഹിക്കുന്നു. ജനറിക് മരുന്നുകളുടെ പാക്കിങ്, ലേബലിങ്, മറ്റു ചേരുവകള്‍ എന്നിവയില്‍ മാറ്റങ്ങള്‍ ഉണ്ടാകാമെങ്കിലും, ഈ വ്യത്യാസങ്ങള്‍ അവയുടെ ചികിത്സാ ഫലപ്രാപ്തിയെ ബാധിക്കില്ലെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അളവ്, സുരക്ഷ, വീര്യം, ഗുണമേന്മ എന്നിവയില്‍ ഇവ ബ്രാന്‍ഡഡ് മരുന്നുകള്‍ക്കു തുല്യമാണ്; കൂടാതെ സമാനമായ കര്‍ശന ഉല്പാദനഗുണമേന്മ മാനദണ്ഡങ്ങള്‍ ഇവയും പാലിക്കുന്നു.

പ്രധാന്‍മന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജന എന്നതു റീട്ടെയില്‍ ഇടപെടല്‍ മാത്രമല്ല; അത് ഭാരതത്തിന്റെ ആരോഗ്യസംരക്ഷണ സംവിധാനത്തെ ഘടനാപരമായി ശക്തിപ്പെടുത്തുന്നതിനെയാണു പ്രതിനിധാനം ചെയ്യുന്നത്. ഈ വര്‍ഷത്തെ ജനൗഷധി വാരത്തിന്റെ പ്രമേയമായ ‘ജന്‍ ഔഷധി വിലകുറഞ്ഞതും വിശ്വസനീയവുമാണ്, അത് ആരോഗ്യത്തെക്കുറിച്ചാണ്, സമ്പാദ്യം കൂടിയാണിത്’ എന്നതു ദശലക്ഷക്കണക്കിനു ഗുണഭോക്താക്കള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുന്നു. 18,000ത്തിലധികം ജനൗഷധി കേന്ദ്രങ്ങളുടെ വിപുലമായ ശൃംഖലയിലൂടെ, വിപണിനിരക്കിനേക്കാള്‍ 50% മുതല്‍ 80% വരെ കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാണെന്ന് ഈ പദ്ധതി ഉറപ്പാക്കുന്നു. ഇത് എല്ലാ സാമൂഹ്യസാമ്പത്തിക പശ്ചാത്തലത്തിലുള്ള കുടുംബങ്ങള്‍ക്കും വലിയ പിന്തുണയാണു നല്‍കുന്നത്. ഈ പദ്ധതിവഴിയുള്ള സാമ്പത്തിക ലാഭത്തെയും മരുന്നുകളുടെ മെച്ചപ്പെട്ട ലഭ്യതയെയും ഗുണഭോക്താക്കള്‍ വലിയ രീതിയില്‍ അഭിനന്ദിക്കുന്നുണ്ടെന്നു ഫീല്‍ഡ് സര്‍വേകള്‍ വ്യക്തമാക്കുന്നു.

ഈ ദൗത്യത്തിന്റെ വ്യാപ്തി അതിന്റെ ഉല്‍പ്പന്നശേഖരത്തില്‍ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. 29 വ്യത്യസ്ത ചികിത്സാ വിഭാഗങ്ങളിലായി 2,110 മരുന്നുകളും 315 സര്‍ജിക്കല്‍ ഉല്‍പ്പന്നങ്ങളും അടങ്ങുന്ന വിപുലമായ ശേഖരമാണ് ജനൗഷധി വാഗ്ദാനം ചെയ്യുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്‍ഡ് മെഡിക്കല്‍ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍, വിപണിവിശകലനം, ബന്ധപ്പെട്ട വ്യക്തികളുടെ പങ്കാളിത്തം, പ്രത്യേക വിദഗ്ധ സമിതിയുടെ കര്‍ശന നിരീക്ഷണം എന്നിവയിലൂടെയാണ് ഈ ഉല്‍പ്പന്നശേഖരം വിപുലീകരിക്കുന്നത്. രാജ്യത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ആരോഗ്യ ആവശ്യങ്ങള്‍ക്കും ഔഷധ ആവശ്യങ്ങള്‍ക്കും അനുസൃതമായി ഈ പദ്ധതി മുന്നോട്ടു പോകുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു.

ശക്തമായ നിയന്ത്രണ മേല്‍നോട്ടത്തോടെ, അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ കര്‍ശനമായ മാനദണ്ഡങ്ങളുള്ള വിപണികള്‍ ഉള്‍പ്പെടെ 200ലധികം രാജ്യങ്ങളില്‍ വിശ്വസനീയമായ വിതരണക്കാരായി രാജ്യത്തെ ഔഷധനിര്‍മാണ കമ്പനികള്‍ മാറിയിട്ടുണ്ട്. ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ് തുടങ്ങിയ വളര്‍ന്നുവരുന്ന വിപണികളിലേക്കും ഭാരതീയ ഔഷധനിര്‍മാണ കമ്പനികള്‍ പ്രവര്‍ത്തനം വിപുലീകരിക്കുകയാണ്.

ബയോസിമിലറുകളിലും, ബയോളജിക് മരുന്നുകളുടെ ജനറിക് പതിപ്പുകളിലും, അത്യാധുനികമായ കോംപ്ലക്സ് ജനറിക് മരുന്നുകളിലും സ്പെഷ്യാലിറ്റി മരുന്നുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോടൊപ്പം ഗവേഷണ വികസന മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിനും ഈ വ്യവസായം മുന്‍ഗണന നല്‍കുന്നു. ദീര്‍ഘവീക്ഷണത്തോടെയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭാരതത്തെ ആഗോള ഉല്‍പ്പാദന കേന്ദ്രമായി മാത്രമല്ല, മിതമായ നിരക്കിലുള്ള ഔഷധ നിര്‍മാണ മേഖലയിലെ ഭാവി നൂതനാശയ നേതൃത്വമായി മാറാനും
സഹായിക്കും.

അഞ്ച് അത്യാധുനിക സംഭരണശാലകളുടെയും രാജ്യവ്യാപകമായുള്ള 41 പ്രത്യേക വിതരണക്കാരുടെയും പിന്തുണയുള്ള ഐടി അധിഷ്ഠിത വിതരണശൃംഖല, തടസ്സങ്ങളില്ലാതെ മരുന്നുകള്‍ എത്തിക്കുന്നത് ഉറപ്പാക്കുന്നു.

ലഭ്യത, ഗുണമേന്മ, താങ്ങാനാകുന്ന വില എന്നീ മൂന്നു സ്തംഭങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ദശലക്ഷക്കണക്കിനു പേരുടെ ചികിത്സാച്ചെലവു ഗണ്യമായി കുറയ്‌ക്കാന്‍ സാധിച്ചു. തുടര്‍ച്ചയായ സ്ഥാപനപരമായ പിന്തുണ, വര്‍ധിച്ചുവരുന്ന പൊതുജന അവബോധം, കൂടുതല്‍ അടിസ്ഥാനസൗകര്യ വികസനം എന്നിവയിലൂടെ ഓരോ ജില്ലയിലും ഒരു ജനൗഷധി കേന്ദ്രം എന്ന ലക്ഷ്യം ഇനി ഒരു വിദൂര സ്വപ്‌നമല്ല; മറിച്ച്, അതു യാഥാര്‍ഥ്യത്തോട് അടുക്കുകയാണ്.

‘വികസിത ഭാരതം @2047’ എന്ന കാഴ്ചപ്പാടിനു കീഴിലുള്ള പ്രധാന ലക്ഷ്യം ഏവര്‍ക്കും കരുത്തുറ്റതും നീതിയുക്തവും മിതമായ നിരക്കിലുള്ളതുമായ ആരോഗ്യസംരക്ഷണ സംവിധാനം കെട്ടിപ്പടുക്കുക എന്നതാണ്. മികച്ച ആശുപത്രികള്‍, കുറഞ്ഞ ചികിത്സാച്ചെലവ്, ചികിത്സയിലേക്കുള്ള എളുപ്പത്തിലുള്ള പ്രവേശനം, മിതമായ നിരക്കില്‍ മരുന്നുകളുടെ ലഭ്യത എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍, ഈ ദൗത്യം പുരോഗതിയുടെ പാതയില്‍ തുടരുമെന്നുറപ്പാക്കാനും മിതമായ നിരക്കിലുള്ള ആരോഗ്യപരിരക്ഷയുടെ ആഗോള മാതൃകയെന്ന പദവി നിലനിര്‍ത്താനും പ്രതിജ്ഞാബദ്ധമാണ്.

Tags: Pradhan Mantri Jan AushadhiArogya Bharat
ജഗത് പ്രകാശ് നദ്ദ
ജഗത് പ്രകാശ് നദ്ദ
കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രി [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാന്‍മന്ത്രി ജന്‍ ഔഷധി മാതൃകയില്‍ ആയുര്‍വേദ മെഡിക്കല്‍ സ്റ്റോര്‍ വരുന്നു; ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതിയും വിപുലീകരിക്കുന്നു

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.