Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2026, 11:25 am IST
inKerala, Kollam

കൊല്ലം: ശക്തികുളങ്ങര ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം തകര്‍ച്ചയുടെ വക്കില്‍. ദിനംപ്രതി കെട്ടിടത്തിന്റെ കോണ്‍ക്രീറ്റുകള്‍ ഇളകി വീഴുകയാണ്. ജനങ്ങള്‍ക്ക് താമസിക്കാന്‍ കഴിയാത്ത അവസ്ഥയാണിവിടെ. 14 ബ്ലോക്കുകളിലായി 112 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഭൂരിപക്ഷവും മത്സ്യത്തൊഴിലാളികളാണ് അന്തേവാസികളായിട്ടുള്ളത്. 15 വര്‍ഷം പഴക്കമുള്ള കെട്ടിടം ഏത് നിമിഷവും നിലംപതിക്കാം.

ചുമരുകളെല്ലാം ജീര്‍ണിച്ച് വിണ്ടുകീറി. കെട്ടിടത്തില്‍ ശുചിത്വമുള്ള ശൗചാലയങ്ങള്‍ പോലുമില്ല. എല്ലാം പൊട്ടിപ്പൊളിഞ്ഞ് ദുര്‍ഗന്ധം വമിക്കുകയാണ്. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ താമസിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് മണ്ണും സിമന്റുപാളികളും ഇളകിവീഴുകയാണ്. സിമന്റ് പാളികള്‍ കുട്ടികളുടെ ദേഹത്ത് വീണ സംഭവങ്ങളും ഉണ്ടായി. സുനാമി പുനരധിവാസ പദ്ധതി പ്രകാരം 2011ല്‍ അന്നത്തെ മുഖമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ശക്തികുളങ്ങര ഓംചേരിമഠം സമുച്ചയം ഉദ്ഘാടനം ചെയ്തത്. കോര്‍പ്പറേഷന്റെ 55-ാം ഡിവിഷനാണിത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുഴല്‍ക്കിണര്‍ സ്ഥാപിച്ചെങ്കിലും അറ്റക്കുറ്റപ്പണികള്‍ നടത്താത്തതിനാല്‍ പ്രവര്‍ത്തന രഹിതമാണ്. മോട്ടോര്‍ പമ്പു വെച്ചിട്ടില്ലെന്നാണ് അന്തേവാസികള്‍ പറയുന്നത്. ഇതുമൂലം പ്രായമായ സ്ത്രീകള്‍ വളരെ ബുദ്ധിമുട്ടിലാണ്. താഴെ നിന്ന് മുകളിലേക്ക് വെള്ളം കോരിക്കൊണ്ട് പോകേണ്ട അവസ്ഥയാണ്. മുഴുവന്‍ വീടുകളുടേയും അവസ്ഥ പരിതാപകരമാണ്. പല ഭാഗങ്ങളിലും ചോര്‍ച്ച അതിരൂക്ഷമാണ്. രണ്ടുനില കെട്ടിടത്തിന്റെ മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും.

മാലിന്യം കളയാനുള്ള സൗകര്യവുമില്ല. ഉടമസ്ഥാവകാശം പോലും ലഭിക്കാത്തവരാണ് ഇവിടെയുള്ളത്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പല ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെയായി ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് പരാതി. ബള്‍ബുകളും ട്യൂബ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലതും പ്രവര്‍ത്തനരഹിതമല്ല. സ്ഥിരതാമസക്കാര്‍ക്ക് പട്ടയം നല്‍കാനുള്ള അടിയന്തിര നടപടികളും സ്വീകരിക്കേണ്ടതുണ്ട്.

കെട്ടിടം നിര്‍മിച്ചത് സുരക്ഷിതമല്ലാതെ
സുനാമി പാര്‍പ്പിട സമുച്ചയ കെട്ടിടം ജീര്‍ണിച്ചതോടെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വീഴുന്നത് നിര്‍മാണത്തിലുള്ള വീഴ്ചയാണെന്ന് ആരോപണം. ഇളകി വീഴുന്നതില്‍ പകുതിയും മണ്ണാണെന്നും സിമന്റിനെക്കാള്‍ കൂടുതല്‍ മണ്ണാണ് നിര്‍മാണത്തിന് ഉപയോഗിച്ചതെന്ന ആക്ഷേപമാണ് ഉയരുന്നത്.

മഴയായാല്‍ വന്‍ദുരിതം
മഴക്കാലമായതോടെ കോണ്‍ക്രീറ്റ് പാളികള്‍ക്കൊപ്പം റൂമിനുള്ളില്‍ വെള്ളവും കുത്തിയൊലിക്കുന്ന അവസ്ഥയാണ്. വീടുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഫര്‍ണീച്ചറുകളും മറ്റ് സാധനങ്ങളും സുരക്ഷിതമാക്കി വയ്‌ക്കാനുള്ള സംവിധാനങ്ങളൊന്നും ഫഌറ്റിലില്ല. ചോര്‍ന്നൊലിക്കുന്നതിനാല്‍ ചെറിയ പാത്രങ്ങള്‍ ചോരുന്ന ഭാഗത്ത് വച്ച് അടുക്കളയില്‍ പാചകം ചെയ്യേണ്ട സ്ഥിതിയാണെന്ന് താമസക്കാരായ സ്ത്രീകള്‍ പറയുന്നു.

നായശല്യവും രൂക്ഷം
സുനാമി പാര്‍പ്പിട സമുച്ചയത്തിന് സമീപത്തും പരിസരപ്രദേശങ്ങളിലും നായശല്യവും രൂക്ഷമാണ്. ആള്‍ത്താമസമുണ്ടെങ്കിലും അനാഥപ്പെട്ട് കിടക്കുന്ന സ്ഥലമായതിനാല്‍ തെരുവുനായകളുടെ വാസസ്ഥലമാണിവിടെ. ദിവസങ്ങള്‍ക്ക് മുന്‍പ് ഫഌറ്റിലെ അന്തേവാസിയായ കുട്ടിക്ക് നായയുടെ കടി ഏറ്റിരുന്നു. പരിസരം കാടുകയറി കിടക്കുന്നതിനാല്‍ നായകളുടെ വിഹാരകേന്ദ്രമാണ് നിലവില്‍ പ്രദേശം.

Tags: housekollamSakthikulangara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.