ന്യൂദല്‍ഹി: തന്റെ ഓഫീസില്‍ ജിഎസ്ടി വകുപ്പ് നടത്തിയ പരിശോധനയെ ചോദ്യം ചെയ്ത് ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി. വ്യക്തിപരമായി കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അഭിഭാഷകനും കക്ഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സംരക്ഷണം ലഭിക്കുമെന്നതില്‍ തര്‍ക്കമില്ല. എന്നിരുന്നാലും, അഭിഭാഷകന്റെ പെരുമാറ്റവുമായി ബന്ധപ്പെട്ടോ വ്യക്തിപരമായ കാര്യങ്ങളിലോ അത്തരമൊരു പ്രത്യേകാവകാശം നിലനില്‍ക്കുന്നില്ല. കോടതി നിരീക്ഷിച്ചു.
ജിഎസ്ടി വകുപ്പ് തന്റെ ഓഫീസില്‍ നടത്തിയ റെയ്ഡിനെയും തുടര്‍ന്ന് തന്റെ കമ്പ്യൂട്ടറും മറ്റ് രേഖകളും പിടിച്ചെടുത്തതും ചോദ്യം ചെയ്ത് അഭിഭാഷകന്‍ പുനീത് ബത്ര സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിശദീകരണം.
ഡല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ , സെയില്‍സ് ടാക്‌സ് ബാര്‍ അസോസിയേഷന്‍, ന്യൂദല്‍ഹി ബാര്‍ അസോസിയേഷന്‍ എന്നിവയില്‍ അംഗമാണ് പുനീത് ബത്ര.
















