Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

താഴെ തട്ടിലെ നേതാക്കള്‍ ഒഴിയുന്നു; പ്രതിസന്ധിയില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വം, ഒഴിഞ്ഞത് 25 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2026, 03:01 pm IST
inKollam

കൊല്ലം: മുമ്പെങ്ങും ഇല്ലാത്ത പ്രതിസന്ധി നേരിട്ട് സിപിഎം ജില്ലാ നേതൃത്വം. സംസ്ഥാനത്ത് ഒട്ടാകെ പാര്‍ട്ടിക്കുള്ളില്‍ ചുമതല വിട്ടൊഴിയുന്ന പ്രതിസന്ധി നിലവില്‍ ഉണ്ടെങ്കിലും കൊല്ലം ജില്ലയില്‍ ഇത് അതിരൂക്ഷമാണ്. 25 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരാണ് സംഘടനാ ചുമതല ഇതിനകം ഒഴിഞ്ഞത്.

പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയതയും ഫണ്ട് പിരിവിന്റെ പേരില്‍ ജില്ലാനേതൃത്വം നടത്തുന്ന പീഡനവും താഴേതട്ടിലുള്ള പ്രവര്‍ത്തകരെ സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ്. സംഘടനാ സംവിധാനത്തിലെ അസ്വസ്ഥതകള്‍ക്കിടെ അടുത്തിടെ സിപിഎം ശൂരനാട് ഏരിയയില്‍ നേതൃത്വ പ്രതിസന്ധിയാണ് പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയുടെ നേര്‍ക്കാഴ്ച. ഏരിയ കമ്മിറ്റിക്കു കീഴിലെ നാല് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ ചുമതലയൊഴിഞ്ഞതിന് പിന്നാലെ ഏരിയ സെക്രട്ടറി രണ്ടുമാസമായി അവധിയിലാണ്. ലോക്കല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ ചുമതലയേല്‍ക്കാന്‍ പ്രവര്‍ത്തകര്‍ തയാറാകാത്തതും നേതൃത്വത്തിന് പുതിയ തലവേദനയായി. ഇതിനിടെ പാര്‍ട്ടിക്കുള്ളില്‍ സവര്‍ണ മേധാവിത്വം ആണെന്ന് ആരോപിച്ച് സിപി എം നേതാവായ അഡ്വ. വിജയാനന്ദ് പരസ്യമായി സോഷ്യല്‍മീഡിയ രംഗത്ത് വന്നതും പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലും നാണക്കേടിലുമാക്കിക്കഴിഞ്ഞു.

പട്ടികജാതി വിഭാഗക്കാര്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ ഒരു സ്ഥാനവുമില്ലെന്നും മുന്നാക്ക സമുദായക്കാരായ ജില്ലയിലെ സിപിഎം നേതാക്കളാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെന്നും വിജയാനന്ദ് പരസ്യമായി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. ആയിരത്തോളം പ്രവര്‍ത്തകരാണ് ഇതിനെ അനുകൂലിച്ചത്. കാല്‍ നൂറ്റാണ്ടായി സിപിഎമ്മിന്റെ ജനകീയ മുഖമാണ് അഡ്വ. വിജയാനന്ദ്.

ഫണ്ട് പിരിവ്, പാര്‍ട്ടി പ്രസിദ്ധീകരണങ്ങളുടെ വരിസംഖ്യ പിരിവ്, സംഘടനാ പരിപാടികളുടെ സാമ്പത്തിക ബാധ്യത എന്നിവ സ്ഥാനമൊഴിയലിന് കാരണമാണെന്ന ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. പാര്‍ട്ടി ഫണ്ട് പിരിവുമായി വീടുകളില്‍ ചെല്ലുമ്പോള്‍ പിണറായി വിജയന്റെയും റിയാസിന്റെയും വീണ വിജയന്റെയും കോടികളുടെ കൈക്കൂലി കഥകള്‍ പറഞ്ഞ് പ്രവര്‍ത്തകരെ അധിക്ഷേപിച്ചു വിടുന്നതായി കഴിഞ്ഞദിവസം കൂടിയ ഏരിയ ഭാരവാഹി യോഗത്തിലും ലോക്കല്‍ കമ്മിറ്റി യോഗങ്ങളിലും അംഗങ്ങള്‍ തുട്ടിച്ചിരുന്നു.

ശൂരനാട് ഏരിയാ കമ്മിറ്റിയില്‍, ശൂരനാട് വടക്ക്, പാവുമ്പ, പുതുതായി രൂപീ കരിച്ച ശൂരനാട് ടൗണ്‍ ലോക്കല്‍ കമ്മിറ്റികളിലെ സെക്രട്ടറിമാരാണ് കഴിഞ്ഞ ദിവസം ചുമതലയൊഴിഞ്ഞത്. ഫണ്ട് പിരിവും സംഘടനാ പ്രവര്‍ത്തനങ്ങളുടെ ചെലവും നേതാക്കളുടെ അഴിമതി കഥകളും കാരണം സംഘടനാ പ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത നിസഹായ അവസ്ഥയും പ്രവര്‍ത്തകരില്‍ സമ്മര്‍ദം സൃഷ്ടിക്കുന്നതായാണ് പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍.

സംഘടനാ ചുമതലകള്‍ പ്രവര്‍ത്തകരുടെ വ്യക്തിഗത സാമ്പത്തിക ബാധ്യതയായി മാറുന്നതായുള്ള വിമര്‍ശനവും ശക്തമാണ്. നേതൃത്വത്തിലെ വിഭാഗീയതയുടെ തുടര്‍ച്ചയായാണ് ശൂരനാട് ഏരിയാ സെക്രട്ടറി ബി. ശശി അവധിയില്‍ പ്രവേശിച്ചതെന്നതും യാഥാര്‍ത്ഥ്യമാണ്. മൂന്നു ടേം ഏരിയ സെക്രട്ടറി സ്ഥാനത്ത് പൂര്‍ത്തിയാക്കിയ ജില്ലാ കമ്മിറ്റിയംഗം പി. ബി. സത്യദേവനാണ് നിലവില്‍ ചുമതല.

ലോക്കല്‍ സെക്രട്ടറിമാരുടെ ഒഴിവുകളില്‍ പുതിയ ചുമതലക്കാരെ കണ്ടെത്താനാകാത്തത് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നു. ഇതോടെ ജനപ്രതിനിധികളെയും ഏരിയ കമ്മിറ്റി അംഗങ്ങളെയും താല്‍ക്കാലികമായി ചുമതല ഏല്‍പ്പിക്കേണ്ട സ്ഥിതിയാണ്.

ശൂരനാട് ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ ചുമതല ഏരിയ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്തംഗവുമായ എ. റമീസിനാണ് നല്‍കിയിരിക്കുന്നത്. ഭരണം നഷ്ടമായതോടെ പൊലീസ് സ്റ്റേഷനുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും മുന്‍കാലത്തെപ്പോലെ ഇടപെടാന്‍ കഴിയാത്തതും പാര്‍ട്ടിക്ക് തിരിച്ചടിയായി. ഇതിനിടെയാണ് സംഘടനാചുമതലകളുടെ സാമ്പത്തിക ബാധ്യത സംബന്ധിച്ച വിമര്‍ശനങ്ങളും താഴെ തട്ടുമുതല്‍ നേതൃത്വത്തിലെ ഒഴിവുകളും പാര്‍ട്ടിയെ വട്ടം കറക്കുന്നത്.

എം.എസ്. ജയച്ചന്ദ്രന്‍

Tags: cpmkollamLocal Commitee Secaratary
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാക്കിയിട്ടവരെല്ലാം പൊലീസുകാരല്ല അന്തംസ് : വിളിച്ചത് ഹെല്‍ത്ത് ഇന്‍സ്പെകടര്‍മാരുടെ യോഗം : വി വി രാജേഷ് പൊലീസുകാരുടെ യോഗം വിളിച്ചെന്ന് സിപിഎം

Kerala

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് വർ​ഗീയമുഖമെന്ന് സിപിഎം, ജമാഅത്തെ ഇസ്ലാമിയുടെ ആശയ പ്രചാരണങ്ങൾ പോലും ഏറ്റുപിടിച്ചു

Kerala

സി പി എം വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റി

Kerala

മുതിര്‍ന്ന സിപിഎം നേതാവ് ബേബി ജോണ്‍(75) അന്തരിച്ചു

Kerala

‘ എന്റെ ഭാര്യയുടെ അനിയത്തി ബികോം പാസായതാണ് , എന്നിട്ടും ഞാൻ ജോലി കൊടുത്തില്ല , സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കാണ് ഞാൻ ജോലി കൊടുത്തത് ‘

പുതിയ വാര്‍ത്തകള്‍

വിനായകചതുർത്ഥിക്ക് ‘സ്വർണംപൂശിയ’ മോദകം; കിലോയ്‌ക്ക് 27,000 രൂപ!!

‘Isle of the Golden Swan’ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ന്യൂസിലാൻഡ്- 2026-ലേക്ക്

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

ശരത്തിന്റെ ആലാപനത്തോടെ ‘മഴവിൽക്കനവുകൾ’ തരംഗമാകുന്നു

അവന്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും!

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടൽ; സർക്കാർ ശുപാർശ തള്ളി പി എസ് സി, വിരട്ടല്‍ നടപടികള്‍ വേണ്ടെന്നും കമ്മിഷൻ

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.