Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പഹൽഗാം വിഷയത്തിൽ ഈ ഖമേനി വാ തുറന്നോ ? ഇന്ത്യയുടെ കാര്യങ്ങളിൽ പോലും ഖമേനി പാകിസ്ഥാൻ അനുകൂലം ആയിരുന്നു ; പിന്നെന്തിന് ഇന്ത്യ അനുശോചിക്കണം

ഇറാന് വേണ്ടി മെഴുകുതിരി കൊതിക്കുന്ന ആരും പഹൽഗാമിലെ മരണപെട്ടവർക്ക് വേണ്ടി അനുശോചനം പോലും പറഞ്ഞില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2026, 10:48 pm IST
inKerala

കൊച്ചി : ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തിൽ ഇന്ത്യ എന്തുകൊണ്ട് പ്രതിഷേധിച്ചില്ല, അനുശോചനം അറിയിച്ചില്ല എന്ന ചോദ്യം കമ്യൂണിസ്റ്റുകാരും , കോൺഗ്രസുകാരുമടക്കം പലരും ഉന്നയിച്ചിരുന്നു. എന്നാലിപ്പോൾ അതിന് ഉത്തരമായി ചില കാര്യങ്ങൾ ഫേസ്ബുക്കിൽ പങ്ക് വച്ചിരിക്കുകയാണ് നടൻ സന്തോഷ് പണ്ഡിറ്റ്.

പഹൽഗാം വിഷയത്തിൽ ഖമേനി എന്തെങ്കിലും അഭിപ്രായം പറഞ്ഞിരുന്നോ എന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ ചോദ്യം . മാത്രമല്ല പൊതുവിൽ ഇന്ത്യയെ സുഹൃത്ത് ആയി അവർ പറയുമ്പോഴും പാക്കിസ്ഥാൻ, ബംഗ്ലാദേശ് വിഷയം ഒക്കെ എത്തിയാൽ പിന്നേ അവരുടെ ഭാഗമേ ഇറാൻ നിൽക്കൂവെന്നും പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഖമേനി മുൻപ് നടത്തിയിട്ടുള്ള ഇടപെടലുകളും പാകിസ്ഥാൻ അനുകൂലം ആയിരുന്നു . ഇന്ത്യ കശ്മീരിൽ ആർട്ടിക്കിൾ 370 വിഷയം വന്നപ്പോഴും ,പൗരത്വ നിയമ ഭേദഗതി (CAA) തുടങ്ങിയ വിഷയങ്ങളിൽ ഖമനയി ഇന്ത്യക്കെതിരെ പരാമർശങ്ങൾ നടത്തിയിരുന്നു. ഇവയെല്ലാം ഇന്ത്യയുടെ പരമാധികാരത്തിലുള്ള ഇടപെടലായിട്ടാണ് നമ്മൾ കാണേണ്ടതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…

പണ്ഡിറ്റിന്റെ യുദ്ധ നിരീക്ഷണം
ഇറാന്റെ പരമോന്നത നേതാവ് ഖമയെനി ജിയുടെ കൊലപാതകത്തിൽ ഇന്ത്യ എന്തുകൊണ്ട് പ്രതിഷേധിച്ചില്ല, അനുശോചനം അറിയിച്ചില്ല എന്ന ചില “നിഷ്കളങ്കരുടെ” ചോദ്യത്തിന് ഉത്തരം.
പഹൽഗാം വിഷയത്തിൽ ഈ ഖമേനി ജി വാതുറന്നോ? ഇല്ല.. പൊതുവിൽ ഇന്ത്യയെ സുഹൃത്ത് ആയി അവർ പറയുമ്പോഴും പാക്കിസ്ഥാൻ, ബംഗ്ലാദേശ് വിഷയം ഒക്കെ എത്തിയാൽ പിന്നേ അവരുടെ ഭാഗമേ ഇറാൻ നിൽക്കൂ.
ഇന്ത്യയെന്നല്ല,
അന്താരാഷ്‌ട്ര തലത്തിലും ഖമനയി ജിയുടെ മരണത്തോടുള്ള പ്രതികരണം പരിമിതമായിരുന്നു. തുർക്കി, പാകിസ്ഥാൻ, ഇറാഖ് തുടങ്ങിയ ചുരുക്കം ചില രാജ്യങ്ങളൊഴികെ മറ്റാരും അനുശോചനം രേഖപ്പെടുത്തിയിട്ടില്ല.
ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളും പല ഗൾഫ് രാജ്യങ്ങളും ഈ വിഷയത്തിൽ മൗനം പാലിക്കുകയോ വിമർശനാത്മക നിലപാട് സ്വീകരിക്കുകയോ ആണ് ഉണ്ടായത്. എന്തിനു പറയുന്നു.. ഇറാനിൽ പോലും 40% ആളുകൾ ഇതറിഞ്ഞു തെരുവിൽ ഇറങ്ങി സന്തോഷിച്ചു.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഖമനയി ജി മുൻപ് നടത്തിയിട്ടുള്ള ഇടപെടലുകളും പാകിസ്ഥാൻ അനുകൂലം ആയിരുന്നു . ഇന്ത്യ കശ്മീരിൽ ആർട്ടിക്കിൾ 370 വിഷയം വന്നപ്പോഴും ,പൗരത്വ നിയമ ഭേദഗതി (CAA) തുടങ്ങിയ വിഷയങ്ങളിൽ ഖമനയി ജി ഇന്ത്യക്കെതിരെ പരാമർശങ്ങൾ നടത്തിയിരുന്നു. ഇവയെല്ലാം ഇന്ത്യയുടെ പരമാധികാരത്തിലുള്ള ഇടപെടലായിട്ടാണ് നമ്മൾ കാണേണ്ടത്.
യുപിഎ സർക്കാരിന്റെ കാലത്തെ 2011ൽ നാറ്റോയുടെ പിന്തുണയോടെ മുഅമ്മർ ഗദ്ദാഫി ജി കൊല്ലപ്പെട്ടപ്പോൾ അന്നത്തെ യുപിഎ സർക്കാർ ഔദ്യോഗികമായി അനുശോചനം ഒന്നും നടത്തിയിരുന്നില്ല. അക്കാലത്ത് ലിബിയയുമായി ഇന്ത്യക്ക് ശക്തമായ ബന്ധമുണ്ടായിട്ടും വിദേശകാര്യ മന്ത്രാലയം മൗനം പാലിക്കുകയായിരുന്നു.
ഇന്ത്യയെ മതരാഷ്‌ട്രമാക്കാൻ ശ്രമിക്കുന്നു എന്ന് ചിലർ ആരോപിക്കാറുണ്ടല്ലോ…പക്ഷേ ഇറാൻ വിഷയത്തിൽ ഇവർ മതരാഷ്‌ട്രമായ ഇറാനോടൊപ്പമാണ്…
ഇറാനിൽ കൊല്ലപ്പെടുന്ന മനുഷ്യരൊക്കെ ചിലർക്ക് സഹോദരർ ആണ്..പക്ഷേ പെഹൽഗാമിൽ ഇരുപത്തിയാറോളം ജീവനുകൾ പൊലിഞ്ഞപ്പോൾ ഒരക്ഷരം മിണ്ടിയിട്ടില്ല. ഇപ്പോൾ ഇറാന് വേണ്ടി മെഴുകുതിരി കൊതിക്കുന്ന ആരും പഹൽഗാമിലെ മരണപെട്ടവർക്ക് വേണ്ടി അനുശോചനം പോലും പറഞ്ഞില്ല. ഇറാനിൽ കൊല്ലപ്പെട്ട 165 കുട്ടികളെ ഓർത്തു ചിലർ കരയുന്നു. പക്ഷെ റഷ്യ ഉക്ക്രൈൻ യുദ്ധത്തിൽ മരിച്ച 9,000 കുട്ടികളെ ഓർത്തു ആരും കരയുന്നില്ല. അവരുടെ പേര് ആരും വായിക്കുന്നില്ല. എന്തിനു ഇപ്പോൾ നടക്കുന്ന പാക്കിസ്ഥാൻ അഫ്‌ഘാനിസ്ഥാൻ യുദ്ധത്തിന് ഇടയിൽ കഴിഞ്ഞ ദിവസം 10 കുട്ടികൾ കൊല്ലപ്പെട്ടു. അവർക്കു വേണ്ടി കരയുവാൻ കേരളത്തിൽ ആരുമില്ല. ആ കുട്ടികളുടെ ജീവനും വിലയില്ലേ?
എപ്പോഴും ഫാസിസം, സെക്യൂലറിസം എതിരെ വാതോരാതെ സംസാരിക്കുന്നവർ ഇറാനിലെ ഏകാധിപത്യ ഭരണകൂടത്തിനെ എന്തിനാണ് സപ്പോർട്ട് ചെയ്യുന്നത്. അതല്ലേ യഥാർത്ഥ ഫാസിസ്റ്റ് ഭരണം.
സ്ത്രീ സമത്വത്തെ കുറിച്ച് പറയുന്നവർ എന്തുകൊണ്ടാണ് ഇറാനിലെ സ്ത്രീകൾ വസ്ത്ര സ്വാതന്ത്ര്യം വേണമെന്ന് പറഞ്ഞു തെരുവിൽ ഇറങ്ങിയപ്പോൾ അവരെ സപ്പോർട്ട് ചെയ്യാത്തത്?
എല്ലാ മനുഷ്യരും തുല്യരല്ലേ? അപ്പോൾ ഇന്ത്യയെ പോലെ ഇറാനിലും ജനാധിപത്യ ഭരണം വേണം അവിടെ 50 ശതമാനം സ്ത്രീ സംവരണം വേണമെന്ന് പറഞ്ഞല്ലേ കേരളത്തിൽ സമരം വേണ്ടത്? എന്റെ സംശയം ആണേ…
ഇറാനും ഇറാക്കും കൂടി പതിനഞ്ചു വര്‍ഷം യുദ്ധം ചെയ്തത് എന്തിനാ….
അപ്പോള്‍ സദ്ധാം ജി ആയിരുന്നോ ഖൊമേനി ആയിരുന്നോ ഹീറോ..? അന്ന് കേരളത്തിൽ സദ്ദാം ജിക്കു വേണ്ടി ആയിരുന്നു ഹർത്താൽ നടത്തിയത് . ഇപ്പോൾ ഇറാനെ സപ്പോർട്ട് ചെയ്യുന്നവർ അതൊക്കെ മറന്നിട്ടുണ്ടാകും..
നിലവിൽ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന 1 കൊടിയോളം ഇന്ത്യക്കാരുടെ സുരക്ഷയ്‌ക്കാണ് മോദി ജിയുടെ സർക്കാർ മുൻഗണന നൽകുന്നത്. അത്രയും ജനങ്ങൾക്ക്‌ ഗൾഫ് രാജ്യങ്ങൾ എന്നാൽ അന്നം തരുന്ന രാജ്യമാണ്. കൂടെ 46,000 മലയാളികൾ അടക്കം ലക്ഷ കണക്കിന് ഇന്ത്യക്കാർ ഇസ്രായേൽ ലിൽ ജോലി ചെയ്യുന്നു. ഇന്ത്യൻ സർക്കാർ അവരോടൊപ്പം നിലകൊണ്ട്.. ഇതാണു സത്യം.
ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി മോദി ജി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ട്. യുദ്ധം ഉടനെ അവസാനിക്കുവാൻ നമ്മുക്ക് പ്രാർത്ഥിക്കാം. നമ്മുക്ക് അന്നം തരുന്ന ഗൾഫ് രാജ്യങ്ങളെയും, ആയിരങ്ങൾ ജോലി ചെയ്യുന്ന ഇസ്രായേൽ നെയും ആരും മറക്കരുത്.
Iran ഇന്ത്യക്ക് എതിരെ കാശ്മീർ വിഷയത്തിൽ നിലപാട്.. തെളിവ്..
https://www.atlanticcouncil.org/…/iran-issues-rare…/
(വാൽ കഷ്ണം….ഇറാനിലും ഗൾഫ് രാജ്യങ്ങളിലും ഒന്നുമല്ല യഥാർത്ഥ യുദ്ധം നടക്കുന്നത്, ഇവിടെ കേരളത്തിലെ ഫേസ് ബുക്കിൽ ആണ് ഇറാൻ ഫാൻസും, ഗൾഫ് രാജ്യങ്ങളിലെ ഫാൻസും, ഇസ്രായേൽ ഫാൻസും തമ്മിലൊക്കെ കടുത്ത comment യുദ്ധം നടക്കുന്നത്. .നടക്കട്ടെ )

Tags: santhosh pandit
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

Kerala

ഗോവ കഴിഞ്ഞാല്‍ കൂടുതല്‍ തൊഴിലില്ലായ്‌മ കേരളത്തില്‍; സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കേരളത്തില്‍ യുവതീയുവാക്കള്‍ ഇല്ലാതാകും: സന്തോഷ് പണ്ഡിറ്റ്

Health

‘വിവാഹത്തിന് മുന്‍പ് പങ്കാളികള്‍ മയക്ക് മരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ Hair Follicle Test, കൂടെ HIv ടെസ്റ്റും നടത്തണം- സന്തോഷ് പണ്ഡിറ്റ്

Kerala

സനാതന ധർമം വേറെ ലെവൽ ആണ് ; മതപഠനം ഇല്ലാഞ്ഞിട്ടും കുറ്റവാളികൾ കുറവുള്ളത് ഹൈന്ദവരിൽ ; നരക കഥ പറഞ്ഞു പേടിപ്പിക്കുകയുമില്ല

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.