കൊച്ചി : സ്ത്രീകൾക്ക് , പുരുഷന്മാർക്കും ഏറ്റവും സ്വാതന്ത്രവും, അഭിപ്രായ , സമത്വവും എല്ലാം നൽകുന്നത് സനാതന ധർമ്മത്തിൽ ആണെന്ന് നടൻ സന്തോഷ് പണ്ഡിറ്റ് . ചെറുപ്പത്തിൽ മത പഠനം ഇല്ലാഞ്ഞിട്ടും മൊത്തം കുറ്റവാളികളിൽ കുറവ് ശതമാനം ഹൈന്ദവർ ആണെന്നും പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
നന്മ ചെയ്താൽ നന്മ ലഭിക്കുമെന്ന സനാതനധർമ്മത്തിന്റെ ബോധ്യം വ്യക്തികളെ നല്ലവരാക്കുന്നു . എല്ലാ വിശ്വാസങ്ങളെയും ഉൾക്കൊള്ളാനുള്ള വിശാലത ഹിന്ദുമത്തിൽ ഉണ്ട് . ഭക്തി, ജ്ഞാനം, കർമ്മം എന്നിങ്ങനെ ദൈവത്തിലേക്ക് അണയാൻ വിവിധ മാർഗ്ഗങ്ങൾ നൽകുന്നുവെന്നും പണ്ഡിറ്റ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….
എന്റെ അഭിപ്രായത്തിൽ സ്ത്രീകൾക്ക് (പുരുഷന്മാർക്കും) ഏറ്റവും സ്വാതന്ത്രവും, അഭിപ്രായ , സമത്വവും എല്ലാം നൽകുന്നത് , ലഭിക്കുന്നത് സനാതന ധർമ്മത്തിൽ (ഹൈന്ദവരിൽ) ആണ്..
1)സ്ത്രീകൾ പൊതുവേദിയിൽ പുരുഷനെ പോലെ ഇറങ്ങണം എന്നും , എന്നാലെ സ്ത്രീക്കും, സമൂഹത്തിനും ഗുണമായി വരൂ എന്ന് സനാതന ധർമം പഠിപ്പിക്കുന്നു.
2) ഒരു കുട്ടിയെ
ഉണ്ടാക്കി ഇടുമ്പോൾ കിട്ടുന്ന സുഖമൊന്നും പ്രസവിക്കുമ്പോൾ സ്ത്രീകൾക്ക് കിട്ടുന്നില്ല എന്നതാണ് സത്യം.. പ്രസവത്തിൽ ചിലപ്പോൾ അമ്മയും കുഞ്ഞും മരിക്കാം..അതിനാൽ സ്ത്രീകൾ കൂടുതൽ പ്രസവിച്ചു risk എടുക്കരുത്. എന്തിനാണ് അനാവശ്യ വേദന അനുഭവിക്കുന്നത് ? ഒരു കുട്ടിയെ ഉണ്ടാക്കി ഇടുവാൻ ഒരു പുരുഷൻ 2 മിനുട്ട് കഷ്ടപ്പെടുമ്പോൾ , പാവം ഒരു സ്ത്രീ 9 മാസവും 10 ദിവസവും വയറ്റിൽ ഇടണം. പ്രസവ ശേഷവും പ്രസവ ശുശ്രൂഷ മാസങ്ങളോളം ചെയ്യണം. സിസേറിയൻ പോലുള്ള രീതിയിൽ പ്രസവം നടന്നാൽ ചിലപ്പോൾ കുറേ കാലം, ജീവിത കാലം മുഴുവൻ പല ബുദ്ധിമുട്ടുകളും അനുഭവിക്കാം. അതിനാൽ ഒരു പുരോഹിതനും പ്രസവ വിഷയത്തിൽ ഇടപെടാറില്ല.
3) സനാതന ധർമ്മത്തിൽ സ്ത്രീകൾക്ക് മാത്രമായി നിയമങ്ങൾ ഇല്ല. പുരുഷനും അതുപോലുള്ള നിയമങ്ങൾ ഉണ്ട് താനും..
4) സനാതന ധർമ്മത്തിൽ സ്ത്രീകൾക്ക് വളരെ ഉന്നതവും ആദരണീയവുമായ സ്ഥാനമാണ് നൽകിയിട്ടുള്ളത്..
സ്ത്രീകളെ ശക്തിയുടെയും (ദുർഗ്ഗ, ലക്ഷ്മി, സരസ്വതി) പ്രകൃതിയുടെയും രൂപമായാണ് കാണുന്നത്.
5) കുടുംബത്തിലെ മുൻഗണന ഗൃഹലക്ഷ്മി ആയ സ്ത്രീക്ക് നൽകുന്നു. കുടുംബത്തിന്റെ ഐശ്വര്യവും വെളിച്ചവുമായി സ്ത്രീയെ കരുതുന്നു. ഭർത്താവിന്റെ പകുതി ശരീരമായി, എല്ലാ കാര്യങ്ങളിലും തുല്യ പങ്കാളിയായി സ്ത്രീയെ അംഗീകരിക്കുന്നു.. എന്തിന്
സ്ത്രീകളുടെ സാന്നിധ്യമില്ലാതെ പുരുഷന്മാർ ചെയ്യുന്ന യാഗങ്ങളും പൂജകളും പൂർണ്ണമാകില്ലെന്ന് വിശ്വസിക്കപ്പെടുന്നു..
6) ചെറുപ്പത്തിൽ മത പഠനം വേണ്ട..പ്രതേക വസ്ത്രം, തൊപ്പി, കുറി തൊടേണ്ട ധരിക്കേണ്ട..കല്യാണം, മരണം സമയങ്ങളിൽ മത പുരോഹിതൻ, ക്ഷേത്രം ഒന്നും നിർബന്ധമല്ല.. എല്ലാത്തിനും full freedom..
7) ചെറുപ്പത്തിൽ മത പഠനം ഇല്ലാഞ്ഞിട്ടും മൊത്തം കുറ്റവാളികളിൽ കുറവ് ശതമാനം ഹൈന്ദവർ ആണ്
സ്ത്രീകൾ പ്രതേക വസ്ത്രം ധരിച്ചിരിക്കണം എന്നൊന്നും ആരും പറയില്ല.
😎 എത്ര പ്രസവിക്കണം എന്ന് ആരും നിബന്ധന പറയില്ല, സിനിമ കാണാം, നൃത്തം വെക്കാം, സംഗീതം കേൾക്കാം , സ്വർഗ്ഗം, നരകം ഒക്കെ ചിന്തിച്ചു ടെൻഷൻ വേണ്ട.. അടിപൊളി ആയി ജീവിക്കാം
9) ആധുനിക ശാസ്ത്രത്തിന് എതിരെ ഒന്നും സനാതന ധർമ്മത്തിൽ ഇല്ല.
ഏത് മതത്തിന്റെ ആഘോഷവും ആരെയും പേടിക്കാതെ സ്ത്രീക്കും, പുരുഷനും പങ്കെടുക്കാൻ പറ്റും, മറ്റു മതസ്ഥരുടെ പ്രാർത്ഥനാലയങ്ങളിൽ പോകാം, അവരുടെ ദൈവത്തിലും വിശ്വസിക്കാം, പ്രാർത്ഥിക്കാം ..സ്വതന്ത്രമായി അഭിപ്രായം പറയാൻ കഴിയും.. ആരും നരക കഥ പറഞ്ഞു പേടിപ്പിക്കില്ല.
10) ദൈവത്തെ ഏത് രൂപത്തിലും (അല്ലെങ്കിൽ രൂപമില്ലാതെയും) ആരാധിക്കാനും വിശ്വസിക്കാനുമുള്ള പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നു. നിരീശ്വര വാദി ആയും ജീവിക്കാം.. പോരെ ?
11) എല്ലാ വിശ്വാസങ്ങളെയും ഉൾക്കൊള്ളാനുള്ള വിശാലത ഉണ്ട് .. ഭക്തി, ജ്ഞാനം, കർമ്മം എന്നിങ്ങനെ ദൈവത്തിലേക്ക് അണയാൻ വിവിധ മാർഗ്ഗങ്ങൾ നൽകുന്നു.
12) പ്രകൃതിസ്നേഹം പഠിപ്പിക്കുന്നു. പ്രകൃതിയെയും മൃഗങ്ങളെയും ഈശ്വരതുല്യമായി കണ്ട് സംരക്ഷിക്കാൻ പഠിപ്പിക്കുന്നു. കൂടെ കർമ്മഫല ചിന്ത നൽകുന്നു. നന്മ ചെയ്താൽ നന്മ ലഭിക്കുമെന്ന ബോധ്യം വ്യക്തികളെ നല്ലവരാക്കുന്നു
സമത്വഭാവം: ‘വസുധൈവ കുടുംബകം’ (ലോകം മുഴുവൻ ഒരു കുടുംബം) എന്ന ചിന്ത വളർത്തുന്നു.
13) സ്ത്രീകൾക്ക് എത്ര വേണമെങ്കിലും വിദ്യാഭ്യാസം നേടാൻ കഴിയും. Educated ആയ സ്ത്രീകളെ ആർക്കും അടിമയാക്കുവാൻ കഴിയില്ലല്ലോ. അവർക്ക് വിശാല ചിന്താഗതി ഉണ്ടാകും. ശരിയും തെറ്റും ആരും പറഞ്ഞു കൊടുക്കാതെ അറിയാം എന്ന് അർത്ഥം.
അതിനാൽ സനാതന ധർമം വേറെ ലെവൽ ആണ്.. ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസം സ്ത്രീക്ക് പ്രസവിക്കുവാനുള്ള കഴിവുണ്ട്. പുരുഷന് അത് ഇല്ല എന്നതാണ്. അതിനാൽ സ്ത്രീകൾക്ക് മാത്രമായി നിയമങ്ങൾ കൊണ്ട് വരുന്നത് ശരിയല്ല.
(വാൽക്കഷ്ണം….പ്രസവിച്ചു കൂട്ടി ജനസംഖ്യ വർധിപ്പിക്കുന്ന സ്ത്രീകളുടെ ശ്രദ്ധയ്‌ക്ക്.. ഭൂമി പ്രസവിക്കുന്നില്ല, പുതുതായി സ്ഥലമില്ല. ജനസംഖ്യ കൂടിയാൽ എല്ലാവരും എവിടെ പോയി ജീവിക്കും ?
ജനസംഖ്യ കൂട്ടി ലോകത്തിനു നരകം സമ്മാനിച്ച്, ഉറപ്പില്ലാത്ത ഏതോ സ്വർഗത്തിന് വേണ്ടി കാത്തിരിക്കുന്നത് ശരിയാണോ ? )












