Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടതിനായി പഴയമുഖങ്ങള്‍ തന്നെ മത്സരിക്കും; ഐസക്ക്, സുധാകരന്‍, സുജാത എന്നിവരുടെ വഴിയടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2026, 11:11 am IST
in Kerala, Alappuzha

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍ ഇടത് പക്ഷത്തിന് വേണ്ടി ഇത്തവണ പഴയ മുഖങ്ങള്‍ തന്നെ മത്സരിക്കാന്‍ സാദ്ധ്യത. ജില്ലയില്‍ ഒന്‍പത് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ ആറിടത്ത് സിപിഎമ്മും, രണ്ടിടത്ത് സിപിഐയും, ഒരിടത്ത് എന്‍സിപിയുമായാണ് നിലവില്‍ മത്സരിക്കുന്നത്. ഇത്തവണ ഇതേനില തുടരാനാണ് ധാരണ. ഹരിപ്പാട് ഒഴികെ മറ്റ് മണ്ഡലങ്ങളിലെല്ലാം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷമാണ് വിജയിച്ചത്.

തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ചവരെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സിപിഎം പിന്‍മാറാനാണ് സാധ്യത. ഇതോടെ നിലവിലെ എംഎല്‍എമാരെല്ലാം തന്നെ വീണ്ടും മത്സരിക്കും. കായംകുളം എംഎല്‍എ പ്രതിഭാ ഹരി തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ച് വിജയിച്ചതാണ്. ഇത്തവണ ഒഴിവാക്കുമെന്നായിരുന്നു പ്രചാരണം. പകരം ജില്ലാ സെക്രട്ടറി ആര്‍. നാസറിനെ പരിഗണിക്കാനും നേരത്തെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ജയസാധ്യത മാത്രം എന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിയതോടെ നാസറിന്റെ വഴിയടഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സിറ്റിങ് എംഎല്‍എമാരെ തന്നെ നിലനിര്‍ത്തണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശത്തോടെയാണ് നാസറിനെ വീണ്ടും തഴഞ്ഞത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിലും നാസറിന് സീറ്റ് നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. മാത്രമല്ല ജില്ലയില്‍ ആധിപത്യമുള്ള സജി ചെറിയാന്‍ അനൂകൂലികളും പ്രതിഭയെ പിന്തുണച്ചു. ഇതോടെ കേന്ദ്ര കമ്മിറ്റിയംഗമായ സി. എസ്. സുജാതയെ മത്സരിപ്പിക്കണമെങ്കില്‍ ജില്ലയ്‌ക്ക് പുറത്ത് സീറ്റ് കണ്ടെത്തേണ്ടി വരും. നാസറിനായി കുട്ടനാട് സീറ്റ് എന്‍സിപിയില്‍ നിന്ന് ഏറ്റെടുക്കണമെന്ന് സിപിഎമ്മില്‍ ആവശ്യമുയര്‍ന്നെങ്കിലും പിണറായി വിജയന്‍ അനൂകൂല നിലപാടല്ല സ്വീകരിച്ചത്. ഇതോടെ കുട്ടനാട്ടില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ തോമസ് കെ. തോമസ് വീണ്ടും മത്സരിക്കാനാണ് സാധ്യത. മത, സാമുദായിക പരിഗണനകള്‍ അരൂരിലെ നിലവിലെ എംഎല്‍എ ദലീമ ജോജോയ്‌ക്കും തുണയായി.

നിലവിലെ എംഎല്‍എമാരെ വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെ മുതിര്‍ന്ന നേതാക്കളായ തോമസ് ഐസക്ക്, ജി. സുധാകരന്‍ എന്നിവരെയും ഏറെ ചര്‍ച്ചകള്‍ ഒന്നും കൂടാതെ ഒഴിവാക്കാനായി. ഐസക്കിന് സീറ്റ് നല്‍കിയാല്‍ പോലും ജില്ലയ്‌ക്ക് പുറത്തായിരിക്കും നല്‍കുക. സുധാകരന്റെ സാധ്യതകള്‍ പൂര്‍ണമായും അടയുന്ന സാഹചര്യമാണുള്ളത്. ജില്ലാ സെക്രട്ടറിയേറ്റിന്റെ അഭിപ്രായം കൂടി പരിഗണിച്ച് അടുത്ത ദിവസങ്ങളില്‍ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റിയോഗങ്ങളിലായിരിക്കും സ്ഥാനാര്‍ത്ഥികള്‍ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുക. സിപിഐ മത്സരിക്കുന്ന ചേര്‍ത്തലയില്‍ നിലവിലെ പ്രതിനിധി, മന്ത്രി പി. പ്രസാദ് വീണ്ടും ജനവിധി തേടും. ഹരിപ്പാട് മണ്ഡലത്തില്‍ രമേശ് ചെന്നിത്തലയ്‌ക്ക് എതിരെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോനാകും സ്ഥാനാര്‍ത്ഥിയാകുക.

Tags: CPM AlappuzhaKerala assembly election 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണലൂരിലെ തോല്‍വിയോടെ ടി.എന്‍. പ്രതാപന്‍ തീര്‍ന്നോ? ഇനി ബിജെപിയിലേക്ക് മാറുകയേ രക്ഷയുള്ളൂവെന്ന് ട്രോളുകള്‍

Main Article

മതവികാരം ജനവികാരമാവില്ല

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)
Kerala

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

Kerala

‘യൂ ടൂ ബ്രൂട്ടസ്’ …ഷാഫി പറമ്പിലിനെ ചതിയന്‍ ബ്രൂട്ടസെന്ന് വിശേഷിപ്പിച്ച് വി.ഡി. സതീശന്റെ അനുയായികള്‍

Kerala

കാസര്‍കോടും മഞ്ചേശ്വരത്തും വോട്ട് മറിച്ചു; ബിജെപി ആരോപണം ശരിവെച്ച് ഐഎന്‍എല്‍ നേതാവിന്റെ വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.