Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

മുസ്ലിം ലീഗിനെ കഠിനമായി വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന അഭ്യൂഹം സമൂഹമാധ്യമങ്ങളില്‍ പരക്കുന്നു. ഇതിന് പ്രധാനകാരണം മാത്യു കുഴല്‍നാടന്‍ മുസ്ലിംലീഗിനെ വിമര്‍ശിച്ചതിനാലാണന്നും പറയപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2026, 10:31 pm IST
inKerala
അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

തിരുവനന്തപുരം: മുസ്ലിം ലീഗിനെ കഠിനമായി വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന അഭ്യൂഹം സമൂഹമാധ്യമങ്ങളില്‍ പരക്കുന്നു. ഇതിന് പ്രധാനകാരണം മാത്യു കുഴല്‍നാടന്‍ മുസ്ലിംലീഗിനെ വിമര്‍ശിച്ചതിനാലാണന്നും പറയപ്പെടുന്നു.

മുഖ്യമന്ത്രി വി.ഡി. സതീശനാകണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യത്തിനെതിരെ മാത്യു കുഴല്‍ നാടന്‍ പൊട്ടിത്തെറിച്ചിരുന്നു. മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് തീരുമാനിക്കുമെന്നും കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ മുസ്ലിംലീഗ് ഇടപെടേണ്ടതില്ലെന്നും മാത്യു കുഴല്‍നാടന്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ മുസ്ലീം ലീഗ് മാത്യുകുഴല്‍നാടനെയും വിമര്‍ശിച്ചിരുന്നു. മുസ്ലിം യൂത്ത് ലീഗ് മാത്യു കുഴല്‍നാടനെതിരെ മോശം ഭാഷയിലാണ് പ്രതികരിച്ചത്. കുഴല്‍നാടാ, നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട എന്നായിരുന്നു മുസ്ലിം യൂത്ത് ലീഗ് ഉയര്‍ത്തിയ ഫ്ലക്സ്. ഈ സന്ദര്‍ഭത്തില്‍ മാത്യു കുഴല്‍നാടന് വേണ്ടി സംസാരിക്കാന്‍ കോണ്‍ഗ്രസില്‍ നിന്നും ഒരാളും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, രാജ് മോഹന്‍ ഉണ്ണിത്താന്‍ മാത്യു കുഴല്‍നാടനെ വിമര്‍ശിക്കുകയും ചെയ്തു. അല്‍പ്പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ധരാത്രിയും കുടപിടിക്കുമെന്നായിരുന്നു രാജ് മോഹന്‍ ഉണ്ണിത്താന്റെ മാത്യു കുഴല്‍ നാടനെതിരായ പ്രതികരണം. ഇതോടെ താന്‍ അല്‍പ്പനാണെന്ന് പറഞ്ഞ് മാത്യു കുഴല്‍ നാടന്‍ പിന്‍വലിയുകയായിരുന്നു.

പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനി കരിമണല്‍ ലോബിയില്‍ നിന്നും അനധികൃതമായി പണം പങ്കുപറ്റുന്നു എന്ന ആരോപണമുള്‍പ്പെടെ ഇടത് സര്‍ക്കാരിന്റെ ഏറ്റവും വലിയ തലവേദനയായിരുന്നു മാത്യു കുഴല്‍നാടന്‍. ലൈഫ് മിഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ വാട്സാപ് ചാറ്റുകള്‍ പുറത്തുവിട്ടും മാത്യു കുഴല്‍ നാടന്‍ നിയമസഭയില്‍ വലിയ പോര് നടത്തിയിരുന്നു. കോണ‍്ഗ്രസില്‍ ഒരു പക്ഷെ വി.ഡി. സതീശനേക്കാള്‍ പ്രതിപക്ഷ ശബ്ദമായത് മാത്യു കുഴല്‍നാടനാണ്. നിവൃത്തിയില്ലാതെ വന്നപ്പോള്‍ മിച്ചഭൂമി കയ്യേറിയെന്ന കുറ്റത്തിന് മാത്യു കുഴല്‍നാടനെ പിണറായി വിജയന്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. പക്ഷെ ആ മാത്യു കുഴല്‍നാടനെ നിശ്ശബ്ദനാക്കുകയായിരുന്നു മുസ്ലിം ലീഗ്. ഇപ്പോള്‍ ലീഗിന്റെ അപ്രീതിക്ക് പാത്രമായ മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്നും അഭ്യൂഹം പരക്കുകയാണ്. കോണ്‍ഗ്രസില്‍ നിന്നും മാത്യു കുഴല്‍നാടന്‍ മന്ത്രിയായേക്കുമെന്ന് കരുതപ്പെട്ടിരുന്നു.

Tags: Muslim Leaguemathew kuzhalnadanLatest newsKerala assembly election 2026Assam Muslim League
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)
India

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

Entertainment

നിങ്ങൾ മൂത്രം ഒഴിക്കാൻ പോകുമ്പോഴും കോട്ടും സൂട്ടും ഇട്ട് നടക്കുന്നത് അസൂയാലുക്കാളായ മലയാളികൾക്ക് ഇഷ്ടമല്ല: പൃഥ്വിരാജിനോട് ശാന്തിവിള ദിനേശ്

India

ഇന്ത്യ വീണ്ടും വ്യോമ സൈനികാഭ്യാസത്തിന്…17 ദിവസത്തെ നിയന്ത്രണം പ്രഖ്യാപിച്ച് വ്യോമസേന, പാകിസ്ഥാന് ചങ്കിടിപ്പ്; ചാരക്കപ്പല്‍ അയച്ച് ചൈന

India

പ്രതിമാസം ഒരു ലക്ഷം രൂപ സമ്പാദിക്കാം…

യുഎസ് അംബാസഡർ സെർജിയോ ഗോർ(ഇടത്ത്)
India

“…ട്രംപ് കൂടിക്കാഴ്ച നടത്തേണ്ട 35 പേരുടെ പട്ടികയിൽ പ്രധാനമന്ത്രി മോദി ഒന്നാമതുണ്ടാകും,”- യുഎസ് അംബാസഡർ സെർജിയോ ഗോർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

പുരുഷന്മാര്‍ക്ക് അനുകൂലമായി വിധിച്ചാല്‍, കോടതികള്‍ പക്ഷപാതപരമെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യം: ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത അധ്യാപകന്റെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

17.5 കോടി വിലയുള്ള അപ്പാർട്ട്മെന്റിൽ കൃഷിയിറക്കി മാധവൻ ; വെള്ളരി മുതൽ ബ്രോക്കോളി വരെ നൂറ് മേനി വിളവ്

കാന്തപുരത്തെ ഭയന്ന് ആർ.എസ്.എസ്ന് എതിരെ ബേബിയുടെ ഒളിയുദ്ധം : കുമ്മനം രാജശേഖരൻ 

പാലക്കാട് ഡിവിഷനിലെ പാളത്തില്‍ അറ്റകുറ്റപ്പണി: വിവിധ ട്രെയിനുകൾ റദ്ദാക്കി

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

ലണ്ടനില്‍ ഏകതയുടെ ആഘോഷം സെപ്തംബർ ആറിന് നടക്കും : സര്‍സംഘചാലക് പങ്കെടുക്കും

Dubai : PM Narendra Modi With Prime Minister of Italy Giorgia Meloni during the COP-28 in Dubai on Friday, December 01, 2023. (Photo: IANS/@Giorgia Meloni)

നിങ്ങളുടെ ദയയുള്ള വാക്കുകൾക്കും സൗഹൃദത്തിനും നന്ദി : പ്രധാനമന്ത്രി മോദിയുടെ അഭിനന്ദന സന്ദേശത്തിന് ജോർജിയ മെലോണി മറുപടി നൽകി

1200 കോടി ചെലവില്‍ 20ലക്ഷം ചതുരശ്ര അടി, തമിഴ് നാട്ടില്‍ പുതിയ നിയമസഭ സെക്രട്ടറിയേറ്റ് സമുച്ചയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.