Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഖമേനിയുടെ ആവനാഴി തീരുന്നില്ല, ഇറാന്റെ ആളില്ലാ ഡ്രോണ്‍ ബോട്ട് കടലില്‍ ഇന്ത്യക്കാരുടെ കപ്പല്‍ കത്തിച്ചു, യുഎസ് ഞെട്ടി

ആളില്ലാതെ സമുദ്രോപരിതലത്തിലൂടെ ഒരു ബോട്ട് പോലെ സഞ്ചരിക്കുന്ന ഡ്രോണാണ് ഡ്രോണ്‍ ബോട്ട്. ഇറാന്‍ സമീപകാലത്താണ് ഇത് വികസിപ്പിച്ചത്. ഇതില്‍ നിറയെ സ്ഫോടകവസ്തുക്കളും നിറച്ചിട്ടുണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2026, 07:24 pm IST
in India, World
ഇറാന്‍റെ ആളില്ലാ ഡ്രോണ്‍ ബോട്ട്

ഇറാന്‍റെ ആളില്ലാ ഡ്രോണ്‍ ബോട്ട്

ടെഹ്റാന്‍: ആളില്ലാതെ സമുദ്രോപരിതലത്തിലൂടെ ഒരു ബോട്ട് പോലെ സഞ്ചരിക്കുന്ന ഡ്രോണാണ് ഡ്രോണ്‍ ബോട്ട്. ഇറാന്‍ സമീപകാലത്താണ് ഇത് വികസിപ്പിച്ചത്. ഇതില്‍ നിറയെ സ്ഫോടകവസ്തുക്കളും നിറച്ചിട്ടുണ്ടാകും.

ഈ ഡ്രോണ്‍ ബോട്ടാണ് ഇന്ത്യക്കാരായ നാവികര്‍ സഞ്ചരിച്ചിരുന്ന എംകെഡി വ്യോം എന്ന കപ്പലിനെ ഒമാന്‍ തീരത്ത് ആക്രമിച്ചത്. ആക്രമണത്തെത്തുടർന്ന് എംകെഡി വ്യോം എന്ന കപ്പലിന് തീപിടിക്കുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ആക്രമണ സമയത്ത് കപ്പലിൽ 16 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം.ഇതില്‍ ഒരു ഇന്ത്യക്കാരനാണ് കൊല്ലപ്പെട്ടത്.

ഒരു തരം ചാവേര്‍ ഡ്രോണ്‍ ആണ് ഇറാന്റെ ആളില്ലാ ഡ്രോണ്‍ ബോട്ട്. സെന്‍സറുകള്‍ വഴി ലക്ഷ്യസ്ഥാനം നിര്‍ണ്ണയിച്ചുകഴിഞ്ഞാല്‍ അവിടെ എത്തി സ്ഫോടനം നടത്തും. ആധുനിക യുദ്ധതന്ത്രങ്ങള്‍ സ്വായത്തമാക്കാന്‍ ഇറാന്‍ ശ്രമിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഈ ആളില്ലാ ഡ്രോണ്‍ ബോട്ടിന്റെ പ്രയോഗം.

ഇതിൽ ഒരാളാണ് കൊല്ലപ്പെട്ടത്.രണ്ട് തരം ഡ്രോണ്‍ ബോട്ടുകളാണ് ഇറാനുള്ളത്. ഷാഹെദ് 136ഉം മോഹാജെര്‍ 6ഉം. ഇതില്‍ ഷാഹെദ് 136 ആയിരിക്കാം ഒമാന്‍ തീരത്തെ എംവിഡി വ്യോം എന്ന കപ്പലിനെ തീപിടിപ്പിച്ചതെന്ന് കരുതുന്നു. ഇത്തരം ഡ്രോണ്‍ ബോട്ടുകള്‍ വഹിക്കുന്ന ഒരു യുദ്ധക്കപ്പല്‍ തന്നെ ഇറാനുണ്ട്. ഷാഹിദ് ബഗേരി എന്നാണ് ഈ കപ്പലിന്റെ പേര്. ഇതില്‍ നിറയെ ഡ്രോണ്‍ ബോട്ടുകളും ഡ്രോണ്‍ വിമാനങ്ങളുമാണ്. ഈ കപ്പലിന് 180 മീറ്ററോളം നീളമുള്ള ഒരു റണ്‍വേയുമുണ്ട്. ഈ റണ്‍വേ ഉപയോഗിച്ച് ഡ്രോണ്‍ വിമാനങ്ങള്‍ക്ക് പറന്നുയരാനും ഡ്രോണ്‍ ബോട്ടുകള്‍ക്ക് കടലിലേക്ക് ഇറങ്ങാനും കഴിയും. ഷാഹിദ് ബഗേരി എന്ന ‍ഡ്രോണ്‍ ബോട്ടുകളും ഡ്രോണ്‍ വിമാനങ്ങളും നിറച്ച കപ്പലിന് 22,000 നോട്ടിക്കല്‍ മൈല്‍ വരെ ഇന്ധനം നിറയ്‌ക്കാതെ ഒറ്റയടിക്ക് സഞ്ചരിക്കാനാവും.

കടൽ മാർഗമുള്ള ആക്രമണങ്ങൾ ഇറാൻ ശക്തമാക്കുന്നതിന്റെ സൂചനയായാണ് പ്രതിരോധ വിദഗ്ധർ ഇതിനെ കാണുന്നത്. യുദ്ധവിമാനങ്ങള്‍ കുറവായ ഇറാന്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളിലും കടലിലെ യുദ്ധത്തിലുമാണ്. സുൽത്താൻ ഖാബൂസ് തുറമുഖത്തിന് തൊട്ടടുത്ത് വെച്ച് ഇത്തരമൊരു ആക്രമണം നടന്നത് ഗൾഫ് മേഖലയിലെ കപ്പൽ ഗതാഗതത്തിന് വലിയ ഭീഷണിയായിരിക്കുകയാണ്. സംഭവത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഒമാൻ അധികൃതരുമായി ബന്ധപ്പെട്ട് വരികയാണ്. കപ്പലിലുണ്ടായിരുന്ന ബാക്കി ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Tags: Shahed 136 drone boatShahed BagheriMKD VyomLatest newsKhameneiIran US warIran drone boatdrone boatUAV drone boat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

India

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

India

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

India

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

പുതിയ വാര്‍ത്തകള്‍

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.