Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അശ്വത്ഥാമാവിന്റെ നാരായണാസ്ത്രം

പ്രസന്നന്‍ ബി. കട്ടച്ചിറbyപ്രസന്നന്‍ ബി. കട്ടച്ചിറ
Mar 2, 2026, 06:15 am IST
inSamskriti

പിതാവായ ദ്രോണരെ കള്ളം പറഞ്ഞു വില്ലു വയ്‌പ്പിച്ച് പാണ്ഡവര്‍ കൊന്നതില്‍ കോപിഷ്ഠനായ അശ്വത്ഥാമാവ് പാണ്ഡവര്‍ക്കുനേരെ നാരായണാസ്ത്രം തൊടുത്തു. ആ നാരായണാസ്ത്രം ദ്രോണാചാര്യര്‍ നാരായണനെ പൂജിച്ചു നേടിയതാണ്. ഈ അസ്ത്രം ആരിലും പ്രയോഗിച്ചു പോകരുതെന്ന് വിഷ്ണു ദ്രോണര്‍ക്കു താക്കീതു നല്‍കിയിരുന്നു. കൊന്നുകൂടാത്തവരായ മഹാത്മാക്കളെയും ഇത് കൊന്നുകളയും. എന്നാല്‍ അസ്ത്രത്തെ കുമ്പിട്ടു നമസ്‌ക്കരിക്കുന്നവരെ നാരായാണാസ്ത്രം രക്ഷിക്കും. മനസ്സുകൊണ്ടെങ്കിലും എതിര്‍ത്താല്‍, ഈ അസ്ത്രം എതിര്‍ത്തവനെ ഏതു പാതാളത്തില്‍ പോയൊളിച്ചാലും പിന്തുടര്‍ന്ന് കൊന്നു വീഴ്‌ത്തും. ഇതാണ് നാരായണാസ്ത്രത്തിന്റെ പ്രത്യേകത. ഈ അസ്ത്രത്തിന്റെ ഉപയോഗം പിന്നീട് ദ്രോണര്‍ പുത്രന് ഉപദേശിച്ചു. പ്രിയശിഷ്യനായ അര്‍ജ്ജുനനു പോലും ദ്രോണര്‍ ഇത് ഉപദേശിച്ചു കൊടുത്തില്ല. ഇങ്ങനെയുള്ള ദിവ്യാസ്ത്രമാണ് അശ്വത്ഥാമാവ് പാണ്ഡവപ്പടയ്‌ക്ക് എതിരായി തൊടുത്തു വിട്ടത്.

നാരായണമഹാസ്ത്രം പ്രകടമായ ഉടനെ പിന്‍പുറത്തു നിന്ന് കാറ്റടിച്ചു. ആകാശത്തില്‍ മേഘമില്ലാതെ ഇടിവെട്ടി. പലതരം ചക്രങ്ങളും ഇരുമ്പുണ്ടകളും അസ്ത്രങ്ങളും വിചിത്രമായ ആയുധങ്ങളും ആകാശത്തു പ്രത്യക്ഷപ്പെട്ടു. എതിര്‍ത്ത പാണ്ഡവ സൈന്യത്തെ അസ്ത്രം കൊന്നു വീഴ്‌ത്തിത്തുടങ്ങി. പാണ്ഡവപ്പട നാമാവശേഷമാകുന്ന ഘട്ടമെത്തി.

ഈ സമയം ഭഗവാന്‍ കൃഷ്ണന്‍ എല്ലാരോടും ആയുധം ഉപേക്ഷിച്ച് കൈകൂപ്പി നമസ്‌ക്കരിക്കാന്‍ ഉപദേശിച്ചു. പാണ്ഡവപ്പട ആയുധം വെടിഞ്ഞിട്ടും അസ്ത്രം ശാന്തമായില്ല. അതിനു കാരണം ഭീമന്‍ ആയുധം വെടിയാത്തതായിരുന്നു. ഭീമന് അശ്വത്ഥാമാവിനോടുള്ള കോപം ചെറുതായിരുന്നില്ല. അതിനാല്‍ ഭീമന്‍ അര്‍ജ്ജുനനോട് ആയുധം ഉപേഷിക്കരുതെന്നും ഏതെങ്കിലും ദിവ്യാസ്ത്രം കൊണ്ട് നാരായണാസ്ത്രത്തെ തടുക്കുവാനും ഉപദേശിച്ചു.

എന്നാല്‍ അര്‍ജ്ജുനന്‍ അതനുസരിച്ചില്ല. അദ്ദേഹം നാരായണാസ്ത്രത്തിനെതിരെ ഒന്നും ചെയ്തില്ല. അതിനു കാരണം അദ്ദേഹം വിഷ്ണുഭക്തനായിരുന്നു എന്നതാണ്. ഗോക്കളിലും ബ്രാഹ്‌മണരിലും നാരായണാസ്ത്രത്തിലും താന്‍ ആയുധം പ്രയോഗിക്കുകയില്ലെന്നു അര്‍ജ്ജുനന്‍ തീര്‍ത്ത് പറഞ്ഞു.

തുടര്‍ന്ന് ഭീമന്‍ ഒറ്റയ്‌ക്ക് കൗരവരെ എതിര്‍ത്തു. ഭീമന്‍ എത്ര ശക്തിയായി എതിര്‍ത്തുവോ അതിന്റെ പതിന്മടങ്ങു നാരായണാസ്ത്രത്തിന്റെ ശക്തി വര്‍ദ്ധിച്ചു വന്നു. നാരായണാസ്ത്രത്തിലെ തീജ്വാലകള്‍ ഭീമനെ മൂടി. നാരായണാസ്ത്രം ഭീമനെ കൊല്ലുമെന്നായപ്പോള്‍ അര്‍ജ്ജുനനും കൃഷ്ണനും ഒരേസമയം ഓടിച്ചെന്ന് ഭീമനെ വരുണാസ്ത്രം കൊണ്ടു നനച്ച് കരംകൊണ്ടു പിടിച്ചുവലിച്ചു. മഹാബലവാനായ കൃഷ്ണന്‍ ഭീമനെ ബലമായി രഥത്തില്‍ നിന്നു പിടിച്ചു വലിച്ച് താഴെയിറക്കി കൈയിലുണ്ടായിരുന്ന ആയുധങ്ങള്‍ പിടിച്ചു വാങ്ങി. അതോടെ ഭീമനും നിരായുധനായി. അതോടെ നാരായണാസ്ത്രം സ്വയം ദുര്‍ബലമാവുകയും പാണ്ഡവവരും സേനയും വന്‍ നാശത്തില്‍ നിന്നു രക്ഷപ്പെടുകയും ചെയ്തു.

എന്താണ് നാരായണാസ്ത്രം

ഭഗവാന്‍ ശ്രീഹരിയുടെ ആയുധസൃഷ്ടിയാണ് നാരായണാസ്ത്രം. കുരുക്ഷേത്രത്തില്‍ ദ്രോണര്‍ വീണദിവസം അശ്വത്ഥാമാവിന്റെ അസ്ത്രപ്രയോഗം എല്ലാവരും കണ്ടതാണ്. ക്രുദ്ധനായ അശ്വത്ഥാമാവിനെ അര്‍ജുനനും ഭീമനും ഒരുമിച്ച് നേരിട്ടു. ഘോരമായ ശരവര്‍ഷം നടന്നു. അശ്വത്ഥാമാവ് പാണ്ഡവപ്പടയെ ചുട്ടുവെണ്ണീറാക്കിക്കൊണ്ടിരുന്നു. അര്‍ജുനന്റെ ശരമേറ്റ് അശ്വത്ഥാമാവിന്റെ വില്ലൊടിഞ്ഞു.

ഈ ഘട്ടത്തിലാണ് കോപാന്ധനായ അശ്വത്ഥാമാവ് നാരായണാസ്ത്രം പ്രയോഗിച്ചത്. നാരായണാസ്ത്രം ആകാശത്തെക്കുയര്‍ന്ന് ആയിരം, പതിനായിരം, ലക്ഷങ്ങളായി പിളര്‍ന്നുവളര്‍ന്നു പാണ്ഡവപ്പടയെ മുടിച്ചു. അര്‍ജുനന്‍ വിവശനായി തളര്‍ന്നു. നാരായണാസ്ത്രം ഭീമന്റെ രഥം ചുട്ടുകരിച്ചു. ഭീമന്‍ മരിച്ചു എന്ന് എല്ലാവരും കരുതി. ഉടന്‍ കൃഷ്ണന്‍ വിളിച്ചുപറഞ്ഞു…

‘അര്‍ജുനാ, ഭീമാ.. എല്ലാവരും ആയുധം താഴെ വയ്‌ക്കുക. നാരായണാസ്ത്രത്തെ ശസ്ത്രം കൊണ്ട് നേരിട്ടാല്‍ അത് ഇരട്ടിയിരട്ടി ആയി ശക്തി പ്രാപിക്കും. അതുകൊണ്ടു എല്ലാവരും ആയുധം വച്ച് തേരില്‍ നിന്നിറങ്ങി കൈകൂപ്പി അസ്ത്രത്തെ വണങ്ങുക. അത് താനേ അടങ്ങിക്കൊള്ളും.”

പാണ്ഡവപ്പട എല്ലാം ആയുധങ്ങളും താഴെവച്ചു നിന്നു വണങ്ങി. അസ്ത്രം സ്വയം അടങ്ങി. നാരായണാസ്ത്രത്തിനു സമാനമായി കലിയുഗത്തില്‍ ഉള്ളത് ക്ലസ്റ്റര്‍ ബോംബ് ആണെന്ന് പറയാം. വിമാനത്തില്‍ നിന്ന് ഒരു മേഘപടലം (cluster- a number of things growing, fastened, or occurring close together) പോലെ വര്‍ഷിക്കുന്ന ബോംബിനെ മറ്റൊരു Cluster ബോംബ് കൊണ്ട് നേരിട്ടാല്‍ എന്താകും ഫലം. നാരായണാസ്ത്രത്തെ എതിര്‍ക്കുമ്പോള്‍ ശക്തി ഇരട്ടിയാകുന്നു. അത് തന്നെയല്ലേ ക്ലസ്റ്റര്‍ ബോംബിനെ ക്ല,സ്റ്റര്‍ ബോംബ് കൊണ്ടു നേരിട്ടാല്‍ സംഭവിക്കുന്നത്. സര്‍വ്വനാശം ഉറപ്പ്…

Tags: DevotionalHinduismAshwatthamaNarayanastra
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ചിത്രരാമായണം 29: രാമായണപാരായണ ഫലപ്രാപ്തി

Samskriti

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

Samskriti

നമാമി രാമം 29: സാദരം സദാകാലം

Samskriti

വിരോധ ഭക്തിയോടെ രാമനെ ഭജിച്ച രാവണന്‍

രാവണയജ്ഞ വിഘ്‌നം
Samskriti

ചിത്രരാമായണം 28: ഇന്ദ്രജിത്തിന്റെ മരണം

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.