Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തി രാമൻ നമ്പൂതിരിയുടെ സസ്പെന്‍ഷന്‍ 100 ദിവസം പിന്നിടുമ്പോള്‍ കാരണമറിഞ്ഞാല്‍ ഭക്തന്റെ രക്തം തിളയ്‌ക്കും

55 കൊല്ലമായി ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന രാമൻ നമ്പൂതിരിയെ സസ്പെൻസ് ചെയ്തിട്ട് നൂറുദിവസം കഴിഞ്ഞു. ഇതിന്റെ കാരണമറിഞ്ഞാല്‍ ഹിന്ദു ഭക്തരുടെ രക്തം തിളയ്‌ക്കും. ഇതേക്കുറിച്ച് മനോരമയുടെ ലേഖകന്‍ ഉണ്ണികൃഷ്ണന്‍ പങ്കുവെച്ച കുറിപ്പ് വൈറലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2026, 10:58 pm IST
inKerala

ഗുരുവായൂര്‍: 55 കൊല്ലമായി ഗുരുവായൂര്‍ ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന , ഇപ്പോള്‍ കീഴ്ശാന്തിയായ കീഴേടം രാമൻ നമ്പൂതിരിയെ സസ്പെൻസ് ചെയ്തിട്ട് നൂറുദിവസം കഴിഞ്ഞു. ഇതിനെതിരെ കുമ്മനം രാജശേഖരന്‍, സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിട്ടും ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ വികെ. വിജയന്‍ സസ്പെന്‍ഷന്‍ പിന്‍വലിച്ചില്ല. കഴിഞ്ഞ ദിവസം കീഴേടത്തിന്റെ വിശദീകരണം ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി സ്വീകരിച്ചിരുന്നു. ഇതിന്മേല്‍ ഫെബ്രുവരി 27ന് ചര്‍ച്ച നടക്കും. ഇതിന്റെ തീരുമാനം അറിവായിട്ടില്ല. ഇതിന്റെ കാരണമറിഞ്ഞാല്‍ ഹിന്ദു ഭക്തരുടെ രക്തം തിളയ്‌ക്കും. ഇതേക്കുറിച്ച് മനോരമയുടെ ലേഖകന്‍ ഉണ്ണികൃഷ്ണന്‍ പങ്കുവെച്ച കുറിപ്പ് വൈറലാണ്.

ഉണ്ണികൃഷ്ണന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്:

“ഗുരുവായൂർ ക്ഷേത്രത്തിൽ പുലർച്ചെ 3 ന് നാഴികമണി 3 അടിച്ചാൽ നിർമാല്യത്തിന് നട തുറക്കും. നൂറ്റാണ്ടുകളായി ഇതാണ് രീതി. 6 പതിറ്റാണ്ടിനിടെ ഒരു ദിവസം മാത്രം മണി അടിക്കാൻ 2 മിനിറ്റ് വൈകി. ഉത്തരവാദിക്കെതിരെ ശിക്ഷാ നടപടി എടുത്തു.
കടുകിടെ വ്യത്യാസമില്ലാതെ ആ ചടങ്ങുകൾ ഇന്നും നടക്കുന്നു എന്നതാണ് ഗുരുവായൂർ ക്ഷേത്രത്തിന്റെ സവിശേഷത, ഭക്തജന പ്രവാഹത്തിന്റെ അടിസ്ഥാനം. ഇവിടെ ആരും ആർക്കു വേണ്ടിയും കാത്തു നിൽക്കാറില്ല. ഗുരുവായൂരപ്പനാണ് പ്രധാനം.
3 ന് നടതുറന്നാൽ നിർമാല്യം, തൈലാഭിഷേകം, വാകച്ചാർത്ത്, സപ്തശുദ്ധി അഭിഷേകം എന്നിവ കഴിഞ്ഞാൽ വിഗ്രഹത്തിന് കിരീടം ചാർത്തും. കിരീടം വച്ചാൽ ഉടൻ മലർ നിവേദ്യം എന്നത് നിയമമാണ്.
എണ്ണ തേച്ചുകുളി കഴിഞ്ഞ ഉണ്ണിക്കണ്ണൻ വിശന്നാണ് നിൽപ്. ഉടൻ നേദ്യം വേണം.
നേദ്യം കഴിഞ്ഞേ ചന്ദനം ചാർത്തലും ആടയാഭരണങ്ങൾ അണിയിക്കലും പാടുള്ളു. അത്ര തിരക്കിൽ വേണം നേദ്യം. ഈ സമയം ശ്രീലകത്ത് മേൽശാന്തി, ഓതിക്കൻ, കീഴ്ശാന്തിയായി ആറോ ഏഴോ പേർ ഉണ്ടാകും. കിരീടം വച്ചാൽ വാതിലിന് അടുത്ത് ആരാണോ അവർ വാതിൽ അടയ്‌ക്കണം. ഇതാണ് അവരെ പഠിപ്പിച്ചിട്ടുള്ളത്. പുറത്ത് ആളുണ്ടോ എന്നത് നോക്കേണ്ടതില്ല.
2025 ഒക്ടാബർ 20 ന് മലർനിവേദ്യത്തിന് കിരീടം വച്ച സമയത്ത് വാതിലടച്ചു. അപ്പോൾ ഒരു ഭരണസമിതിയംഗത്തിന് വേണ്ടപ്പെട്ടവർ പുറത്തുണ്ടായിരുന്നു.
അവർക്ക് തോന്നി, വാതിൽ കൊട്ടിയടച്ചത് തങ്ങൾക്ക് നേരെയാണെന്ന്.
മെമ്പർ വിഷയം ഭരണ സമിതിയിലെത്തിച്ചു. 55 കൊല്ലമായി ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന രാമൻ നമ്പൂതിരിയെ സസ്പെൻസ് ചെയ്തു. ഇന്ന് 99 ദിവസം കഴിഞ്ഞു.
കീഴ്ശാന്തിക്കാർക്ക് അനുവദിക്കാറുള്ള പ്രത്യേക വഴിയിലൂടെ അദ്ദേഹത്തെ തൊഴാൻ വിടരുതെന്നും നിർദ്ദേശിച്ചു. ശമ്പളമില്ല, നേദ്യച്ചോറില്ല, ഗുരുവായൂരപ്പനെ തൊഴാൻ വിടുന്നില്ല.
ചെയർമാനും പരാതി റിപ്പോർട്ട് ചെയ്ത ഭരണസമിതിയംഗവും കാലാവധി കഴിഞ്ഞ് മാർച്ച് 13 ന് പുറത്തു പോകും. അതു വരെ രാമൻ നമ്പൂതിരി അകത്തു കയറണ്ട എന്നാണത്രേ ഭരണ സമിതി തീരുമാനം.
ശബരിമല സ്വർണപ്പാളി കേസിൽ പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി പോലും 90 ദിവസം കഴിഞ്ഞ് ജയിലിൽ നിന്നിറങ്ങി. ഗുരുവായൂരിൽ 99 ദിവസം കഴിഞ്ഞിട്ടും 65 വയസ്സെത്തിയ ഒരു ഉപാസകൻ ഗുരുവായൂരപ്പനെ തൊഴാൻ കഴിയാതെ പുറത്തു നിൽക്കുന്നു.
ആരോടും പരാതി പറയാതെ. എല്ലാം ഗുരുവായൂരപ്പൻ തീരുമാനിക്കട്ടെ എന്ന് വിശ്വസിച്ചു.
‘ജനാധിപത്യം’ എത്ര മഹത്തരമായ പദം”.

Tags: suspensionguruvayur templeLatest newsKeezhshanti Keezhedam Raman NamboodiriVK VijayanDevaswom Commissioner VK Vijayan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ വീണ്ടും വ്യോമ സൈനികാഭ്യാസത്തിന്…17 ദിവസത്തെ നിയന്ത്രണം പ്രഖ്യാപിച്ച് വ്യോമസേന, പാകിസ്ഥാന് ചങ്കിടിപ്പ്; ചാരക്കപ്പല്‍ അയച്ച് ചൈന

India

പ്രതിമാസം ഒരു ലക്ഷം രൂപ സമ്പാദിക്കാം…

യുഎസ് അംബാസഡർ സെർജിയോ ഗോർ(ഇടത്ത്)
India

“…ട്രംപ് കൂടിക്കാഴ്ച നടത്തേണ്ട 35 പേരുടെ പട്ടികയിൽ പ്രധാനമന്ത്രി മോദി ഒന്നാമതുണ്ടാകും,”- യുഎസ് അംബാസഡർ സെർജിയോ ഗോർ

India

ജന്തർ മന്തറിലെ സിജെപി സമരത്തില്‍ പങ്കെടുത്ത നിഷു ആസാദിന്റെ പിതാവിനെ ആക്രമിച്ച കേസിൽ പ്രതിയായ സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്തു

India

രാജ്യത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തുന്ന രീതിയില്‍ മോദി എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നു:ബംഗാളി നടി ഇന്ദ്രാണി ഹല്‍ദര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

Dubai : PM Narendra Modi With Prime Minister of Italy Giorgia Meloni during the COP-28 in Dubai on Friday, December 01, 2023. (Photo: IANS/@Giorgia Meloni)

നിങ്ങളുടെ ദയയുള്ള വാക്കുകൾക്കും സൗഹൃദത്തിനും നന്ദി : പ്രധാനമന്ത്രി മോദിയുടെ അഭിനന്ദന സന്ദേശത്തിന് ജോർജിയ മെലോണി മറുപടി നൽകി

1200 കോടി ചെലവില്‍ 20ലക്ഷം ചതുരശ്ര അടി, തമിഴ് നാട്ടില്‍ പുതിയ നിയമസഭ സെക്രട്ടറിയേറ്റ് സമുച്ചയം

ഫുക്കറ്റില്‍ നിന്നുള്ള വിമാനം കൂപ്പുകുത്തിയ സംഭവം : ലഹരി ഉപയോഗിച്ച പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യ 

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യും

“കർമ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന…” ; മുസ്ലിം കുടുംബത്തിൽ ജനിച്ച ഉമ്മ, അന്ന് എന്റെ ചെവിയിൽ ചൊല്ലിയത് ഭഗവദ്ഗീതയിലെ ശ്ലോകം

സ്ത്രീകൾ പൊതുരംഗത്ത് വരുന്നതിൽ ഇസ്ലാമിൽ തടസ്സങ്ങളില്ല, പ്രവാചകന്റെ ഭാര്യ ആയിഷ യുദ്ധം നയിച്ചിരുന്നു: കാന്തപുരത്തിന് മറുപടിയുമായി പാളയം ഇമാം

കനത്ത മഴ; ദല്‍ഹി വിമാനത്താവളത്തില്‍ വെള്ളം കയറി, സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് രണ്ട് ഹൃദയാഘാതം സംഭവിച്ചതായി മുൻ ടിബറ്റൻ പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ : പിൻഗാമിയെച്ചൊല്ലി ചർച്ചകൾ മുറുകുന്നു

ഭാരതത്തിലെ ആദ്യ മെഴ്‌സിഡസ് ബെൻസ് സ്റ്റുഡിയോ ഗുരുഗ്രാമിൽ ആരംഭിച്ചു; കോൺസെപ്റ്റ് എഎംജി സൂപ്പർകാറും ഇ-ബൈക്കുകളും പുറത്തിറക്കി

കല്ല്യാണം കഴിഞ്ഞോ? ‘വിവാഹ വീഡിയോ’യില്‍ അഹാനയുടെ കൈപിടിച്ച് നിമിഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.