Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കത്രിന കൈഫിന്റെ ഭര്‍ത്താവായ സൂപ്പര്‍ സ്റ്റാല്‍ വിക്കി കൗശലിനെ തലതല്ലി ചിരിപ്പിച്ച നര്‍മ്മം; ബോളിവുഡിനെ ചിരിപ്പിച്ച് കൊന്ന് ബേസില്‍ ജോസഫ്

തന്റെ സ്വതസിദ്ധമായ ലാളിത്യം നിറഞ്ഞ നര്‍മ്മത്തിലൂടെ സദസ്സിനെ ചിരിപ്പിച്ച് ബേസില്‍ ജോസഫ്. മികച്ച നടനുള്ള അവാര്‍ഡ് വാങ്ങിയ ശേഷമുള്ള പ്രസംഗത്തിലൂടെയാണ് ബേസില്‍ ജോസഫ് ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെട്ട സദസ്സിനെ ചിരിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2026, 08:55 pm IST
inKerala, Mollywood, Bollywood, Entertainment
നടി കത്രിന കൈഫിന്‍റെ ഭര്‍ത്താവായ സൂപ്പര്‍ സ്റ്റാര്‍ വിക്കി കൗശല്‍, ബേസില്‍ ജോസഫിന്‍റെ തമാശ കേട്ട് തലതല്ലി ചിരിക്കുന്നു (ഇടത്ത്)

നടി കത്രിന കൈഫിന്‍റെ ഭര്‍ത്താവായ സൂപ്പര്‍ സ്റ്റാര്‍ വിക്കി കൗശല്‍, ബേസില്‍ ജോസഫിന്‍റെ തമാശ കേട്ട് തലതല്ലി ചിരിക്കുന്നു (ഇടത്ത്)

മുംബൈ:തന്റെ സ്വതസിദ്ധമായ ലാളിത്യം നിറഞ്ഞ നര്‍മ്മത്തിലൂടെ സദസ്സിനെ ചിരിപ്പിച്ച് ബേസില്‍ ജോസഫ്. മികച്ച നടനുള്ള അവാര്‍ഡ് വാങ്ങിയ ശേഷമുള്ള പ്രസംഗത്തിലൂടെയാണ് ബേസില്‍ ജോസഫ് ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെട്ട സദസ്സിനെ ചിരിപ്പിച്ചത്.

ഇതുപോലുള്ള ഫാന്‍സി കോസ്റ്റ്യൂം അണിഞ്ഞ് പരിചയമില്ലെന്ന് (ഒരു വെളുത്ത കോട്ടായിരുന്നു വേഷം) ബേസില്‍ പറഞ്ഞപ്പോള്‍ എല്ലാവരും ചിരി തുടങ്ങി. “കോട്ടിട്ട് ഇങ്ങോട്ട് പുറപ്പെടുമ്പോള്‍ വലിയ അസ്വസ്ഥത ഉണ്ടായിരുന്നു. പക്ഷെ പലരും യു ലുക് ഗുഡ് (കാണാന്‍ നന്നായിരിക്കുന്നു) എന്ന് പറഞ്ഞപ്പോള്‍ സമാധാനമായി എന്ന് ബേസില്‍ പറഞ്ഞു. ഇങ്ങിനെയുള്ള കമന്‍റുകള്‍ക്ക് പറയാനുള്ള മറുപടിയായി യൂ ലുക് ഗുഡ് ടൂ (നിങ്ങളും കാഴ്ചയ്‌ക്ക് നന്നായിരിക്കുന്നു) എന്ന വരി മനസ്സില്‍ കാണാപ്പാഠം പഠിച്ചിരുന്നു. പക്ഷെ അവാര്‍ഡ് ദാനച്ചടങ്ങ് നടക്കുന്ന ഇടത്ത് എത്തിയപ്പോള്‍ ഏതോ ഒരു നടി ‘ഐ ലവ് യു’ (ഞാന്‍ നിന്നെ സ്നേഹിക്കുന്നു) എന്ന് ബേസിലിനോട് പറഞ്ഞത്രെ. ഉടനെ  താന്‍ നേരത്തെ മനപാഠമായി പഠിച്ച ശൈലിയില്‍ ‘ഐ ലവ് യു ടൂ’ (ഞാന്‍ നിന്നെയും സ്നേഹിക്കുന്നു) എന്ന് അറിയാതെ ഒരു ഒഴുക്കിന് പറഞ്ഞുപോയെന്നും ബേസില്‍ പറഞ്ഞത് സദസ്സില്‍ വലിയ പൊട്ടിച്ചിരി ഉയര്‍ത്തി. സൂപ്പര്‍ താരമായ വിക്കി കൗശല്‍ ഉള്‍പ്പെടെ ഉള്ളവര്‍ പൊട്ടിപ്പൊട്ടിച്ചിരിക്കുന്നത് കാണാമായിരുന്നു. ഒരു കാര്യം പറയാന്‍ മറന്നുപോയി…ഈ മുറിയില്‍ ഇരിക്കുന്ന എല്ലാവരും കാണാന്‍ ഭംഗിയുള്ളവരാണെന്ന് ബേസില്‍ പറ‍ഞ്ഞപ്പോഴും സദസ്സില്‍ നിന്നും പൊട്ടിച്ചിരി ഉയര്‍ന്നു.

Basil Joseph❤️

pic.twitter.com/6cAV4WboXX

— Christopher Kanagaraj (@Chrissuccess) February 24, 2026

ഒരു സംവിധായകന്‍ എന്ന നിലയ്‌ക്ക് ഞാന്‍ നര്‍മ്മ സിനിമകളാണ് എടുക്കാറുള്ളതെന്ന് പറഞ്ഞ ബേസില്‍, വിധു വിനോദ് ചോപ്രയുടെ ഓഫീസ് സന്ദര്‍ശനത്തിന്റെ ഒരു വീഡിയോ യൂട്യൂബ് ചാനലില്‍ കണ്ട ഓര്‍മ്മയും പങ്കുവെച്ചു. “അദ്ദേഹത്തിന്റെ ഓഫീസിന്റെ ചുമരുകളില്‍ പല കാര്യങ്ങളും എഴുതി ഫ്രെയിം ചെയ്തുവെച്ചിരുന്നെന്നും അതില്‍ ഒരു ഫ്രെയിമില്‍ ഒരു സിനിമയിലെ ഓരോ സീനും ഉണ്ടാക്കുന്നതിന് അത്യാവശ്യമായ മൂന്ന് കാര്യങ്ങള്‍ ചുരുക്കി എഴുതിയിരുന്നു. എല്‍എസ് ഡി എന്നാണെന്ന് തോന്നുന്നു.”. – ഇത് പറഞ്ഞുതീര്‍ത്തയുടന്‍ വലിയ അബദ്ധമാണ് താന്‍ പറഞ്ഞതെന്ന് ബേസിലിന് മനസ്സിലായി. കാരണം എല്‍എസ് ഡി(LSD)  എന്നത് ഒരു മയക്കമരുന്നിന്റെ ചുരുക്കപ്പേരാണ്. ഉടനെത്തന്നെ ബേസില്‍ അത് തിരുത്തുകയും ചെയ്തു. “അയ്യോ…എല്‍എസ് ഡി(LSD) അല്ല, എല്‍സിഡി(LCD) എന്നായിരുന്നു”.- ഇതാണ് സദസ്സില്‍ ഏറ്റവും വലിയ കൂട്ടച്ചിരി ഉണര്‍ത്തിയത്. സൂപ്പര്‍ സ്റ്റാര്‍ വിക്കി കൗശലെല്ലാം മുന്നിലെ ടേബിളില്‍ തലയിടിച്ച് ചിരിയ്‌ക്കുകയായിരുന്നു. കാരണം എല്‍എസ് ഡി എന്നത് ഒരു പ്രത്യേക തരം മയക്കമരുന്നിന്റെ ചുരുക്കപ്പേരാണല്ലോ. “എല്‍സിഡി…ഇതില്‍ ‘എല്‍’ എന്നത് ലോഫും ‘ഡി’ എന്നത് ഡ്രാമ എന്നും ആയിരുന്നു. അതില്‍ ‘സി’ എന്താണെന്നത് ഞാന്‍ മറന്നുപോയി”- ഇതും കൂട്ടച്ചിരി ഉണര്‍ത്തി. എന്തായാലും ഞാന്‍ തിരിച്ചുപോയി ആ വീഡിയോ വീണ്ടും കണ്ട് എന്തൊക്കെയാണ് എല്‍സിഡി എന്നത് പഠിക്കുമെന്ന് ഉറപ്പുതരുന്നുവെന്നും ബേസില്‍ പറഞ്ഞു.

ഈ അവാര്‍ഡ് കിട്ടുമ്പോള്‍ പ്രസംഗിക്കാന്‍ ഒരു പാട് തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നെന്നും പക്ഷെ അവാര്‍ഡ് തരുന്ന രണ്ടു പേരെ (രാജ് കുമാര്‍ ഹിറാനിയെയും വിധു വിനോദ് ചോപ്രയെയും) കണ്ടപ്പോള്‍ പഠിച്ചതെല്ലാം മറന്നുപോയെന്നും ശുദ്ധമായി പറഞ്ഞപ്പോഴും സദസ്സ് ചിരിച്ചു.

ഒരു സംവിധായകനായാണ് സിനിമയില്‍ ചുവടുവെച്ചതെങ്കിലും പിന്നീട് ഒരു നടനായി മാറുകയായിരുന്നെന്നും ബേസില്‍ ജോസഫ് പറഞ്ഞു. ഒരു പാട് മികച്ച പ്രതിഭകള്‍ ഒത്തുകൂടിയ ചടങ്ങില്‍, ഈ സ്റ്റേജില്‍ ഒരു നടന്‍ എന്ന നിലയ്‌ക്ക് അവാര്‍ഡ് വാങ്ങുമ്പോള്‍ ഒരു സ്വപ്നം പോലെയാണ് തോന്നുന്നതെന്നും എത്ര അപ്രതീക്ഷിതമായ രീതിയിലാണ് കാര്യങ്ങള്‍ തിരിയുന്നതെന്നും ഇതിന് ആദ്യം ഈ പ്രപഞ്ചത്തിനും (ദൈവത്തിനും) പിന്നെ സംവിധായകര്‍ക്കും നന്ദി പറയുന്നതായി ബേസില്‍ ജോസഫ് പറഞ്ഞു. പൊന്മാന്‍ എന്ന സിനിമയിലെ പ്രകടനത്തിനാണ് ബേസില്‍ ജോസഫിന് അവാര്‍ഡ് കിട്ടിയത്. പൊന്മാന്റെ സംവിധായകന്‍ ജ്യോതി ശങ്കര്‍ സാറിനും ഒപ്പം പ്രവര്‍ത്തിച്ച മറ്റ് കലാകാരന്മാര്‍ക്കും നന്ദി പറയുന്നതായി ബേസില്‍ ജോസഫ് പറഞ്ഞു.

നേഹ ദൂപിയ ആയിരുന്നു പരിപാടിയുടെ ആങ്കര്‍. അവാര്‍ഡ് വാങ്ങിയതിന് ശേഷം അവാര്‍ഡ് നല്‍കിയ രാജ് കുമാര്‍ ഹിറാനിയുടെയും വിധു വിനോദ് ചോപ്രയുടെയും കൂടെ സെല്‍ഫി എടുക്കണമെന്നായി ബേസില്‍ ജോസഫ്. കാരണം ഇവരെ രണ്ടുപേരെയും അത്ര കണ്ട് ബേസില്‍ ജോസഫ് ആരാധിക്കുന്നുണ്ടത്രെ. സെല്‍ഫിക്ക് വേണ്ടി അവര്‍ പോസ് ചെയ്തപ്പോള്‍ താന്‍ ക്യാമറയില്‍ പകര്‍ത്തണോ എന്ന് ചോദിച്ച് നേഹ ദൂപിയ അടുത്തു വന്നെങ്കിലും അത് വേണ്ട എന്ന് ബേസില്‍ പറഞ്ഞതും പലരെയും ചിരിപ്പിച്ചു. ഒടുവില്‍ ബേസില്‍ ജോസഫ് രാജ് കുമാര്‍ ഹിറാനിയുടെയും വിധു വിനോദ് ചോപ്രയുടെയും കൂടെ തന്റെ മൊബൈല്‍ ഫോണില്‍ സ്വയം സെല്‍ഫി എടുക്കുകയായിരുന്നു. ബേസില്‍ വേദിയില്‍ നിന്നും ഇറങ്ങുമ്പോള്‍ നേഹ ദൂപിയ ഒരുപാട് അഭിനന്ദനവാക്കുകള്‍ ബേസില്‍ ജോസഫിന് മേല്‍ ചൊരിയുന്നുണ്ടായിരുന്നു. താങ്കള്‍ ശരിയ്‌ക്കും ഈ വേദിയെ ധന്യമാക്കിയെന്ന് നേഹി ദൂപിയ പറഞ്ഞപ്പോള്‍ വലിയ കയ്യടി ഉയര്‍ന്നു.

 

Tags: Basil JosephLatest newsBest ActorPonmanVidhu Vinod ChopraHollywood reporter awardRajkumar HiranihumourNeha Dupia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

India

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

പുതിയ വാര്‍ത്തകള്‍

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.