Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വയലിന്‍ അത്ഭുതമായ ഗംഗക്കുട്ടി സംഘി, നന്ദ ഗോവിന്ദം ഭജന്‍സ് സംഘി…അരങ്ങ് തകര്‍ത്ത് കേരളത്തിലെ മാവോയിസ്റ്റ് മീഡിയ…

വയലിൻ കച്ചേരിയിലൂടെ അത്ഭുതം സൃഷ്ടിക്കുന്ന ഗംഗാ ശശിധരൻ സംഘിയാണെന്ന് കുറ്റപ്പെടുത്തി കേരളത്തിലെ മാവോയിസ്റ്റ് മീഡിയ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2026, 11:28 pm IST
inIndia
വയലിനിസ്റ്റ് ഗംഗ ശശിധരന്‍ (ഇടത്ത്) നന്ദഗോവിന്ദം ഭജന്‍സ് ഭജന അവതരിപ്പിക്കുന്നു (വലത്ത്)

വയലിനിസ്റ്റ് ഗംഗ ശശിധരന്‍ (ഇടത്ത്) നന്ദഗോവിന്ദം ഭജന്‍സ് ഭജന അവതരിപ്പിക്കുന്നു (വലത്ത്)

തിരുവനന്തപുരം: വയലിൻ കച്ചേരിയിലൂടെ അത്ഭുതം സൃഷ്ടിക്കുന്ന ഗംഗാ ശശിധരൻ സംഘിയാണെന്ന് കുറ്റപ്പെടുത്തി കേരളത്തിലെ മാവോയിസ്റ്റ് മീഡിയ. തിരുനാവായില്‍ നടന്ന മഹാമാഘമഹോത്സവത്തെ വിമര്‍ശിക്കുന്നതിനിടയിലാണ് ഗംഗക്കുട്ടി എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ഗംഗാശശിധരനെ ഈ ചാനല്‍ സംഘിപ്പട്ടം ചാര്‍ത്തിയത്.

വയലിന്‍ വായിക്കുന്ന ഗൗരി ശശിധരന്‍ എന്ന കുട്ടിയെ ഹിന്ദുത്വം ഒരു ടൂളായി ഉപയോഗപ്പെടുത്തുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. ഗൗരി ശശിധരന്റെ വയലിന്‍ വായന കേള്‍ക്കാന്‍ ക്ഷേത്രങ്ങളില്‍ വന്‍ആള്‍ക്കുട്ടമാണ്. മാത്രമല്ല, ഏത് ക്ഷേത്രത്തില്‍ പരിപാടി അവതരിപ്പിക്കുന്നതിനും മുന്‍പേ ഗൗരി ശശിധരന്‍ സമൂഹമാധ്യമങ്ങളില്‍ അത് മുന്‍കൂട്ടി വിളംബരം ചെയ്യാറുണ്ട്. “ഓച്ചിറ പരബ്രഹ്മക്ഷേത്രത്തില്‍ ഞാന്‍ വയലിന്‍ വായിക്കാന്‍ വരുന്നുണ്ട്. എല്ലാവരും വരണം” എന്ന് ഗൗരി ശശിധരന്‍ ഒരു പോസ്റ്റിട്ടാല്‍ ആയിരങ്ങള്‍ ക്ഷേത്രത്തില്‍ എത്തുകയാണ്. ഗൗരി ശശിധരന്റെ ഈ ക്ഷണം അത്ര നിഷ്കളങ്കമല്ലെന്നാണ് കമ്മി ജിഹാദി സൈറ്റുകളിലെ ആരോപണം. കാരണം ആ കുട്ടി മുഴുവന്‍ ആളുകളെയും ക്ഷേത്രത്തിലേക്ക് ആകര്‍ഷിക്കുകയാണത്രെ. അവര്‍ ഹിന്ദുക്കളെ ഹൈജാക്ക് ചെയ്യുകയാണ്. .

യേശുദാസ് കാമുക ഭാവത്തോടെ പാടിയിരുന്ന പാട്ടുകൾ നന്ദഗോവിന്ദം ഭജൻസ് ഭക്തി ഭാവത്തോടെ പാടുന്നു എന്നു മാത്രം അല്ല അവർ ആളുകളെ കൊണ്ടു ഏറ്റു പാടിക്കുന്നു.. ഇത് ഹിന്ദിത്വ അജണ്ടയാണെന്നതാണ് നന്ദഗോവിന്ദം ഭജന്‍സിനോടുള്ള വിമര്‍ശനം.

കൂടാതെ ഗംഗ ശശിധരൻ എന്ന കുട്ടി ക്ഷേത്രത്തിൽ വയലിൻ വായിക്കാന്‍ എത്തുന്നതിനു മുൻപ് ഇന്ന ക്ഷേത്രത്തിൽ താൻ വരുന്നുണ്ട് എല്ലാവരും വരണം എന്നു റീൽ ഇറക്കാറുണ്ടത്രെ. ഇതുവഴി ഗംഗ ശശിധരന്‍ ഹിന്ദുത്വ ഒളിച്ചു കടത്തുകയാണെന്നാണ് ഈ അർബൻ നക്സ്സൽ മീഡിയയുടെ കുറ്റപ്പെടുത്തല്‍.

മലപ്പുറം കുംഭമേള എന്ന പേരില്‍ നടന്ന മാഘമഹോത്സവത്തിനെതിരെയും ഏറെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഹിന്ദുക്കള്‍ ഒന്നിക്കാന്‍ തുടങ്ങിയതോടെ കേരളത്തില്‍ ഇടത് ജിഹാദി മീഡിയകള്‍ക്ക് ഹാലിളകിയിരിക്കുന്നു. കേരളത്തിലെ ഹിന്ദുക്കളെ ജാതിഭേദമേന്യ മലപ്പുറത്തെ കുംഭമേള ആകര്‍ഷിച്ചതോടെ മാവോയിസ്റ്റ് -കമ്മി-ജിഹാദി കേന്ദ്രങ്ങളില്‍ നിന്നും കൂട്ടനിലവിളിയാണ് ഉയരുന്നത്. ഹിന്ദുത്വ എന്ന കെട്ടുകഥകളിലേക്കും ദുരാചാരങ്ങളിലേക്കും ജനങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നുവെന്നാണ് ഒരു ജിഹാദി വെബ്സൈറ്റ് ഉയര്‍ത്തിയ നിലവിളി. ഭജന സംഘങ്ങളുടെ കടന്നുവരവാണ് ഇവരെ ഭയപ്പെടുത്തുന്ന മറ്റൊരു ദുസ്വപ്നം. സിപിഎം, സിപിഐ എന്നിങ്ങനെ ആദര്‍ശം പറഞ്ഞെത്തിയ രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ മൂല്യച്യുതിയും ഹൈന്ദവര്‍ക്ക് നേരെ മാത്രം സര്‍ക്കാരുകള്‍ കാട്ടുന്ന ക്രൂരതയും വിവേചനവുമാണ് ഹിന്ദുക്കളെ മുറിവേല്‍പ്പിച്ചിരിക്കുന്നത്. മതേതരത്വം പറഞ്ഞ് ന്യൂനപക്ഷങ്ങളെ പനപോലെ വളര്‍ത്തിയതും ഹിന്ദുക്കളുടെ ഉള്ളില്‍ വിവിധ രാഷ്‌ട്രീയപ്പാര്‍ട്ടികളാല്‍ വഞ്ചിക്കപ്പെട്ടവര്‍ എന്ന ഒരു ചിന്താഗതി ഉണര്‍ത്തിയിട്ടുണ്ട്. ജാതികളായി വേര്‍തിരിഞ്ഞുകിടക്കുന്നു എന്നതാണ് തങ്ങളുടെ അധോഗതിയ്‌ക്ക് കാരണമെന്നതും അവര്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു.ഭജനയിലൂടെ ഈ ഭക്തരാണ് ഒന്നിച്ചുപാടി തിരിച്ചുവരവിന് ശ്രമിക്കുന്നത്. ഇത് പലരേയും ഭയപ്പെടുത്തുന്നു.

പണ്ട് യേശുദാസ് കാമുകഭാവത്തോടെ പാടിയ ഭക്തിഗാനങ്ങളെല്ലാം ഈ ഭജനസംഘം ഭജനയാക്കി മാറ്റുന്നു എന്നാണ് കമ്മി ജിഹാദികള്‍ ഉയര്‍ത്തുന്ന വിമര്‍ശനം. പാടുന്നവര്‍ മാത്രമല്ല, കേട്ടിരിക്കുന്നവരും ഭക്തിഗാനം ഏറ്റുപാടുന്നത് വല്ലാത്ത ഒരു ഹൈന്ദവ കൂട്ടായ്‌മയാണ് സൃഷ്ടിക്കപ്പെടുന്നത്. ഞാന്‍ എന്ന ഭാവം വെടിഞ്ഞ് പാടുന്നവരും കേള്‍ക്കുന്നവരും നമ്മള്‍ എന്ന ഭാവത്തിലേക്ക് പോകുന്നത് വലിയ അപകടമാകും എന്ന് കണ്ടാണ് ഇവര്‍ ഇപ്പോള്‍ ഭജനസംഘത്തിനെതിരെ തിരിയുന്നത്.

ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന, ഇന്ത്യയിലെ ഹിന്ദുത്വ ശക്തികളെ തകര്‍ക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ദ ന്യൂസ് മിനിറ്റ് പറഞ്ഞത് 270 വര്‍ഷം മുന്‍പ് നിലച്ചുപോയ മാമാങ്കത്തെ വീണ്ടും ഭാരതപ്പുഴയുടെ തീരത്ത് കൊണ്ടുവരുന്നത് ആര്‍എസ് എസ് അജണ്ടയാണെന്നാണ്. കര്‍ണ്ണാടകത്തിലെ അരലക്ഷം പേരെ സൗജന്യമായി ഊട്ടുന്ന ധര്‍മ്മസ്ഥല ക്ഷേത്രം അവിടെ പ്രാര്‍ത്ഥനയ്‌ക്കെത്തുന്ന പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചുമൂടുന്ന സ്ഥലമാണെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ച വെബ്സൈറ്റാണ് ദ ന്യൂസ് മിനിറ്റ്.

മലപ്പുറത്തെ തിരുനാവായ ക്ഷേത്രത്തില്‍ മാഘമഹോത്സവം കാണാനെത്തി ജനങ്ങള്‍ ‘ഹര ഹര മഹാദേവ്’ വിളിക്കുന്നു എന്നതാണ് കേരളത്തിലെ കമ്മികളും ജിഹാദികളും ഉയര്‍ത്തുന്ന മറ്റൊരു ആരോപണം. മലയാളിക്ക് അന്യമായ ദൈവവിളി എന്തിന് മലപ്പുറത്ത് എന്നതാണ് അവരുടെ ചോദ്യം. അതിനുത്തരം ഈ മാഘമഹോത്സവം നടത്തിയത് ജുന അഖാഡ എന്ന ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തിക്കുന്ന സന്യാസിമഠമാണ്. അവര്‍ പിന്തുടരുന്ന പൂജാവിധികളും മന്ത്രങ്ങളുമാണ് തിരുനാവായിലും ഉയര്‍ന്നത്. പക്ഷെ കേരളത്തിലെ ഭക്തരെ ജൂന അഖാഡയുടെ ചടങ്ങുകള്‍ കൂടുതല്‍ ആകര്‍ഷിക്കുകയാണ് ചെയ്തത്. കാരണം അത്രയ്‌ക്ക് വൃത്തിയോടെയും അടുക്കും ചിട്ടയോടെയുമാണ് മാഘമഹോത്സവം കൊണ്ടാടപ്പെട്ടത്.

കേരളത്തില്‍ അതുവരെ ഒറ്റപ്പെട്ട ദ്വീപുകളായി നിലകൊണ്ടിരുന്ന സന്യാസി മഠങ്ങളെ മാഘമോഹത്സവത്തില്‍ ജൂന അഖാഢയുടെ മഹാമണ്ഡലേശ്വരായ ആനന്ദവനം ഭാരതി ഒന്നിപ്പിച്ചത് കേരളത്തിലുള്ള ഹിന്ദുത്വ വിരുദ്ധരെ ഭയപ്പെടുത്തുന്നു. നാല് ശങ്കര മഠങ്ങളിലെ പ്രതിനിധികളും മലപ്പുറം കുംഭമേളയ്‌ക്ക് ഒന്നിച്ചെത്തിയെന്നത് അപൂര്‍വ്വ സംഗമം തന്നെയാണ്. ഈ കുംഭമേളയുടെ മുഖ്യ രക്ഷാധികാരി അമൃതാനന്ദമയി ദേവിയായിരുന്നു. മറ്റൊരു പിന്‍ബലമായി സ്വാമി ചിദാനന്ദ പുരിയും എത്തിച്ചേര്‍ന്നു,
.
മലപ്പുറത്തെ കുംഭമേള സാംസ്കാരികനവോത്ഥാനത്തിന്റെ അടയാളമെന്ന് ശശി തരൂര്‍ പ്രസ്താവിച്ചതിലും ഇവര്‍ക്ക് പരിഭവമുണ്ട്. ശശി തരൂര്‍ ഒരു ഹിന്ദുത്വ സ്വഭാവം ഉള്ളില്‍പേറി നടക്കുന്ന വ്യക്തിയാണെന്നും ഇവര്‍ വിമര്‍ശിക്കുന്നു. കേരളത്തില്‍ നിന്നും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ വടക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളിലേക്ക് കൂട്ടത്തോടെ ടൂര്‍ പോകുന്നതിലും ഇവര്‍ക്ക് ഖേദമുണ്ട്. കേരളത്തിലെ സ്ത്രീകള്‍ വടക്കേയിന്ത്യയിലെ ഹിന്ദുക്ഷേത്രങ്ങളിലേക്ക് പോകുന്ന സംഘങ്ങളായി മാറിയിട്ടുണ്ടത്രെ.

Tags: Anandavanam BharatiMalappuram KumbhmelaNadnagovindam BhajansThe news minutesanghiLatest newsganga sasidharanJuna AkhadaMaoist Media
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.