Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദീ…വിവേകാനന്ദനും ഫ്രാന്‍സുമായുള്ള ബന്ധം കണ്ടെടുത്ത താങ്കളുടെ ടീമിന്റെ ഗവേഷണചാതുരിയെ അഭിനന്ദിക്കാതെ വയ്യ….

ഫ്രാന്‍സിലെ ബുദ്ധിജീവികളുമായി വിവേകാനന്ദന്‍ ആഴത്തില്‍ സംവാദം നടത്തിയിരുന്നു. ശില്‍പികള്‍, കവികള്‍, പ്രൊഫസര്‍മാര്‍, ജേണലിസ്റ്റുകള്‍, എഴുത്തുകാര്‍ എന്നിവരുമായി വിവേകാനന്ദന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Feb 17, 2026, 11:36 pm IST
in India
കന്യാകുമാരിയില്‍ വിവേകാനന്ദപ്പാറ സന്ദര്‍ശിച്ചപ്പോള്‍ ധ്യാനനിമഗ്നനായി മോദി (ഇടത്ത്)

കന്യാകുമാരിയില്‍ വിവേകാനന്ദപ്പാറ സന്ദര്‍ശിച്ചപ്പോള്‍ ധ്യാനനിമഗ്നനായി മോദി (ഇടത്ത്)

ന്യൂദല്‍ഹി:ഫ്രാന്‍സില്‍ സ്വാമി വിവേകാനന്ദ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കാന്‍ മോദി-മാക്രോണ്‍ കൂടിക്കാഴ്ചയില്‍ ഉണ്ടായ തീരുമാനത്തിന് പിന്നിലെ മോദി ടീമിന്റെ ഗവേഷണം സമ്മതിയ്‌ക്കാതെ തരമില്ല. 1900ല്‍ ആണ് സ്വാമി വിവേകാനന്ദന്‍ ഫ്രാന്‍സിലെ പാരീസില്‍ എത്തുന്നത്. ഫ്രാന്‍സില്‍ പര്യടനം നടത്തിയ ശേഷം വിവേകാന്ദന്‍ നടത്തിയ ഒരു പ്രസ്താവന ഏറെ പ്രാധാന്യമുള്ളതാണ്. “യൂറോപ്യന്‍ സംസ്കാരത്തിന്റെ ഉറവിടം ഫ്രാന്‍സാണ്”- ഇതായിരുന്നു ഇംഗ്ലണ്ടും സ്വിറ്റ്സര്‍ലാന്‍റും ഫ്രാന്‍സും ഉള്‍പ്പെടെ ചുറ്റിക്കണ്ട ശേഷം വിവേകാനന്ദന്‍ പറഞ്ഞത്.

വേദാന്തം പ്രചരിപ്പിക്കുക എന്നത് തന്നെയായിരുന്നു ഫ്രാന്‍സില്‍ നടത്തിയ പര്യടനത്തിന്റെയും ലക്ഷ്യം. ഫ്രഞ്ചുകാരുമായി കൂടുതല്‍ ആഴത്തില്‍ സംവദിക്കാന്‍ വിവേകാനന്ദന്‍ ഫ്രഞ്ച് പഠിക്കാന്‍ പോലും ശ്രമിച്ചിരുന്നു. ഫ്രാന്‍സിലെ ബുദ്ധിജീവികളുമായി വിവേകാനന്ദന്‍ ആഴത്തില്‍ സംവാദം നടത്തിയിരുന്നു. ശില്‍പികള്‍, കവികള്‍, പ്രൊഫസര്‍മാര്‍, ജേണലിസ്റ്റുകള്‍, എഴുത്തുകാര്‍ എന്നിവരുമായി വിവേകാനന്ദന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചകളും അതേക്കുറിച്ചുള്ള സ്വാമിയുടെ എഴുത്തും ആ യോഗങ്ങളില്‍ സ്വാമി നടത്തിയ പ്രസംഗങ്ങളും പ്രൗഢഗംഭീരമാണ്. 1900ല്‍ ആഗസ്ത് ഒന്ന് മുതല്‍ ഡിസംബര്‍ പാതി വരെ വിവേകാനന്ദന്‍ ഫ്രാന്‍സില്‍ ചെലവഴിച്ചിരുന്നു. ഉത്തരാഖണ്ഡിലെ മായാവതിയില്‍ അദ്വൈത ആശ്രമം സ്ഥാപിക്കാന്‍ സഹായിച്ച ഇംഗ്ലീഷുകാരനായ ശിഷ്യന്‍ ക്യാപ്റ്റന്‍ സെവിയറിന്റെ മരണം വിവേകാനന്ദന്‍ അന്തര്‍ദൃഷ്ടികൊണ്ട് കണ്ടിരുന്നു. ഇതാണ് പൊടുന്നനെ ഫ്രാന്‍സില്‍ നിന്നും ഇന്ത്യയിലേക്ക് തിരിക്കാന്‍ കാരണമായത്.

ഇതിനിടയില്‍, 1900ല്‍ സെപ്തംബര്‍ 3 മുതല്‍ 8 വരെ വിവേകാനന്ദന്‍ പാരീസില്‍ നടന്ന മതചരിത്ര കോണ്‍ഗ്രസിലും പങ്കെടുത്തു. ചിക്കാഗോയിലെ ലോകമതപാര്‍ലമെന്‍റ് സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന് ശേഷം 1900ല്‍ വിവേകാനന്ദന്‍ വേദാന്തം പ്രചരിപ്പിക്കാനായി രണ്ടാമതും അമേരിക്ക സന്ദര്‍ശിച്ചിരുന്നു. കാലിഫോര്‍ണിയയിലാണ് വിവേകാനന്ദന്‍ കൂടുതല്‍ ചെലവഴിച്ചത്. ഈ ട്രിപ്പിന് ശേഷം മടങ്ങുമ്പോഴാണ് വിവേകാനന്ദന്‍ ഫ്രാന്‍സിലെ പാരീസില്‍ മതചരിത്രകോണ്‍ഗ്രസില്‍ കൂടി പങ്കെടുക്കുക എന്ന ഉദ്ദേശ്യത്തോടെ പാരീസില്‍ എത്തുന്നത്. പക്ഷെ ഏകദേശം നാലര മാസക്കാലം വിവേകാനന്ദന്‍ ഫ്രാന്‍സില്‍ തങ്ങി.

ഫ്രാന്‍സില്‍ ചെലവഴിച്ച നാളില്‍ വിവേകാനന്ദന്‍ ഫ്രഞ്ച് പഠിക്കാനും ശ്രമം നടത്തിയിരുന്നു. അന്ന് ഫ്രാന്‍സിസ് ലെഗ്ഗറ്റ് ദമ്പതിമാര്‍ക്കൊപ്പവും ജൂള്‍സ് ബോയിസിന്റെ അടുത്തുമാണ് താമസിച്ച് ഫ്രഞ്ച് ഭാഷ പഠിയ്‌ക്കാന്‍ ശ്രമിച്ചത്. ഫ്രാന്‍സിസ് ലെഗ്ഗറ്റ് ദമ്പതിമാര്‍ക്ക് ഇക്കാലയളവില്‍ വിവേകാനന്ദന്‍ അയച്ച കത്തുകളിലും ഒട്ടേറെ പരാമര്‍ശങ്ങളുണ്ട്. രണ്ടു മാസക്കാലം വിവേകാനന്ദന്‍ ഫ്രഞ്ച് ഭാഷ പഠിക്കാന്‍ ഏറെ കഷ്ടപ്പെട്ടു. മാത്രമല്ല, ഒരു വിധം അദ്ദേഹം ഫ്രഞ്ച് ഭാഷയില്‍ സംസാരിക്കാനും പഠിച്ചു. മതചരിത്ര കോണ്‍ഗ്രസില്‍ ഫ്രഞ്ച് ഭാഷയില്‍ പ്രസംഗിക്കണമെന്നത് വിവേകാനന്ദന്റെ ആഗ്രഹമായിരുന്നു. അത് അദ്ദേഹം സാധിക്കുകയും ചെയ്തു. അന്ന് വിവേകാനന്ദന്‍ ഫ്രഞ്ച് ഭാഷയില്‍ നടത്തിയ പ്രസംഗം ഏറെ ആവേശത്തോടെയാണ് ഫ്രഞ്ചുകാര്‍ ഏറ്റെടുത്തത്. മാത്രമല്ല, ഈ പ്രസംഗത്തില്‍ പലയിടത്തും സംസ്കൃത ദര്‍ശനത്തിലെ സങ്കീര്‍ണ്ണ പദങ്ങള്‍ പോലും ഫ്രഞ്ച് ഭാഷയില്‍ അദ്ദേഹം സുഗമമായി അവതരിപ്പിച്ചതും അത്ഭുതമായിരുന്നു.

ഫ്രാന്‍സിലെ ജീവിതത്തില്‍ ഏറെ നാള്‍ ജൂള്‍സ് ബോയിസ് എന്ന മറ്റൊരു ബുദ്ധിജീവിയ്‌ക്കൊപ്പവും വിവേകാനന്ദന്‍ താമസിച്ചിരുന്നു. ജൂള്‍സ് ബോയിസിന്റെ ആത്മീയ ചിന്തകള്‍ പ്രശസ്ത ഫ്രഞ്ച് നോവലിസ്റ്റി വിക്ടര്‍ ഹൂഗോയെ (ഇദ്ദേഹത്തിലെ ലെ മിറാബിള്‍ (Les  Misérables) എന്ന നോവല്‍ നാലപ്പാട് നാരായണമേനോന്‍ പാവങ്ങള്‍ എന്ന പേരില്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിരുന്നു) വരെ സ്വാധീനിച്ചിട്ടുണ്ട്. പ്രൊഫസര്‍ ഗെഡ്ഡെസുമായി മനുഷ്യവംശത്തിന്റെ പരിണാമത്തെക്കുറിച്ച് വിവേകാനന്ദന്‍ ഏറെ സംവാദം നടത്തിയിരുന്നു.

പാരീസില്‍ ചെലവഴിച്ച ദിവസങ്ങളില്‍ വിവേകാനന്ദന്‍ അയച്ച കത്തുകളും പ്രശസ്തമാണ്. സിസ്റ്റര്‍ നിവേദിതയ്‌ക്കും അമേരിക്കയിലുള്ള സ്വാമി തുരീയാനന്ദയ്‌ക്കും അയച്ച കത്തുകള്‍ ഏറെ പ്രാധാന്യമുള്ളതാണ്. സിസ്റ്റര്‍ നിവേദിത വിവേകാനന്ദന്റെ ശിഷ്യയാണ്. തുരീയാനന്ദ ശ്രീരാകൃഷ്ണ പരമഹംസന്റെ പ്രധാനശിഷ്യന്മാരില്‍ ഒരാളായിരുന്നു. ഭഗവദ്ഗീതയിലേതുപോലെ പരിത്യാഗം അനുഷ്ഠിച്ച സന്യാസി എന്നാണ് ശ്രീരാമകൃഷ്ണന്‍ തുരിയാനന്ദ സ്വാമിയെ വിശേഷിപ്പിച്ചത്.

ഫ്രാന്‍സിലെ വിശ്വപ്രസിദ്ധമായ ഈഫല്‍ ഗോപുരത്തിന് മുന്‍പില്‍ നില്‍ക്കുന്ന സ്വാമിവിവേകാനന്ദന്റെ ചിത്രം പ്രശസ്തമാണ്. വിവേകാനന്ദന്റെ യൂറോപ്യന്‍ പര്യടനത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ കവര്‍ പേജ് ഈ ചിത്രമാണ്. ഈ യൂറോപ്യന്‍ പര്യടനത്തിലെ ഒരു പ്രധാനഭാഗം വിവേകാനന്ദന്റെ ഫ്രാന്‍സിലെ പര്യടനമാണ്.

“ഫ്രഞ്ചുകാരെ ഇന്ത്യന്‍ സംസ്കാരത്തിലേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായി സ്വാമി വിവേകാനന്ദ സാംസ്കാരിക കേന്ദ്രം ഉടന്‍ ഫ്രാന്‍സില്‍ തുറക്കും”- മോദി ഫ്രാന്‍സില്‍ വിവേകാനന്ദ കേന്ദ്രം സ്ഥാപിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം വിശദീകരിച്ചപ്പോള്‍ അത് വ്യക്തമാണ്. ഫ്ര‌ഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും മോദിയും തമ്മില്‍ ഫെബ്രുവരി 17 ചൊവ്വാഴ്ച ന്യൂദല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഫ്രാന്‍സില്‍ വിവേകാനന്ദ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനമായത്. എത്രത്തോളം വിവേകാന്ദന്‍ ഫ്രാന്‍സിനെ ഇഷ്ടപ്പെട്ടിരുന്നു. എത്രത്തോളം ഫ്രഞ്ചുകാര്‍ ഇന്ത്യന്‍ വേദാന്തത്തെ ഇഷ്ടപ്പെട്ടിരുന്നു. ഇതുരണ്ടും മനസ്സിലാക്കാന്‍ ഇങ്ങിനെ ഒരു കേന്ദ്രം അത്യന്താപേക്ഷിതമാണ്. ഫ്ര‍ഞ്ചുകാര്‍ക്ക് മാത്രല്ല, ലോകത്തിനാകെയും ഈ കേന്ദ്രത്തില്‍ നിന്നും ഏറെ പഠിയ്‌ക്കാനുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരികവിനിമയവുമായി ബന്ധപ്പെട്ട് ഇങ്ങിനെ ഒരു കരാറിന് രൂപം നല്‍കിയ മോദി ടീമിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. .

 

 

Tags: Swami VivekanandaLatest newsVivekananda in FranceVivekandanda culture centre in FranceEmmanual Macron in IndiaModi Macron meetingIndia french agreementfrance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

Kerala

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

Kerala

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

India

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍
Kerala

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

പുതിയ വാര്‍ത്തകള്‍

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.