ഇസ്ലാമാബാദ് : പാകിസ്ഥാനെ നാണം കെടുത്തിയ ഇന്ത്യയുടെ വിജയം ആഘോഷമാക്കി ബലൂചിസ്ഥാൻ . അതിർത്തിക്കപ്പുറത്തുള്ള ഇന്ത്യയുടെ വിജയത്തിന്റെ ആഘോഷദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
പടക്കം പൊട്ടിച്ചാണ് ഇന്ത്യയുടെ വിജയം ബലൂചിസ്ഥാനികൾ ആഘോഷിക്കുന്നത്. “ഇത് വെറുമൊരു കളിയല്ല, ഇത് ഞങ്ങളുടെ വികാരങ്ങളുടെ പ്രതിഫലനമാണ്” എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യൻ പതാക പിടിച്ചുകൊണ്ട് ആഘോഷിക്കുന്ന ബലൂച് യുവാക്കളുടെ വീഡിയോകൾ വൈറലായിട്ടുണ്ട്.ഫെബ്രുവരി 15 ന് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ 61 റൺസിന് വിജയിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ക്ലിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയത്.
@fhzadran എന്ന ഉപയോക്താവ് X-ൽ പങ്കിട്ട ഒരു വീഡിയോയിൽ “ഹിന്ദുസ്ഥാനും അഫ്ഗാനിസ്ഥാനും മാത്രമല്ല, ബലൂചിസ്ഥാനും പഷ്തൂണിസ്ഥാനും ഇന്നത്തെ വിജയം ആഘോഷിക്കുന്നു” എന്ന അടിക്കുറിപ്പ് ഉണ്ടായിരുന്നു. സംഗീതത്തിനനുസരിച്ച് നൃത്തം ചെയ്യുന്ന ഒരു കൂട്ടം യുവാക്കളെയാണ് ദൃശ്യങ്ങളിൽ കാണിക്കുന്നത്.
















