Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഒ. രാജഗോപാലിനെതിരെ ജാമ്യമില്ലാ വാറണ്ട്; ബിജെപി നേതാക്കളെ ക്രിമിനല്‍ കേസില്‍ പ്രതികളാക്കി പീഡിപ്പിക്കുന്നു: അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2026, 01:00 pm IST
inKerala

കോഴിക്കോട്: ശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ ബിജെപി നേതാക്കളെയും ആയിരക്കണക്കിന് പ്രവര്‍ത്തകരെയും പോലീസ് പ്രതികളാക്കി പീഡിപ്പിക്കുകയാണെന്നും മുതിര്‍ന്ന നേതാവ് ഒ. രാജഗോപാലിനെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.
എസ്. ശ്രീധരന്‍പിള്ള. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെടണമെന്നും കേസുകള്‍ പിന്‍വലിക്കാന്‍ നടപടികളെടുക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ശബരിമലക്കേസില്‍പെട്ട് ദുരിതമനുഭവിക്കുന്നവരെ നിയമപരമായി സഹായിക്കാന്‍ വിജില്‍ മനുഷ്യാവകാശ പ്രസ്ഥാനം പ്രത്യേക സെല്‍ രൂപീകരിക്കുമെന്നും ഒ. രാജഗോപാലിന് വേണ്ടി താന്‍ നേരിട്ട് കോടതിയില്‍ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു.

മാന്നാറില്‍ ഒ. രാജഗോപാല്‍ ഉള്‍പ്പെടെ ഒരു ഡസനോളം നേതാക്കള്‍ കാര്‍ തകര്‍ത്തുവെന്ന കുറ്റമാരോപിച്ച് പോലീസ് ചെങ്ങന്നൂര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. പ്രതികളാക്കപ്പെട്ട നേതാക്കളില്‍ ഒരാള്‍ പോലും അന്ന് ആ ജില്ലയില്‍ത്തന്നെ ഉണ്ടായിട്ടില്ല. ഈ കേസിലാണ് ഒ. രാജഗോപാലിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 2019 ജനുവരിയില്‍ താന്‍ ഒരു ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടില്ല. പിന്നെ എങ്ങിനെയാണ് തന്നെ പ്രതിയാക്കിയത്. തനിക്കെതിരെ എറണാകുളം പോക്‌സോ കോടതിയിലും കേസ് ചാര്‍ജ് ചെയ്തിരിക്കുകയാണ്.

ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരെ പ്രതികളാക്കണമെന്നാവശ്യപ്പെട്ട് അക്കാലത്ത് ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജി ഡിവിഷന്‍ ബെഞ്ച് തള്ളിയതാണ്. എന്നാല്‍ ഈ കേസ് ഉദ്ധരിച്ചാണ് തന്നെയും നൂറുകണക്കിന് നേതാക്കളെയും ക്രിമിനല്‍ കേസില്‍ പ്രതികളാക്കി പീഡിപ്പിക്കുന്നത്. ശിക്ഷാ നിയമം ഉണ്ടാക്കാന്‍ പാര്‍ലിമെന്റിനാണ് അധികാരം. നിയമസഭകള്‍ക്ക് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ട്.

എന്നാല്‍ കേരളത്തില്‍ ക്രിമിനല്‍ നിയമനിര്‍മാണത്തിന് പോലീസിന് അവകാശം നല്‍കുക വഴി കേരള ഭരണകൂടം നിയമ വ്യവസ്ഥയേയും ഭരണഘടനയേയും അട്ടിമറിച്ചിരിക്കുകയാണ്. പ്രത്യേക കുറ്റാരോപണമോ, തെളിവോ ഇല്ലാതെ ആരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ല. എന്നാല്‍ 66 കേസുകളിലാണ് അന്യായമായി ബിജെപി നേതാക്കളടക്കമുള്ളവരെ കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2017- 19 കാലഘട്ടത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനം വഹിച്ചുവെന്നതിന്റെ പേരിലാണ് തന്നെ വിവിധ കേസുകളില്‍ പ്രതിയാക്കിയിരുന്നത്. പരോക്ഷ ബാധ്യത ആരോപിച്ച് ആരെയും ക്രിമിനല്‍ കേസില്‍ പ്രതിയാക്കാന്‍ നിയമമില്ല.

ഇത് കാടത്തവും കൊടുംപാതകവുമാണെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വിജില്‍ പ്രസിഡന്റ് അഡ്വ. ജോസഫ് തോമസ്, ഒബിസി മോര്‍ച്ച കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് പി.എം. ശ്യാമപ്രസാദ് എന്നിവരും പങ്കെടുത്തു.

Tags: bjpO.RajagopalP.S Sreedharan PillaiSabarimala Case
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.