തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസമായി സ്വകാര്യ സ്ഥാപനമായ ഗ്ലോബല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ ധാരണ.200 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 11 രൂപ നിരക്കിലാണ് സര്‍ക്കാര്‍ വാങ്ങുന്നത്. വൈദ്യുതി ലഭിക്കുക വൈകിട്ട് 6 മുതല്‍ രാത്രി 12 വരെയുള്ള പീക്ക് സമയത്ത്. ഈ മാസം മുതല്‍ ഒക്ടോബര്‍ 31 വരെ വൈദ്യുതി ലഭിക്കും.
പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി ലഭിക്കാത്തതാണ് പ്രതിസന്ധി കൂട്ടുന്നത്.മഴ പെയ്തിട്ടും വൈദ്യുതി ഉപഭോഗത്തില്‍ കാര്യമായ കുറവ് വന്നിട്ടില്ല. പീക്ക് സമയങ്ങളില്‍ 5000 മെഗാവാട്ടിനടുത്ത് വൈദ്യുതി ഉപഭോഗം എത്തുന്നുണ്ട്.
90 ദശലക്ഷത്തിന് മുകളിലാണ് പ്രതിദിന വൈദ്യുതി ഉപയോഗം.800 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്ത് ഉണ്ടാകുന്നത്. രാജ്യത്താകമാനം വൈദ്യുതിയുടെ ആവശ്യകത വര്‍ദ്ധിച്ചത് കേരളത്തിലെ പ്രതിസന്ധി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.














